Wednesday, November 14th, 2018

പോണ്ടിംഗിന് ഏകദിനം മതിയായി ; ഇനി ടെസ്റ്റ് മാത്രം

ബ്രിസ്‌ബെയ്ന്‍ : മോശം പ്രകടനത്തെ തുടര്‍ന്ന് ത്രിരാഷ്ട്ര ക്രിക്കറ്റ് സീരീസില്‍ നിന്നും ഒഴിവാക്കപ്പെട്ട ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിംഗ് ഏകദിന മല്‍സരങ്ങളില്‍ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചു. ഭാവിയില്‍ ടെസ്റ്റ് മല്‍സരങ്ങള്‍ മാത്രം കളിക്കാനാണ് തീരുമാനം. 2015 ലോകകപ്പ് ലക്ഷ്യമിട്ട് ടീം ഒരുക്കുന്നതിനാല്‍ ഏകദിന ടീമില്‍ സ്ഥാനം നല്‍കാനാകില്ലെന്ന് സെലക്ടര്‍മാര്‍ തന്നെ പോണ്ടിംഗിനെ അറിയിക്കുകയായിരിന്നു. തുടര്‍ന്ന് ടീമില്‍ നില്‍ക്കുക ദുഷ്‌കരമായതിനാല്‍ വിരമിക്കുകയാണെന്ന് പോണ്ടിംഗ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു. ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ പോണ്ടിംഗ് … Continue reading "പോണ്ടിംഗിന് ഏകദിനം മതിയായി ; ഇനി ടെസ്റ്റ് മാത്രം"

Published On:Feb 21, 2012 | 5:27 am

ബ്രിസ്‌ബെയ്ന്‍ : മോശം പ്രകടനത്തെ തുടര്‍ന്ന് ത്രിരാഷ്ട്ര ക്രിക്കറ്റ് സീരീസില്‍ നിന്നും ഒഴിവാക്കപ്പെട്ട ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിംഗ് ഏകദിന മല്‍സരങ്ങളില്‍ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചു. ഭാവിയില്‍ ടെസ്റ്റ് മല്‍സരങ്ങള്‍ മാത്രം കളിക്കാനാണ് തീരുമാനം.
2015 ലോകകപ്പ് ലക്ഷ്യമിട്ട് ടീം ഒരുക്കുന്നതിനാല്‍ ഏകദിന ടീമില്‍ സ്ഥാനം നല്‍കാനാകില്ലെന്ന് സെലക്ടര്‍മാര്‍ തന്നെ പോണ്ടിംഗിനെ അറിയിക്കുകയായിരിന്നു. തുടര്‍ന്ന് ടീമില്‍ നില്‍ക്കുക ദുഷ്‌കരമായതിനാല്‍ വിരമിക്കുകയാണെന്ന് പോണ്ടിംഗ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു. ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ പോണ്ടിംഗ് സച്ചിന് തൊട്ടു പിന്നില്‍ നില്‍ക്കുന്ന മികച്ച റണ്‍ വേട്ടക്കാരനാണ്. ഏകദിനത്തില്‍ 42.03 ശരാശരിയില്‍ 13,704 റണ്‍സുകള്‍ നേടിയിട്ടുണ്ട്.
ഓസ്‌ട്രേലിയയെ ഏറ്റവും കൂടുതല്‍ തവണ ഏകദിനത്തില്‍ നയിച്ചിട്ടുള്ള പോണ്ടിംഗ് തന്നെയാണ് ഓസീസ് കുപ്പായത്തില്‍ ഏറ്റവും കൂടുതല്‍ ഏകദിനം കളിച്ചിട്ടുള്ള താരവും.

LIVE NEWS - ONLINE

  • 1
    55 mins ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    2 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    4 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    7 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    8 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    8 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    8 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    9 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    10 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി