Wednesday, December 12th, 2018

ബജറ്റ് ചര്‍ച്ച ; പുകഴ്ത്തി ഭരണപക്ഷവും പ്രതിപക്ഷവും

കണ്ണൂര്‍ : വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്ന തരത്തിലുള്ള ബജറ്റാണിതെന്നും മുന്‍വര്‍ഷങ്ങളേക്കാള്‍ നല്ലനിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടെന്നും നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. ടി ഒ മോഹനന്‍. വൈസ് ചെയര്‍മാന്‍ സി സമീര്‍ അവതരിപ്പിച്ച ബജറ്റിന് മേലുള്ള ചര്‍ച്ചക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന പ്രവര്‍ത്തനങ്ങള്‍ നന്നായി നടപ്പിലാക്കണമെങ്കില്‍ താക്കോല്‍ സ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥരെ മിനിമം മൂന്നുവര്‍ഷമെങ്കിലും സ്ഥാനത്ത് തന്നെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന നിര്‍ദേശം അഡ്വ. ടി ഒ മോഹനന്‍ മുന്നോട്ടുവെച്ചു. പദ്ധതികള്‍ നടപ്പിലാക്കാനും തുടങ്ങിയത് പൂര്‍ത്തിയാക്കാനും ഉദ്യോഗസ്ഥന്‍മാര്‍ക്ക് … Continue reading "ബജറ്റ് ചര്‍ച്ച ; പുകഴ്ത്തി ഭരണപക്ഷവും പ്രതിപക്ഷവും"

Published On:Mar 27, 2013 | 4:34 pm

കണ്ണൂര്‍ : വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്ന തരത്തിലുള്ള ബജറ്റാണിതെന്നും മുന്‍വര്‍ഷങ്ങളേക്കാള്‍ നല്ലനിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടെന്നും നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. ടി ഒ മോഹനന്‍. വൈസ് ചെയര്‍മാന്‍ സി സമീര്‍ അവതരിപ്പിച്ച ബജറ്റിന് മേലുള്ള ചര്‍ച്ചക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസന പ്രവര്‍ത്തനങ്ങള്‍ നന്നായി നടപ്പിലാക്കണമെങ്കില്‍ താക്കോല്‍ സ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥരെ മിനിമം മൂന്നുവര്‍ഷമെങ്കിലും സ്ഥാനത്ത് തന്നെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന നിര്‍ദേശം അഡ്വ. ടി ഒ മോഹനന്‍ മുന്നോട്ടുവെച്ചു. പദ്ധതികള്‍ നടപ്പിലാക്കാനും തുടങ്ങിയത് പൂര്‍ത്തിയാക്കാനും ഉദ്യോഗസ്ഥന്‍മാര്‍ക്ക് സമയം കിട്ടണം. എന്നാല്‍ ആറ്മാസം കഴിയുമ്പോഴേക്കും പലര്‍ക്കും സ്ഥലംമാറ്റം കിട്ടുകയാണ്. നിര്‍ബന്ധമായും മൂന്നുവര്‍ഷമെങ്കിലും ഒരാളെ ഒരു സ്ഥാനത്ത് തന്നെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം.
പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി അവതരിപ്പിക്കുന്നു എന്ന വിമര്‍ശനമാണ് സാധാരണ ഉണ്ടാവുകയുള്ളൂവെന്നും എന്നാല്‍ ഇത്തവണ അടിമുടി വ്യത്യസ്തമായ ബജറ്റാണ് അവതരിപ്പിച്ചതെന്നും സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി കെ നൗഷാദ് പറഞ്ഞു. 13 കോടി 34 ലക്ഷത്തിന്റെ മെക്കാഡം ടാറിംഗ് പദ്ധതി ബജറ്റില്‍ ഉണ്ട്. ഒരു മെട്രോ നഗരത്തിലപ്പുറം സ്റ്റാര്‍സിറ്റിയായി മാറ്റുന്ന പദ്ധതികളാണ് ബജറ്റിലുള്ളത്. സീനിയര്‍ സിറ്റിസണ്‍സ് മുതല്‍ വിദ്യാര്‍ത്ഥികള്‍ വരെയുള്ളവരെ തൊട്ടുതലോടുന്ന ബജറ്റാണിത്. ഗതാഗതകുരുക്ക് പരിഹരിക്കുന്നതിനായി സ്ഥാപിക്കുന്ന പീതാംബര പാര്‍ക്ക് സര്‍ക്കിളില്‍ ക്ലോക്ക് ടവര്‍ സ്ഥാപിക്കണമെന്നും ടി കെ നൗഷാദ് പറഞ്ഞു. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ എന്ന രീതിയില്‍ വികസന ദീര്‍ഘവീക്ഷണത്തോടെയുള്ളതാണ് ബജറ്റെന്ന് രോഷ്‌നി ഖാലിദും നഗരസഭയില്‍ സ്വാദിഷ്ഠ കാന്റീന്‍ നടത്തുമെന്ന പ്രഖ്യാപനം സ്വാഗതാര്‍ഹമാണെന്നും ഉദ്യോഗസ്ഥന്‍മാര്‍ക്ക് വരെ രാവിലെ ഭക്ഷണം കൊണ്ടുവരേണ്ട അവസ്ഥക്ക് മാറ്റം വരുത്താന്‍ കഴിയുമെന്നും മീറ വത്സനും റെക്കോഡ് റൂം തുടങ്ങുന്നതിന് പണം നീക്കിവെച്ചത് നല്ലതാണെന്നും നഗരസഭാ കൗണ്‍സിലര്‍മാര്‍ നല്‍കുന്ന കടലാസുകള്‍ കാണാതാകുന്നതിന് ഇത് പരിഹാരമാകുമെന്നും ജയലക്ഷ്മി രാമകൃഷ്ണനും അഭിപ്രായപ്പെട്ടു.
വാഗ്ദാനങ്ങളുടെ പെരുമഴയില്ലാതെ നടപ്പിലാക്കാന്‍ പറ്റുന്നത് മാത്രമാണ് ബജറ്റിലെന്നും ഓറഞ്ച് ജൂസ് കഴിക്കുന്നത് പോലെയാണിതെന്നും പ്രതിപക്ഷനേതാവ് യു പുഷ്പരാജ് പറഞ്ഞപ്പോള്‍ ഭരണപക്ഷം ഡസ്‌കിലടിച്ച് പ്രോത്സാഹിപ്പിച്ചു. എന്നാല്‍ പിന്നീട് പുഷ്പരാജ് വിമര്‍ശനത്തിന്റെ കൂരമ്പുകള്‍ തൊടുത്തുവിട്ടു. പഴയവീഞ്ഞ് പുതിയ കുപ്പിയിലില്ലെന്നും പഴയതെല്ലാം നശിപ്പിച്ചുപോയെന്നും പുഷ്പരാജ് പറഞ്ഞു. 2011ലും 12ലും ബജറ്റില്‍ പറഞ്ഞതെന്നും നടപ്പിലാക്കിയിട്ടില്ല. വാഗ്ദാനങ്ങളുടെ പെരുമഴയില്ലാത്തതിനാല്‍ ഇത് നടപ്പിലാക്കാന്‍ സാധിക്കുമെന്നും ഇതിന് ഇച്ഛാശക്തി കാണിക്കണമെന്നും പുഷ്പരാജ് പറഞ്ഞു.

LIVE NEWS - ONLINE

 • 1
  4 hours ago

  വനിതാ മതിലില്‍ സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് ധനമന്ത്രി

 • 2
  5 hours ago

  ശബരിമലയിലെ നിരോധനാജ്ഞ നീട്ടി

 • 3
  6 hours ago

  കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയായേക്കും

 • 4
  10 hours ago

  ശബരിമലയിലെ ബാരിക്കേഡുകള്‍ പൊളിച്ചു നീക്കണം: ഹൈക്കോടതി

 • 5
  11 hours ago

  ഗ്രാമീണരെ അവഗണിച്ചത് കേന്ദ്ര സര്‍ക്കാറിന് വിനയായി

 • 6
  13 hours ago

  ആലുവ കൂട്ടക്കൊല; പ്രതി ആന്റണിയുടെ വധശിക്ഷ ജീവ പര്യന്തമാക്കി

 • 7
  14 hours ago

  പ്രതിഷേധത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കരുത്: സ്പീക്കര്‍

 • 8
  14 hours ago

  പ്രതിഷേധത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കരുത്: സ്പീക്കര്‍

 • 9
  14 hours ago

  മധ്യപ്രദേശില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപിയും; ഗവര്‍ണറെ കാണും