Wednesday, September 26th, 2018

ബസില്‍ ദമ്പതികളെ ആക്രമിച്ച സുരേന്ദ്രന്‍ പോലീസില്‍ കീഴടങ്ങി

മൂവാറ്റുപുഴ: ബസ്‌ യാത്രക്കിടയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്‌ ദമ്പതികളെ ആക്രമിച്ച കേസില്‍ ഭാരതീയ വിചാരകേന്ദ്രം സംസ്‌ഥാന സെക്രട്ടറി കാ.ഭാ. സുരേന്ദ്രന്‍ മൂവാറ്റുപുഴ പോലീസ്‌ സ്‌റ്റേഷനില്‍ കീഴടങ്ങി. കഴിഞ്ഞ 23ന്‌ മൂവാറ്റുപുഴ കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സ്‌റ്റാന്റിലുണ്ടായ ആക്രമണം ഏറെ കോളിളക്കം സൃഷ്‌ടിച്ചിരുന്നു. കേരള ക്ഷേത്ര സംരക്ഷണസമിതിയുടെ സംസ്‌ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സുരേന്ദ്രന്‍ തൊടുപുഴയില്‍ നിന്ന്‌ മൂവാറ്റുപുഴയ്‌ക്ക്‌ കെ.എസ്‌.ആര്‍.ടി.സി. ബസില്‍ വരവേയുണ്ടായ തര്‍ക്കമാണ്‌ അക്രമത്തില്‍ കലാശിച്ചത്‌. സംഭവത്തെ തുടര്‍ന്ന്‌ വിവിധ സംഘടനകള്‍ പോലീസ്‌ സ്‌റ്റേഷന്‍ മാര്‍ച്ചും പ്രക്ഷോഭവും സംഘടിപ്പിച്ചിരുന്നു. ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകരായിരുന്നു … Continue reading "ബസില്‍ ദമ്പതികളെ ആക്രമിച്ച സുരേന്ദ്രന്‍ പോലീസില്‍ കീഴടങ്ങി"

Published On:Jun 18, 2013 | 11:45 am

മൂവാറ്റുപുഴ: ബസ്‌ യാത്രക്കിടയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്‌ ദമ്പതികളെ ആക്രമിച്ച കേസില്‍ ഭാരതീയ വിചാരകേന്ദ്രം സംസ്‌ഥാന സെക്രട്ടറി കാ.ഭാ. സുരേന്ദ്രന്‍ മൂവാറ്റുപുഴ പോലീസ്‌ സ്‌റ്റേഷനില്‍ കീഴടങ്ങി. കഴിഞ്ഞ 23ന്‌ മൂവാറ്റുപുഴ കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സ്‌റ്റാന്റിലുണ്ടായ ആക്രമണം ഏറെ കോളിളക്കം സൃഷ്‌ടിച്ചിരുന്നു. കേരള ക്ഷേത്ര സംരക്ഷണസമിതിയുടെ സംസ്‌ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സുരേന്ദ്രന്‍ തൊടുപുഴയില്‍ നിന്ന്‌ മൂവാറ്റുപുഴയ്‌ക്ക്‌ കെ.എസ്‌.ആര്‍.ടി.സി. ബസില്‍ വരവേയുണ്ടായ തര്‍ക്കമാണ്‌ അക്രമത്തില്‍ കലാശിച്ചത്‌. സംഭവത്തെ തുടര്‍ന്ന്‌ വിവിധ സംഘടനകള്‍ പോലീസ്‌ സ്‌റ്റേഷന്‍ മാര്‍ച്ചും പ്രക്ഷോഭവും സംഘടിപ്പിച്ചിരുന്നു. ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകരായിരുന്നു ആക്രമണത്തിന്‌ പിന്നില്‍. ദമ്പതികളെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയാണ്‌ കോട്ടയം പാമ്പാടി കാവനാട്ട്‌ വീട്ടില്‍ കാ.ഭാ.സുരേന്ദ്രന്‍. ഇദ്ദേഹത്തെ കേസില്‍ പ്രതിചേര്‍ത്തതോടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി െഹെക്കോടതിയെ സമീപിക്കുകയായിരുന്നു. 18 നകം അന്വേഷണ ഉദ്യോഗസ്‌ഥന്‌ മവന്നില്‍ ഹാജരാകുവാന്‍ കോടതി നിര്‍ദ്ദേശവുമുണ്ടായി. ഇതേ തുടര്‍ന്ന്‌ ഇന്നലെ രാവിലെ 11 മണിയോടെ കാ.ഭാ. സുരേന്ദ്രന്‍ മൂവാറ്റുപുഴ പോലീസ്‌ സ്‌റ്റേഷനില്‍ ഹാജരാവുകയായിരുന്നു. മൂവാറ്റുപുഴ എസ്‌.ഐ. പി.എസ്‌. ഷിജുവിന്റെ നേതൃത്വത്തിലുളള പോലീസ്‌ സംഘം സുരേന്ദ്രനില്‍ നിന്ന്‌ മൊഴിയെടുത്ത്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തി കോതമംഗലം ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കി. പ്രതിയെ 15 ദിവസം കോടതി റിമാന്‍ഡ്‌ ചെയ്‌തു. സംഭവവുമായി ബന്ധപ്പെട്ട്‌ നേരത്തെ അറസ്‌റ്റിലായ അഞ്ച്‌ ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകര്‍ക്ക്‌ ഇനിയും ജാമ്യം ലഭിച്ചിട്ടില്ല. സുരേന്ദ്രനെ അറസ്‌റ്റ്‌ ചെയ്‌തതോടെ സംഭവത്തിലുള്‍പ്പെട്ട മുഴുവന്‍ പേരും പോലീസ്‌ പിടിയിലായി. കാക്കനാട്‌ സ്വദേശികളായ വഹാബ്‌, ഭാര്യ റെജീന എന്നിവരായിരുന്നു ബസിലെ യാത്രക്കാര്‍. ഭാര്യയുടെ ദേഹത്ത്‌ അറിയാതെ മുട്ടിയതിനെ തുടര്‍ന്ന്‌ വഹാബ്‌ അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്‌തതായി സുരേന്ദ്രന്‍ പോലീസിനോട്‌ പറഞ്ഞിരുന്നു.

LIVE NEWS - ONLINE

  • 1
    1 hour ago

    ആധാര്‍ ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഡ്

  • 2
    4 hours ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 3
    5 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 4
    5 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 5
    5 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 6
    5 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 7
    5 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 8
    6 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 9
    7 hours ago

    കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു