Thursday, September 20th, 2018

ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സ്

കൊല്ലം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി ഡിപ്ലോമ ഇന്‍ ഫാഷന്‍ ഡിസൈന്‍, പി ജി ഡിപ്ലോമ ഇന്‍ ഗാര്‍മെന്റ് മാനുഫാക്ചറിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ കോഴ്‌സിന് അംഗീകൃത ബോര്‍ഡില്‍ നിന്ന് പ്ലസ് ടു പാസായിരിക്കണം. ബിരുദാനന്തര ബിരുദ കോഴ്‌സിന് അംഗികൃത യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ഉണ്ടായിരിക്കണം. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാ ഫോറം ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ ഐ എഫ് ടി കെ പ്രന്‍സിപ്പലിന്റെ പേരില്‍ … Continue reading "ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സ്"

Published On:Apr 11, 2013 | 10:48 am

കൊല്ലം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി ഡിപ്ലോമ ഇന്‍ ഫാഷന്‍ ഡിസൈന്‍, പി ജി ഡിപ്ലോമ ഇന്‍ ഗാര്‍മെന്റ് മാനുഫാക്ചറിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ കോഴ്‌സിന് അംഗീകൃത ബോര്‍ഡില്‍ നിന്ന് പ്ലസ് ടു പാസായിരിക്കണം. ബിരുദാനന്തര ബിരുദ കോഴ്‌സിന് അംഗികൃത യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ഉണ്ടായിരിക്കണം.
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാ ഫോറം ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ ഐ എഫ് ടി കെ പ്രന്‍സിപ്പലിന്റെ പേരില്‍ കുണ്ടറയില്‍ മാറാവുന്ന ഡി ഡി സമര്‍പ്പിച്ചാല്‍ സ്ഥാപനത്തില്‍ നിന്നും ഫോമും പ്രോസ്‌പെക്ടസും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഏപ്രില്‍ 30ന് മുമ്പായി ലഭിച്ചിരിക്കണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
കേരള സര്‍ക്കാറിന്റെ കീഴിലുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുമായി സഹകരിച്ചാണ് പ്രവര്‍ത്തിച്ചുവരുന്നത്. ഫാഷന്‍ ടെക്‌നോളജിരംഗത്ത് കഴിവുറ്റവരെ കണ്ടെത്തി അവര്‍ക്ക് മികച്ച പരിശീലനം നല്‍കി വാര്‍ത്തെടുക്കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം.
ബന്ധപ്പെടേണ്ട വിലാസം-
ദി പ്രിന്‍സിപ്പല്‍,ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി കേരള,ഐഎഫ്ടികെ കാമ്പസ്, വെള്ളിമണ്‍ വെസ്റ്റ് (പി.ഒ), കുണ്ടറ, കൊല്ലം-691511, ഫോണ്‍-0474-2547775.

LIVE NEWS - ONLINE

  • 1
    3 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    3 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    6 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    6 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    8 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    9 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    10 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    10 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    10 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല