Friday, November 16th, 2018

പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം ഇസ്രായേല്‍ എംബസി വാഹനം പൊട്ടിത്തെറിച്ചു

ന്യൂഡല്‍ഹി : പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു സമീപം ഇസ്രയേല്‍ എംബസിയുടെ ഇന്നോവ കാര്‍ പൊട്ടിത്തെറിച്ചു. നയതന്ത്ര ഉദ്യോഗസ്ഥനള്‍പ്പെടെ നാലോളം പേര്‍ക്ക് പരിക്കേറ്റുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യം എംബസി ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്. പരിസരത്തുണ്ടായിരുന്ന ചില വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ബോംബ് സ്‌ഫോടനമാണെന്ന് സംശയിക്കുന്നതായി ഇസ്രയേലി അധികൃതരും ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കി. കാറില്‍ ഉണ്ടായിരുന്ന സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം ഉണ്ടായതെന്നും സംശയിക്കപ്പെടുന്നു. ബാംബ് സ്‌ക്വാഡും സുരക്ഷാ ഉദ്യാഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തുകയാണ്. കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. പൊട്ടിത്തെറി ഉണ്ടായ സ്ഥലം … Continue reading "പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം ഇസ്രായേല്‍ എംബസി വാഹനം പൊട്ടിത്തെറിച്ചു"

Published On:Feb 13, 2012 | 1:04 pm

ന്യൂഡല്‍ഹി : പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു സമീപം ഇസ്രയേല്‍ എംബസിയുടെ ഇന്നോവ കാര്‍ പൊട്ടിത്തെറിച്ചു. നയതന്ത്ര ഉദ്യോഗസ്ഥനള്‍പ്പെടെ നാലോളം പേര്‍ക്ക് പരിക്കേറ്റുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യം എംബസി ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്. പരിസരത്തുണ്ടായിരുന്ന ചില വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ബോംബ് സ്‌ഫോടനമാണെന്ന് സംശയിക്കുന്നതായി ഇസ്രയേലി അധികൃതരും ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കി. കാറില്‍ ഉണ്ടായിരുന്ന സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം ഉണ്ടായതെന്നും സംശയിക്കപ്പെടുന്നു. ബാംബ് സ്‌ക്വാഡും സുരക്ഷാ ഉദ്യാഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തുകയാണ്. കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. പൊട്ടിത്തെറി ഉണ്ടായ സ്ഥലം മുഴുവന്‍ ഇപ്പോള്‍ പോലീസും കമാന്‍ഡോകളും വളഞ്ഞിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
ജോര്‍ജ്ജിയയിലെ ഇസ്രായേല്‍ എംബസിയില്‍ സ്‌ഫോടനം നടത്താനുള്ള നീക്കം ഇന്ന് പരാജയപ്പെട്ടിരുന്നു.

LIVE NEWS - ONLINE

  • 1
    11 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    12 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    13 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    16 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    18 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    19 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    20 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    20 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    20 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി