Friday, January 18th, 2019

‘ഫ്രീക്ക് ട്രേഡി’ ല്‍ നിഫ്റ്റി കൂപ്പുകുത്തി ; സെന്‍സെക്‌സ് 300 പോയിന്റ് ഇടിഞ്ഞു

ന്യൂഡല്‍ഹി : ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപ തോത് കൂട്ടിയതിനു പിന്നാലെ വിപണിയില്‍ ഉണര്‍വ് പ്രതീക്ഷിച്ച നിക്ഷേപകരെ ഞെട്ടിച്ചു കൊണ്ട് നിഫ്റ്റിയും സെന്‍സെക്‌സും കൂപ്പുകുത്തി. രാവിലെ സെന്‍സെക്‌സില്‍ കുതിപ്പ് പ്രകടമാക്കി കയറുകയായിരുന്ന വിപണി അപ്രതീക്ഷിതമായി തകര്‍ന്നടിയുകയായിരുന്നു. നിഫ്റ്റി ഒരു ഘട്ടത്തില്‍ 900 പോയിന്റും സെന്‍സെക്‌സ് 300 പോയിന്റും ഇടിഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ ഓഹരി വിദഗ്ധരും മറ്റും കാരണം അന്വേഷിച്ച് നടക്കവെ സാങ്കേതികമായി വന്ന പിഴവാണെന്ന് പിന്നീടാണ് മനസ്സിലായത്. സൂചിക താഴേ തട്ടിലുള്ള പരിധിയില്‍ എത്തിയതിനെ തുടര്‍ന്ന് … Continue reading "‘ഫ്രീക്ക് ട്രേഡി’ ല്‍ നിഫ്റ്റി കൂപ്പുകുത്തി ; സെന്‍സെക്‌സ് 300 പോയിന്റ് ഇടിഞ്ഞു"

Published On:Oct 5, 2012 | 6:12 am

ന്യൂഡല്‍ഹി : ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപ തോത് കൂട്ടിയതിനു പിന്നാലെ വിപണിയില്‍ ഉണര്‍വ് പ്രതീക്ഷിച്ച നിക്ഷേപകരെ ഞെട്ടിച്ചു കൊണ്ട് നിഫ്റ്റിയും സെന്‍സെക്‌സും കൂപ്പുകുത്തി. രാവിലെ സെന്‍സെക്‌സില്‍ കുതിപ്പ് പ്രകടമാക്കി കയറുകയായിരുന്ന വിപണി അപ്രതീക്ഷിതമായി തകര്‍ന്നടിയുകയായിരുന്നു. നിഫ്റ്റി ഒരു ഘട്ടത്തില്‍ 900 പോയിന്റും സെന്‍സെക്‌സ് 300 പോയിന്റും ഇടിഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ ഓഹരി വിദഗ്ധരും മറ്റും കാരണം അന്വേഷിച്ച് നടക്കവെ സാങ്കേതികമായി വന്ന പിഴവാണെന്ന് പിന്നീടാണ് മനസ്സിലായത്. സൂചിക താഴേ തട്ടിലുള്ള പരിധിയില്‍ എത്തിയതിനെ തുടര്‍ന്ന് നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് അല്‍പ്പനേരത്തേക്ക് വ്യാപാരം നിര്‍ത്തിവെക്കുകയും ചെയ്തു. അതേസമയം ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ കാര്യങ്ങള്‍ സുഗമമായി നടന്നു. പിന്നീട് സാങ്കേതിക തകരാര്‍ പരിഹരിച്ച ശേഷം വിപണി തിരിച്ചു കയറിയെങ്കിലും അപ്രതീക്ഷിതമായി നേരിട്ട ഇടിവ് പ്രതീക്ഷിച്ച മുന്നേറ്റത്തെ തടഞ്ഞു. എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ച് നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് അധികൃതര്‍ അന്വേഷിച്ചു വരികയാണ്. അട്ടിമറിയാണോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

LIVE NEWS - ONLINE

  • 1
    12 hours ago

    ഖനനം; സമരക്കാരുടെ ആവശ്യം ന്യായം: കാനം

  • 2
    13 hours ago

    മെല്‍ബണിലും ജയം; ചരിത്രം രചിച്ച് ഇന്ത്യ

  • 3
    14 hours ago

    കൃഷ്ണഗിരിയിലെ വിജയ ശില്‍പികള്‍ക്ക് അഭിനന്ദനം

  • 4
    14 hours ago

    ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചു: സര്‍ക്കാര്‍

  • 5
    16 hours ago

    ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

  • 6
    17 hours ago

    എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

  • 7
    18 hours ago

    യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

  • 8
    18 hours ago

    സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

  • 9
    19 hours ago

    ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു