Thursday, November 15th, 2018

ബിജെപി ബന്ധം ആര്‍ക്കാണെന്ന് ജനങ്ങള്‍ക്കറിയാമെന്ന് കെപിഎ മജീദ്

കോടിയേരി യുഡിഎഫിനെ എതിര്‍ക്കുന്നത് വാഹന വിവാദം മറച്ചുവെക്കാന്‍

Published On:Oct 28, 2017 | 10:24 am

മലപ്പുറം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യുഡിഎഫിനെയും മുസ്‌ലിം ലീഗിനെയും ആക്രമിക്കുന്നത് കൊടുവള്ളി വിവാദത്തിന്റെ ജാള്യത മറക്കാനാണെന്ന് മുസ്‌ലീം ലീഗ് നേതാവ് കെ.പി.എ. മജീദ്. ആര്‍ക്കാണ് ബിജെപി ബന്ധമെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും മജീദ് പറഞ്ഞു. നേരത്തെ, ജനജാഗ്രതയാത്രക്ക് മലപ്പുറത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവെ ലീഗിന് ആര്‍എസ്എസ് ചായ്‌വുണ്ട് എന്ന തരത്തില്‍ കോടിയേരി സംസാരിച്ചിരുന്നു.
ആര്‍എസ്എസിനെ എതിര്‍ക്കാനുള്ള പരിമിതി കൊണ്ടാണോ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ രണ്ടു ലീഗ് എംപിമാര്‍ വോട്ടുചെയ്യാതിരുന്നതെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട കോടിയേരി കമ്യൂണിസ്റ്റുകാരെക്കാള്‍ ഭേദം നരേന്ദ്രമോദിയാണെന്ന് വേങ്ങര തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ഥിയായ കെ.എന്‍.എ ഖാദര്‍ പ്രസംഗിച്ചത് അംഗീകരിക്കുന്നുണ്ടോ എന്ന് ലീഗും പാണക്കാട് തങ്ങളും വ്യക്തമാക്കണമെന്നും പറഞ്ഞിരുന്നു.

 

 

LIVE NEWS - ONLINE

  • 1
    44 mins ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 2
    2 hours ago

    പതിനാല് കിലോ കഞ്ചാവ്; തെലങ്കാന യുവതിക്ക് തടവും പിഴയും

  • 3
    2 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 4
    2 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 5
    2 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി

  • 6
    2 hours ago

    എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി സര്‍ക്കാര്‍

  • 7
    2 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി

  • 8
    2 hours ago

    ശബരിമല പ്രശ്‌നം; സാമ്പത്തിക സ്ഥിതിയെ ബാധിക്കും: മന്ത്രി ഐസക്

  • 9
    3 hours ago

    അമിതമായി ഇന്‍സുലിന്‍ കുത്തിവെച്ച അമ്പതുകാരന്‍ മരണപ്പെട്ടു