Friday, November 16th, 2018

ബഷീറിന്റെ ബാല്യകാലസഖിയിലെ മജീദ്‌ മമ്മൂക്ക

വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ബാല്യകാലസഖിയെ വെള്ളിത്തിരയിലൂടെ വീണ്ടും മലയാളികള്‍ക്ക്‌ മുന്നിലെത്തുമ്പോള്‍ മജീദായി എത്തുന്നത്‌ മമ്മൂക്കയാണ്‌. മലയാളികളുടെ മനസ്സിലെ മായാത്ത പ്രണയ ജോഡികളാണ്‌ സുഹറയും മജീദും. 1944 ലാണ്‌ ബാല്യകാലസഖി പ്രസിദ്ധീകരിച്ചത്‌. പുസ്‌തകത്തിന്റെ ഇതിവൃത്തം കഥാകാരന്റെ തന്നെ ജീവിതത്തിന്റെ ഒരു ഭാഗമാണെന്ന്‌ എം പി പോള്‍ എഴുതിയ അവതാരികയില്‍ നിന്ന്‌ തന്നെ വ്യക്തമാണ്‌.വിഖ്യാത എഴുത്തുകാരന്റെ മതിലുകള്‍ സിനിമയാക്കിയപ്പോഴും നായകന്‍ മമ്മൂട്ടി തന്നെയായിരുന്നു. നവാഗതനായ പ്രമോദ്‌ പയ്യന്നൂരാണ്‌ ബാല്യകാലസഖി സംവിധാനം ചെയ്യുന്നത്‌. മൂന്ന്‌ ഗള്‍ഫ്‌ മലയാളികള്‍ ചേര്‍ന്ന്‌ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ … Continue reading "ബഷീറിന്റെ ബാല്യകാലസഖിയിലെ മജീദ്‌ മമ്മൂക്ക"

Published On:Jul 8, 2013 | 2:34 pm

വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ബാല്യകാലസഖിയെ വെള്ളിത്തിരയിലൂടെ വീണ്ടും മലയാളികള്‍ക്ക്‌ മുന്നിലെത്തുമ്പോള്‍ മജീദായി എത്തുന്നത്‌ മമ്മൂക്കയാണ്‌. മലയാളികളുടെ മനസ്സിലെ മായാത്ത പ്രണയ ജോഡികളാണ്‌ സുഹറയും മജീദും. 1944 ലാണ്‌ ബാല്യകാലസഖി പ്രസിദ്ധീകരിച്ചത്‌. പുസ്‌തകത്തിന്റെ ഇതിവൃത്തം കഥാകാരന്റെ തന്നെ ജീവിതത്തിന്റെ ഒരു ഭാഗമാണെന്ന്‌ എം പി പോള്‍ എഴുതിയ അവതാരികയില്‍ നിന്ന്‌ തന്നെ വ്യക്തമാണ്‌.വിഖ്യാത എഴുത്തുകാരന്റെ മതിലുകള്‍ സിനിമയാക്കിയപ്പോഴും നായകന്‍ മമ്മൂട്ടി തന്നെയായിരുന്നു. നവാഗതനായ പ്രമോദ്‌ പയ്യന്നൂരാണ്‌ ബാല്യകാലസഖി സംവിധാനം ചെയ്യുന്നത്‌. മൂന്ന്‌ ഗള്‍ഫ്‌ മലയാളികള്‍ ചേര്‍ന്ന്‌ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഓഗസ്‌തില്‍ ആരംഭിക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.
ബഷീര്‍ ഓര്‍മ്മയായിട്ട്‌ പത്തൊമ്പത്‌ വര്‍ഷം തികഞ്ഞ കഴിഞ്ഞ വെള്ളിയാഴ്‌ചയാണ്‌ ചിത്രത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്‌. വെമ്പാനാട്ടുകായലിലെ പെരുമ്പളം ദ്വീപാണ്‌ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. 1918-46 കാലഘട്ടത്തിലെ ഗ്രാമാന്തരീക്ഷമാണ്‌ ചിത്രീകരണത്തിനായി ഒരുക്കുന്നത്‌.

LIVE NEWS - ONLINE

  • 1
    5 mins ago

    രഹ്‌ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

  • 2
    34 mins ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 3
    44 mins ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 4
    1 hour ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 5
    1 hour ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

  • 6
    1 hour ago

    ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം

  • 7
    14 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 8
    15 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 9
    16 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍