Tuesday, April 23rd, 2019

പോലീസുകാരുടെ കൂട്ടായ്മയില്‍ ‘ഡയല്‍ 1091’

പോലീസുകാരുടെ കൂട്ടായ്മയില്‍ ഒരു സിനിമ അണിയറയില്‍ ഒരുങ്ങുന്നു.ഡയല്‍ 1091 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. തൃശൂര്‍ ജില്ലയിലെ ഒരു റൂറല്‍ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനായ സാന്റോ തട്ടില്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് തിരക്കഥയെഴുതിയത് കൊടുങ്ങല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം സുരേന്ദ്രന്‍. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇതിന് മുമ്പ് തൃശൂര്‍ ജില്ലയിലെ പൊലീസുകാരില്‍ ചിലര്‍ ‘രാഹുല്‍ വ്യാസ് 15’ എന്നൊരു ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരുന്നു. ഇതില്‍ യുവാക്കളിലെ മയക്കുമരുന്നിന്റെ ഉപയോഗവും മറ്റുമായിരുന്നു വിഷയം. എം … Continue reading "പോലീസുകാരുടെ കൂട്ടായ്മയില്‍ ‘ഡയല്‍ 1091’"

Published On:Apr 8, 2013 | 6:44 pm

പോലീസുകാരുടെ കൂട്ടായ്മയില്‍ ഒരു സിനിമ അണിയറയില്‍ ഒരുങ്ങുന്നു.ഡയല്‍ 1091 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. തൃശൂര്‍ ജില്ലയിലെ ഒരു റൂറല്‍ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനായ സാന്റോ തട്ടില്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് തിരക്കഥയെഴുതിയത് കൊടുങ്ങല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം സുരേന്ദ്രന്‍.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇതിന് മുമ്പ് തൃശൂര്‍ ജില്ലയിലെ പൊലീസുകാരില്‍ ചിലര്‍ ‘രാഹുല്‍ വ്യാസ് 15’ എന്നൊരു ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരുന്നു. ഇതില്‍ യുവാക്കളിലെ മയക്കുമരുന്നിന്റെ ഉപയോഗവും മറ്റുമായിരുന്നു വിഷയം. എം സുരേന്ദ്രന്‍ തന്നെയായിരുന്നു കുട്ടികളുടെ ചലച്ചിത്രോത്സവത്തില്‍ മൂന്നാം സ്ഥാനത്തെത്തിയ ഈ ചിത്രത്തിന് തിരക്കഥയും സംഭാഷണങ്ങളും എഴുതിയത്. തന്റെ ഔദ്യോഗിക ജീവിതത്തിനിടെ നേരിട്ടുകണ്ട കാര്യങ്ങളാണ് അദ്ദേഹം ചിത്രത്തിന് പ്രമേയമാക്കിയത്.
ഇപ്പോള്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് താനീ വിഷയത്തില്‍ ഒരു ചിത്രമെടുക്കുന്ന കാര്യത്തെക്കുറിച്ച് ചിന്തിച്ചതെന്ന് അദ്ദേഹം പറയുന്നു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരേ നടക്കുന്ന ഒട്ടേറെ അക്രമങ്ങളും അതുമായി ബന്ധപ്പെട്ട കേസുകളും ഞാന്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അതില്‍ ചെറിയൊരു ശതമാനം മാത്രമാണ് വാര്‍ത്തയാകുന്നത്. മൊബൈല്‍ ഫോണിന്റെയും മറ്റും അമിതമായ ഉപയോഗത്തിലൂടെ ഒട്ടേറെ പെണ്‍കുട്ടികള്‍ അതിക്രമങ്ങള്‍ക്ക് ഇരകളാകുന്നുണ്ട്. ചിലര്‍ വീട്ടിനുള്ളില്‍ അച്ഛനുള്‍പ്പെടെയുള്ളവരാല്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു. ഇത്തരം സംഭവങ്ങള്‍ക്കുപിന്നാലെ ആത്മഹത്യയുടെ വക്കിലെത്തിയ ഒട്ടേറെ പെണ്‍കുട്ടികളുമായി ഞാന്‍ സംസാരിച്ചിട്ടുണ്ട്, പലരെയും ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്. ഈ അനുഭവങ്ങളെല്ലമാണ് ഒരു ചിത്രമെടുക്കണമെന്ന കാര്യത്തിന് തന്നെ പ്രേരിപ്പിച്ചത്. സുരേന്ദ്രന്‍ പറയുന്നു. ആറ് പെണ്‍കുട്ടികള്‍ മുഖ്യ കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈമാസം ആരംഭിക്കും. ലാലു അലക്‌സ്, രാജീവ് മേനോന്‍, ശിവജി ഗുരുവായൂര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കെഡികെ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

LIVE NEWS - ONLINE

 • 1
  3 hours ago

  ശ്രീലങ്ക സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു

 • 2
  6 hours ago

  കനത്ത പോളിംഗ് തുടരുന്നു; കണ്ണൂരില്‍ 63 ശതമാനം കടന്നു

 • 3
  8 hours ago

  കല്ലട ബസിലെ അക്രമം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

 • 4
  8 hours ago

  സംസ്ഥാനത്ത് ഇടത് തരംഗം: കോടിയേരി

 • 5
  8 hours ago

  കലിപ്പ് ഉടനെത്തും

 • 6
  9 hours ago

  രാത്രി ബസുകളിലെ നിയമ ലംഘനം മോട്ടോര്‍ വകുപ്പിന്റെ വീഴ്ച

 • 7
  9 hours ago

  ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും: ശ്രീധരന്‍ പിള്ള

 • 8
  10 hours ago

  പൊരിവെയിലത്തും കനത്ത പോളിംഗ്

 • 9
  11 hours ago

  യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീ പോളിംഗ് വേണമെന്ന് തുഷാര്‍