Friday, November 16th, 2018

ബഹുനില കെട്ടിടങ്ങള്‍ക്ക് പുതിയ മാനദണ്ഡം വരുന്നു

ന്യൂഡല്‍ഹി : പതിനഞ്ച് മീറ്ററിലധികം ഉയരം വരുന്ന ബഹുനില കെട്ടിടങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പുതിയമാനദണ്ഡങ്ങള്‍ കൊണ്ടുവരുന്നു. കെട്ടിടങ്ങള്‍ക്ക് അഗ്‌നിശമനസേനയുടെയും ദുരന്ത നിവാരണ അഥോറിറ്റിയുടെയും എന്‍ ഒ സിയും ഇനി മുതല്‍ നിര്‍ബന്ധമാക്കും. ഇതു സംബന്ധിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. കെട്ടിടത്തിന്റെ സമീപത്തെ റോഡുകളുടെ വീതിക്ക് അനുസൃതമായിരിക്കണം കെട്ടിടങ്ങളുടെ ഉയരമെന്ന് മാര്‍ഗരേകയില്‍ ചൂണ്ടിക്കാട്ടുന്നു. 15 മുതല്‍ 30 മീറ്റര്‍ വരെ ഉയരമുള്ള കെട്ടിടങ്ങളാണെങ്കില്‍ സമീപത്തെ റോഡിന്റെ വീതി ചുരുങ്ങിയത് 15 മീറ്ററെങ്കിലും ഉണ്ടായിരിക്കണം. 30 … Continue reading "ബഹുനില കെട്ടിടങ്ങള്‍ക്ക് പുതിയ മാനദണ്ഡം വരുന്നു"

Published On:Mar 2, 2012 | 7:04 am

ന്യൂഡല്‍ഹി : പതിനഞ്ച് മീറ്ററിലധികം ഉയരം വരുന്ന ബഹുനില കെട്ടിടങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പുതിയമാനദണ്ഡങ്ങള്‍ കൊണ്ടുവരുന്നു. കെട്ടിടങ്ങള്‍ക്ക് അഗ്‌നിശമനസേനയുടെയും ദുരന്ത നിവാരണ അഥോറിറ്റിയുടെയും എന്‍ ഒ സിയും ഇനി മുതല്‍ നിര്‍ബന്ധമാക്കും. ഇതു സംബന്ധിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
കെട്ടിടത്തിന്റെ സമീപത്തെ റോഡുകളുടെ വീതിക്ക് അനുസൃതമായിരിക്കണം കെട്ടിടങ്ങളുടെ ഉയരമെന്ന് മാര്‍ഗരേകയില്‍ ചൂണ്ടിക്കാട്ടുന്നു. 15 മുതല്‍ 30 മീറ്റര്‍ വരെ ഉയരമുള്ള കെട്ടിടങ്ങളാണെങ്കില്‍ സമീപത്തെ റോഡിന്റെ വീതി ചുരുങ്ങിയത് 15 മീറ്ററെങ്കിലും ഉണ്ടായിരിക്കണം. 30 മുതല്‍ 40 മീറ്റര്‍ ഉയരമുള്ള കെട്ടിടടങ്ങള്‍ക്ക് സമീപമുള്ള റോഡുകള്‍ക്ക് 18 മീറ്റര്‍ വീതി ഉണ്ടാകണം. 40 മുതല്‍ 60 മീറ്റര്‍ വീതിയുള്ള കെട്ടിടങ്ങളുടെ സമീപത്തെ റോഡുകള്‍ക്ക് 24 മീറ്റര്‍ വീതി വെണമെന്നും നിര്‍ദ്ദേശമുണ്ട്. 60 മീറ്ററിനുമുകളില്‍ ഉയരമുള്ള കെട്ടിടങ്ങള്‍ക്ക് സമീപമുള്ള റോഡുകള്‍ക്ക് 30 മീറ്റര്‍ വീതിയും നിര്‍ബന്ധമാണ്.
കെട്ടിടങ്ങളുടെ സുരക്ഷയെ മുന്‍ നിര്‍ത്തി കര്‍ശന മാനദണ്ഡങ്ങളാണ് രേഖയില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. കെട്ടിനിര്‍മ്മാണ സമയത്ത് തന്നെ ദേശീയ ദുരന്ത നിവാരണ സമിതിയും അഗ്നിശമന സേനയും പരിശോധിച്ച് മാത്രമേ എന്‍ ഒ സി നല്‍കാന്‍ പാടുള്ളൂ. ഇതിനു പുരമെ അഗ്‌നിശമനസേനയും ദുരന്തനിവാരണ സേനയും മോക്ക്ഡ്രില്ലുകളും നടത്തണം.
രാജ്യത്ത് എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിക്കൊണ്ട് അനധികൃത കെട്ടിട നിര്‍മാണം വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ മാര്‍ഗനിര്‍ദ്ദേശം.

LIVE NEWS - ONLINE

  • 1
    4 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 2
    5 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 3
    6 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 4
    8 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 5
    11 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 6
    12 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 7
    13 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 8
    13 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 9
    14 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം