Friday, April 26th, 2019

പോലീസ് പിന്തുടര്‍ന്ന കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാര്‍ത്ഥി മരണപ്പെട്ടു

മലപ്പുറം : മണല്‍കടത്തു സംഘമെന്ന് സംശയിച്ച് പൊലീസ് പിന്തുടര്‍ന്ന കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു. ഒപ്പമുണ്ടായിരുന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു. തിരൂര്‍ തൃപ്രങ്ങോടിനടുത്ത ബീരാഞ്ചിറയില്‍ പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. കൊടക്കല്‍ മേടമ്മല്‍ തയ്യില്‍ മുഹമ്മദലിയുടെ മകന്‍ ഫൈസല്‍ (17) ആണ് മരിച്ചത്. കാറോടിച്ചിരുന്ന ശാക്കിറി (25)നെ ഗുരുതര പരിക്കുകളോടെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫൈസലിന്റെ ബന്ധുവാണ് ശാക്കിര്‍. ആശുപത്രിയില്‍ … Continue reading "പോലീസ് പിന്തുടര്‍ന്ന കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാര്‍ത്ഥി മരണപ്പെട്ടു"

Published On:Aug 1, 2013 | 12:22 pm

മലപ്പുറം : മണല്‍കടത്തു സംഘമെന്ന് സംശയിച്ച് പൊലീസ് പിന്തുടര്‍ന്ന കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു. ഒപ്പമുണ്ടായിരുന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു.
തിരൂര്‍ തൃപ്രങ്ങോടിനടുത്ത ബീരാഞ്ചിറയില്‍ പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. കൊടക്കല്‍ മേടമ്മല്‍ തയ്യില്‍ മുഹമ്മദലിയുടെ മകന്‍ ഫൈസല്‍ (17) ആണ് മരിച്ചത്. കാറോടിച്ചിരുന്ന ശാക്കിറി (25)നെ ഗുരുതര പരിക്കുകളോടെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫൈസലിന്റെ ബന്ധുവാണ് ശാക്കിര്‍. ആശുപത്രിയില്‍ കഴിയുന്ന ബന്ധുവിന് ഭക്ഷണവുമായി പോകുകയായിരുന്നു ഇരുവരും. മണല്‍ കടത്ത് തടയുന്നതിന് മഫ്തിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എ ആര്‍ ക്യാമ്പിലെ രണ്ട് പൊലീസുകാരാണ് ഇവരെ ബൈക്കില്‍ പിന്തുടര്‍ന്നത്. ബൈക്കില്‍ രണ്ട് പേര്‍ പിന്തുടരുന്നത് കണ്ട് പരിഭ്രാന്തരായ ഫൈസലും ശാക്കിറും കാറിന്റെ വേഗത കൂട്ടിയപ്പോള്‍ നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു.
സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ മഴപോലും വകവെക്കാതെ സ്ഥലത്ത് പ്രതിഷേധിച്ചു. തിരൂര്‍ ഡിവൈ എസ് പി കെ.എം. സൈതാലി, സി ഐ ആര്‍.റാഫി എന്നിവരെയാണ് നാട്ടുകാര്‍ തടഞ്ഞുവെച്ചത്.

 

LIVE NEWS - ONLINE

  • 1
    5 mins ago

    രാജസ്ഥാന് മിന്നും ജയം

  • 2
    17 mins ago

    ആലപ്പുഴയില്‍ വാഹനാപകടം; മൂന്നു കണ്ണൂര്‍ സ്വദേശികള്‍ മരിച്ചു

  • 3
    11 hours ago

    കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • 4
    13 hours ago

    നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

  • 5
    14 hours ago

    ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

  • 6
    17 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 7
    18 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 8
    21 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 9
    21 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍