Friday, November 16th, 2018

പ്രക്ഷോഭ ചൂടില്‍ സര്‍ക്കാര്‍ താഴെ വീഴും ; പിറവം പ്രശ്‌നമല്ല : പിണറായി

കണ്ണൂര്‍ : പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന സമയത്താണെങ്കിലും പിറവം ഉപതെരഞ്ഞെടുപ്പ് പാര്‍ട്ടിക്ക് പ്രശ്‌നമല്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പിറവം തെരഞ്ഞെടുപ്പ് സര്‍ക്കാറിന് എതിരായ വിധി എഴുത്തായിരിക്കും. എസ്.എസ്.എല്‍.സി പരീക്ഷ കാലായളവില്‍ തെരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും കണ്ണൂര്‍ പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ പിണറായി പറഞ്ഞു. ഞായറാഴ്ച തെരഞ്ഞെടുപ്പ് നടത്തുന്നതും ശരിയല്ല. വിശ്വാസികള്‍ക്ക് ഇത് അസൗകര്യമുണ്ടാകും. എന്നാല്‍ പാര്‍ട്ടിയെ സംബന്ധിച്ച് ഇതൊന്നും പ്രശ്‌നമല്ല. പാര്‍ട്ടി കോണ്‍ഗ്രസ് ദിവസമായാലും ഞങ്ങള്‍ … Continue reading "പ്രക്ഷോഭ ചൂടില്‍ സര്‍ക്കാര്‍ താഴെ വീഴും ; പിറവം പ്രശ്‌നമല്ല : പിണറായി"

Published On:Feb 17, 2012 | 8:00 am

കണ്ണൂര്‍ : പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന സമയത്താണെങ്കിലും പിറവം ഉപതെരഞ്ഞെടുപ്പ് പാര്‍ട്ടിക്ക് പ്രശ്‌നമല്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പിറവം തെരഞ്ഞെടുപ്പ് സര്‍ക്കാറിന് എതിരായ വിധി എഴുത്തായിരിക്കും. എസ്.എസ്.എല്‍.സി പരീക്ഷ കാലായളവില്‍ തെരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും കണ്ണൂര്‍ പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ പിണറായി പറഞ്ഞു. ഞായറാഴ്ച തെരഞ്ഞെടുപ്പ് നടത്തുന്നതും ശരിയല്ല. വിശ്വാസികള്‍ക്ക് ഇത് അസൗകര്യമുണ്ടാകും. എന്നാല്‍ പാര്‍ട്ടിയെ സംബന്ധിച്ച് ഇതൊന്നും പ്രശ്‌നമല്ല. പാര്‍ട്ടി കോണ്‍ഗ്രസ് ദിവസമായാലും ഞങ്ങള്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
യു ഡി എഫ് സര്‍ക്കാര്‍ തുടരുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നാട്ടില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ വളര്‍ന്നു വരുമെന്നും ഇത്തരം പ്രക്ഷോഭങ്ങളുടെയും സമരങ്ങളുടെയും ചൂടേറ്റ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ താഴെ വീഴുമെന്നും പിണറായി പറഞ്ഞു. നിയമത്തെ പരിഹാസ്യമാക്കി നിയമവാഴ്ചയെ തകര്‍ക്കുകയാണ് മുഖ്യമന്ത്രിയുംകൂട്ടുരും ചെയ്യുന്നത്.
പാര്‍ട്ടിയില്‍ ഇപ്പോള്‍ വിഭാഗീയത പ്രശ്‌നമല്ലെന്ന് പിണറായി ചൂണ്ടിക്കാട്ടി. സി.പി.ഐയുമായിട്ടുള്ള ബന്ധത്തില്‍ ഒരു ഉലച്ചിലുമില്ല. ഇവന്‍ മാനേജ്‌മെന്റ് നമ്മുടെ പോലെയുള്ള ഒരു സമ്മേളനത്തില്‍ ഉണ്ടായെന്ന് പറഞ്ഞാല്‍ അത് വ്യക്തമാക്കണമെന്ന് പറയേണ്ടത് നമ്മുടെ തന്നെ ഉത്തരവാദിത്വമാണ്. അതാണ് ചെയ്തത്. സി.പി.എമ്മിലെ വാര്‍ത്തകള്‍ ഇത്തവണ ചോര്‍ന്നിട്ടില്ലെന്നാണ് ഞങ്ങളുടെ വിലയിരുത്തലെന്ന് പിണറായി പറഞ്ഞു.
പാമൊയില്‍ കേസിന്റെ തുടരന്വേഷണത്തെ തകര്‍ക്കാനുള്ള ശ്രമം ഉമ്മന്‍ചാണ്ടി ഒഴിവാക്കുക മാത്രമല്ല കേസ് തന്നെ ഇല്ലാതാക്കാനും ശ്രമിക്കുകയാണ് ഉമ്മന്‍ചാണ്ടി തന്നെയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഇറക്കുമതി നയപരമായ തീരുമാനമല്ലായെന്നായിരുന്നു നേരത്തെ കുറ്റപത്രത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ അത് നയപരമാണെന്നാണ് വിജിലന്‍സ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. ഈ കേസില്‍ മൂന്ന് തവണ സുപ്രീം കോടതിയെ സമീപിച്ച കെ കരുണാകരന്‍ പോലും ഇക്കാര്യം പറഞ്ഞിട്ടില്ല. മന്ത്രി സഭയുടെ കുറിപ്പ് പ്രകരമാണ് ഇറക്കുമതിയെന്നാണ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യം ഭക്ഷ്യമന്ത്രിയായിരുന്ന ടി എച്ച് മുസ്തഫ നിഷേധിച്ചിട്ടുണ്ട്.
സംസ്ഥാന ശിശുക്ഷേമ സമിതിയെ പിരിച്ച് വിട്ട സംഭവത്തില്‍ ഹൈക്കോടതി ഉത്തരവിനെ പോലീസിനെ ഉപയോഗിച്ച് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. പൊതുവെ നിയമവ്യവസ്ഥയോട് പുച്ഛം പ്രകടിപ്പിക്കുന്ന സര്‍ക്കാറിന് അമിതാധികാരം പ്രവണതായാണെന്ന് പിണറായി ആരോപിച്ചു.
സി.പി.എം ജില്ലാ സിക്രട്ടറി പി. ജയരാജന്‍ പിണറായിയോടൊപ്പമുണ്ടായിരുന്നു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കെ.എന്‍ ബാബു അധ്യക്ഷതവഹിച്ചു. വി.എന്‍ അന്‍സല്‍ സ്വാഗതം പറഞ്ഞു.

LIVE NEWS - ONLINE

 • 1
  7 hours ago

  നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 • 2
  8 hours ago

  തൃപ്തി ദേശായി മടങ്ങുന്നു

 • 3
  9 hours ago

  മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

 • 4
  11 hours ago

  ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

 • 5
  14 hours ago

  കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

 • 6
  15 hours ago

  ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

 • 7
  16 hours ago

  പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

 • 8
  16 hours ago

  ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

 • 9
  17 hours ago

  തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം