Tuesday, September 25th, 2018

പ്രധാനമന്ത്രി പറഞ്ഞ് വെക്കുന്നത്…

രാജ്യത്തെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന അഴിമതിയെകുറിച്ച് പ്രധാനമന്ത്രിയുടെ വാക്കുകള്‍ സന്ദര്‍ഭോചിതമാണ്. ഈ അടുത്ത കാലത്തായി ഉയര്‍ന്നുവന്ന അഴിമതിയുടെ അലയൊലികള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇത് രാജ്യത്തിനുണ്ടാക്കിയ നാണക്കേടും ചെറുതല്ല.ടുജി,കോമണ്‍ വെല്‍ത്ത് ഗെയിംസ് ഇപ്പോഴാവട്ടെ കോപ്റ്റര്‍ ഇടപാടും. രാജ്യം ഈ അടുത്ത കാലത്ത് ദര്‍ശിച്ച അഴിമതികളെക്കുറിച്ച് പ്രധാനമന്ത്രിയുടെ പ്രതികരണം കാലഘട്ടം ആഗ്രഹിക്കുന്നത് തന്നെ. വന്‍ അഴിതികളാണ് യു പി എ യെ വരിഞ്ഞ് മുറുക്കുന്നതെന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നാണ് പ്രധാന മന്ത്രി ഇങ്ങനെ പ്രതികരിച്ചത്. തന്ത്രപ്രധാനമായ കാര്യങ്ങളിലാണ് വന്‍ അഴിമതിയെന്നത് എടുത്തുപറയേണ്ട കാര്യമാണ്. … Continue reading "പ്രധാനമന്ത്രി പറഞ്ഞ് വെക്കുന്നത്…"

Published On:Apr 5, 2013 | 9:51 am

രാജ്യത്തെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന അഴിമതിയെകുറിച്ച് പ്രധാനമന്ത്രിയുടെ വാക്കുകള്‍ സന്ദര്‍ഭോചിതമാണ്. ഈ അടുത്ത കാലത്തായി ഉയര്‍ന്നുവന്ന അഴിമതിയുടെ അലയൊലികള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇത് രാജ്യത്തിനുണ്ടാക്കിയ നാണക്കേടും ചെറുതല്ല.ടുജി,കോമണ്‍ വെല്‍ത്ത് ഗെയിംസ് ഇപ്പോഴാവട്ടെ കോപ്റ്റര്‍ ഇടപാടും. രാജ്യം ഈ അടുത്ത കാലത്ത് ദര്‍ശിച്ച അഴിമതികളെക്കുറിച്ച് പ്രധാനമന്ത്രിയുടെ പ്രതികരണം കാലഘട്ടം ആഗ്രഹിക്കുന്നത് തന്നെ. വന്‍ അഴിതികളാണ് യു പി എ യെ വരിഞ്ഞ് മുറുക്കുന്നതെന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നാണ് പ്രധാന മന്ത്രി ഇങ്ങനെ പ്രതികരിച്ചത്. തന്ത്രപ്രധാനമായ കാര്യങ്ങളിലാണ് വന്‍ അഴിമതിയെന്നത് എടുത്തുപറയേണ്ട കാര്യമാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ പ്രധാനമന്ത്രിയുടേത് കുമ്പസാരമാണോയെന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. ഉന്നത തലങ്ങളിലും ഭരണ നേതൃത്വത്തിലും അഴിമതി അര്‍ബുദം പോലെ പടര്‍ന്ന് പിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിക്കുണ്ടായ ബോധോദയം കേവലം പ്രസ്താവനകളില്‍മാത്രം ഒതുങ്ങുമോയെന്ന ആശങ്കയും ഉയര്‍ന്നുവരുന്നുണ്ട്. ഇനി അതല്ല, ഇത്തരം കാര്യങ്ങളില്‍ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും ശക്തമായ നടപടി ഉണ്ടാവുമോയെന്നും ജനം ഉറ്റുനോക്കുന്നു.
സംഖ്യകക്ഷികളുമായി ബന്ധപ്പെട്ട മറ്റൊരു കാര്യം കൂടി മന്‍മോഹന്‍സിംഗ് പറഞ്ഞു. സംഖ്യകക്ഷികളാണ് മുന്നണി ഭരണത്തെ എല്ലാ കാലത്തും താങ്ങിനിര്‍ത്തിക്കൊണ്ടിരിക്കുന്നത്. യു പി എയുടെ സ്ഥിതിയും ഇതില്‍ നിന്നും വ്യത്യസ്തമല്ല. ഡി എം കെ ഉയര്‍ത്തിയ കലാപത്തിന്റെ കനലുകള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. തൊട്ട് പിന്നാലെ മറ്റ് ചില കക്ഷികളും കലാപത്തിന് തയാറെടുക്കുകയാണ്. സഖ്യകക്ഷികളുടെ സമ്മര്‍ദമാണ് മുഖ്യ രാഷ്ട്രീയ കക്ഷികളെ എന്നും അലോസരപ്പെടുത്തിയിരുന്നത്.ഡി എം കെക്ക് പിന്നാലെ എസ് പിയും ബി എസ് പിയും രംഗത്തുണ്ട്. സംഖ്യ ക്ഷികളുടെ സമ്മര്‍ദത്തില്‍ പെട്ട് ഉഴലുകയാണെന്ന ചില സൂചനകളും പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് പിന്നിലുണ്ട്. വരുംകാല തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇത്തരമൊരു പ്രസ്താവനയെന്നും വ്യക്തം.
രാജ്യത്തെ ഗ്രസിച്ച പ്രധാന വിഷയങ്ങളെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെ അനുരണനങ്ങള്‍ വരും കാലങ്ങളില്‍ പ്രതിഫലിക്കുമൊയെന്നതാണ് മുഖ്യ വിഷയം. ജനം ഇച്ഛിക്കും വിധമുള്ള പ്രധാന വിഷയങ്ങളില്‍ ശക്തമായ നടപടികളെടുക്കാത്തതും അതിരൂക്ഷമായ വിലക്കയറ്റവുമാണ് പലപ്പോലും യു പി എ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്നത്. അനുഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ടു പോകുന്നില്ലെങ്കില്‍ ജനം പിന്‍സീറ്റിലിരുത്തും.
ഇത്തരം കാര്യങ്ങള്‍ പറഞ്ഞ പ്രധാനമന്ത്രി ഡീസല്‍ വിലയെയും പരാമര്‍ശിച്ചു. ഡീസല്‍ വില നിയന്ത്രണം പൂര്‍ണമായും നീക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇത് എണ്ണക്കമ്പനികളെ വഴിവിട്ട് സഹായിക്കുകയാണെന്ന ആക്ഷേപം ഇപ്പോള്‍ തന്നെയുണ്ട്. ഈ ഒരു പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനകള്‍ കൂടുതല്‍ ആശങ്കകള്‍ക്കിടയാക്കുന്നു.

LIVE NEWS - ONLINE

  • 1
    4 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    6 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    7 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    10 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    10 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    12 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    12 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    12 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    13 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു