Thursday, February 21st, 2019

ഫാഷന്‍ രംഗത്ത് പുതിയ കാല്‍വെപ്പ്

ഫാഷന്‍ രംഗത്തെ പ്രശസ്തരായ ഡിസൈനര്‍മാരെ ലോകത്തിന് പരിചയപ്പെടുത്തിയ ലാക്‌മെ ഫാഷന്‍ വേള്‍ഡ് പുതിയ ഡിസൈന്‍ പ്രതിഭകളെ കണ്ടെത്തുന്നു. കൂടാതെ അവരുടെ പുത്തന്‍ ഡിസൈന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഓണ്‍ലൈന്‍ മാര്‍ക്കറ്റും സജ്ജമാക്കുന്നു. ഇതിനായി സോവി കോമുമായി സഹകരിച്ചാണ് പുതിയ പദ്ധതിക്ക് ലാക്‌മെ തുടക്കമിടുന്നത്. ഫാഷന്‍ ലോകം കണ്ണഞ്ചിപ്പിക്കുന്നതാണ്. മാറിമാറി വരുന്ന അഭിരുചിക്കനുസരിച്ച് വസ്ത്രങ്ങളുടെ ഡിസൈന്‍ വൈവിധ്യങ്ങള്‍ ആവാഹിക്കുന്നവരാണ് പുതു തലമുറ. ഇത്തരമൊരു സാഹചര്യത്തില്‍ യുവ തലമുറകളുടെ ഫാഷന്‍ അഭിരുചിയെ എങ്ങിനെ ചൂഷണം ചെയ്യാമെന്ന ആലോചനയിലാണ് ഫാഷന്‍ ലോകം. ഇതിന്റെ ഭാഗമായി … Continue reading "ഫാഷന്‍ രംഗത്ത് പുതിയ കാല്‍വെപ്പ്"

Published On:Mar 30, 2013 | 5:26 am

ഫാഷന്‍ രംഗത്തെ പ്രശസ്തരായ ഡിസൈനര്‍മാരെ ലോകത്തിന് പരിചയപ്പെടുത്തിയ ലാക്‌മെ ഫാഷന്‍ വേള്‍ഡ് പുതിയ ഡിസൈന്‍ പ്രതിഭകളെ കണ്ടെത്തുന്നു. കൂടാതെ അവരുടെ പുത്തന്‍ ഡിസൈന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഓണ്‍ലൈന്‍ മാര്‍ക്കറ്റും സജ്ജമാക്കുന്നു. ഇതിനായി സോവി കോമുമായി സഹകരിച്ചാണ് പുതിയ പദ്ധതിക്ക് ലാക്‌മെ തുടക്കമിടുന്നത്.
ഫാഷന്‍ ലോകം കണ്ണഞ്ചിപ്പിക്കുന്നതാണ്. മാറിമാറി വരുന്ന അഭിരുചിക്കനുസരിച്ച് വസ്ത്രങ്ങളുടെ ഡിസൈന്‍ വൈവിധ്യങ്ങള്‍ ആവാഹിക്കുന്നവരാണ് പുതു തലമുറ. ഇത്തരമൊരു സാഹചര്യത്തില്‍ യുവ തലമുറകളുടെ ഫാഷന്‍ അഭിരുചിയെ എങ്ങിനെ ചൂഷണം ചെയ്യാമെന്ന ആലോചനയിലാണ് ഫാഷന്‍ ലോകം. ഇതിന്റെ ഭാഗമായി ലാക്‌മെ ഫാഷന്‍ വീക്ക് പുത്തുപുത്തന്‍ ഡിസൈനര്‍മാരെ കണ്ടെത്തി ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. സ്വതന്ത്രരായ ഡിസൈനര്‍മാരെ കണ്ടെത്തി അവര്‍ക്കാവശ്യമായ പരിശീലനം നല്‍കി ആകര്‍ഷണീയമായ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുകയും ലാക്‌മെ ഫാഷന്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച് ലോഞ്ചിംഗ് നടത്തുകയുമാണ്. പിന്നീട് ഓണ്‍ ലൈനായി അതിന്റെ കമ്പോളസാധ്യത ആരായുകയുമാണ് ചെയ്യുന്നത്.
ഇതിനായി 150 അപേക്ഷകളില്‍ നിന്നും ഏഴുപേരെ തെരഞ്ഞെടുത്തു. ഇതില്‍ ഓരോരുത്തരുടെ ഓരോ വര്‍ക്ക് വീതം എടുത്താണ് പ്രദര്‍ശനത്തില്‍ ലോഞ്ച് ചെയ്യുന്നത്. പുതുതായി തയാറാക്കിയ സ്‌നേഹാ ഷായുടെ കോപ്പര്‍ വര്‍ണത്തിലുള്ള ജംപ്‌സ്യൂട്ട്, ജാം വാല്‍ഷിന്റെ ഡ്രാപ്ഡ് ട്യൂണിക് എന്നിവയും ഫാഷന്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. സ്വതന്ത്രരായ ഡിസൈമര്‍മാരെ കണ്ടെത്തിയുള്ള ലാക്‌മെ സോവിയുടെ ആദ്യ സംരംഭമാണിത്. എന്നാല്‍ ഇത്തരം വസ്ത്രങ്ങളുടെ വില പുറത്തു പറയാന്‍ ബന്ധപ്പെട്ടവര്‍ തയാറായില്ല. അത് പ്രദര്‍ശന സമയത്ത് മാത്രമെ വെളിപ്പെടുത്തുകയുള്ളൂ.
പ്രശസ്ത ഡിസൈനര്‍മാരായ കല്ലോള്‍ ദത്ത നച്ചീത് ബാര്‍വെ,രാഹൂല്‍ മിശ്ര എന്നിവര്‍ ലാക്‌മെയുടെ കണ്ടെത്തലുകളാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് മാനേജര്‍ മനീഷ് ചോപ്ര പറഞ്ഞു.

LIVE NEWS - ONLINE

  • 1
    1 hour ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    3 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    5 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    8 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    9 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    9 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    10 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    10 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    10 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍