Saturday, February 16th, 2019

പോരാളികളോട് തോറ്റ് കൊല്‍ക്കത്ത പ്രഭുക്കള്‍ പുറത്ത്

റാഞ്ചി : പൂനെ വാരിയേഴ്‌സിനോട് തോറ്റ് നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐ പി എല്‍ പ്ലേ ഓഫ് കാണാതെ പുറത്തായി. യൂസഫ് പത്താന്റെ വെടിക്കെട്ടില്‍ കൊല്‍ക്കത്ത പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും പത്താന്‍ വീണതോടെ അവര്‍ പുറത്തേക്കുള്ള വഴി കണ്ടു. പുനെ വാരിയേഴ്‌സ് മുന്നോട്ടുവച്ച 171 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 44 പന്തില്‍ 72 റണ്‍സുമായി മുന്നേറുകയായിരുന്ന പത്താന്റെ പുറത്താകല്‍ നാടകീയമായിരുന്നു. ഫീല്‍ഡറില്‍ നിന്ന് പന്ത് കാലു … Continue reading "പോരാളികളോട് തോറ്റ് കൊല്‍ക്കത്ത പ്രഭുക്കള്‍ പുറത്ത്"

Published On:May 15, 2013 | 8:39 pm

റാഞ്ചി : പൂനെ വാരിയേഴ്‌സിനോട് തോറ്റ് നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐ പി എല്‍ പ്ലേ ഓഫ് കാണാതെ പുറത്തായി. യൂസഫ് പത്താന്റെ വെടിക്കെട്ടില്‍ കൊല്‍ക്കത്ത പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും പത്താന്‍ വീണതോടെ അവര്‍ പുറത്തേക്കുള്ള വഴി കണ്ടു. പുനെ വാരിയേഴ്‌സ് മുന്നോട്ടുവച്ച 171 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 44 പന്തില്‍ 72 റണ്‍സുമായി മുന്നേറുകയായിരുന്ന പത്താന്റെ പുറത്താകല്‍ നാടകീയമായിരുന്നു. ഫീല്‍ഡറില്‍ നിന്ന് പന്ത് കാലു കൊണ്ട് തട്ടിയകറ്റിയതിനെ തുടര്‍ന്ന് പത്താനെ അമ്പയര്‍ പുറത്താക്കുകയായിരുന്നു. പത്താന്‍ പുറത്താകുമ്പാള്‍ 13 പന്തില്‍ 23 റണ്‍സ് മാത്രം മതിയായിരുന്നു കൊല്‍ക്കത്തക്ക് വിജയിക്കാന്‍. 29 റണ്‍സെടുക്കുന്നതിനിടെ തന്നെ കൊല്‍ക്കത്തയുടെ ആദ്യ മൂന്നു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഗംഭീര്‍ (12), ബിസ്ല (1), കാലിസ് (1) എന്നിവര്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞില്ല. റോബിന്‍ ഉത്തപ്പയും (21 പന്തില്‍ 25), യുവരാജ് സിംഗ് (20 പന്തില്‍ 30), ആരോണ്‍ ഫിഞ്ച് (32 പന്തില്‍ 48), മനീഷ് പാണ്ഡേയും (47 പന്തില്‍ 66) എന്നിവര്‍ നടത്തിയ വെടിക്കെട്ടാണ് പൂനെയെ മികച്ച സ്‌കോറില്‍ എത്തിച്ചത്.

LIVE NEWS - ONLINE

  • 1
    13 hours ago

    പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

  • 2
    14 hours ago

    വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

  • 3
    16 hours ago

    വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

  • 4
    18 hours ago

    പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

  • 5
    22 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

  • 6
    22 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 7
    22 hours ago

    പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

  • 8
    22 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 9
    22 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്