Saturday, February 23rd, 2019

പൊട്ടിത്തെറി രൂക്ഷം : ചെന്നിത്തല പയ്യന്നൂരിലേക്കില്ല

കണ്ണൂര്‍ : കോണ്‍ഗ്രസിലെ പൊട്ടിത്തെറി അതിരൂക്ഷമാകുന്നു. കണ്ണൂരിലെ പയ്യന്നൂരില്‍ ഇന്ന് നടക്കുന്ന 1928ല്‍ ജവാഹര്‍ലാല്‍ നെഹ്രു പങ്കെടുത്ത കോണ്‍ഗ്രസ് സമ്മേളനത്തിന്റെ 85ാം വാര്‍ഷികാഘോഷ സമ്മേളനത്തില്‍ നിന്നും ചെന്നിത്തല വിട്ടുനില്‍ക്കും. പനി കാരണം വിട്ടു നില്‍ക്കുകയാണെന്നാണ് ചെന്നിത്തലയുടെ ഓഫീസില്‍ നിന്ന് അറിയിച്ചതെങ്കിലും സംസ്ഥാനത്തെ കോണ്‍ഗ്രസ്സില്‍ നടക്കുന്ന ഗ്രൂപ്പ് പോരിന്റെ പ്രതിഫലനമാണ് ചെന്നിത്തലയുടെ ബഹിഷ്‌കരണത്തിന് പിന്നിലെന്നാണ് സൂചന. ഹൈക്കമാന്റ് നിര്‍ദ്ദേശപ്രകാരം പ്രശ്‌നപരിഹാരത്തിനായി ആന്റണി ഇന്നത്തെ സന്ദര്‍ശനം ഉപയോഗപ്പെടുത്തുമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന ധാരണ. എന്നാല്‍ സമ്മേളനത്തില്‍ ചെന്നിത്തല പങ്കെടുക്കാത്തത് ചര്‍ച്ചക്കുള്ള സാധ്യത … Continue reading "പൊട്ടിത്തെറി രൂക്ഷം : ചെന്നിത്തല പയ്യന്നൂരിലേക്കില്ല"

Published On:May 24, 2013 | 11:06 am

കണ്ണൂര്‍ : കോണ്‍ഗ്രസിലെ പൊട്ടിത്തെറി അതിരൂക്ഷമാകുന്നു. കണ്ണൂരിലെ പയ്യന്നൂരില്‍ ഇന്ന് നടക്കുന്ന 1928ല്‍ ജവാഹര്‍ലാല്‍ നെഹ്രു പങ്കെടുത്ത കോണ്‍ഗ്രസ് സമ്മേളനത്തിന്റെ 85ാം വാര്‍ഷികാഘോഷ സമ്മേളനത്തില്‍ നിന്നും ചെന്നിത്തല വിട്ടുനില്‍ക്കും. പനി കാരണം വിട്ടു നില്‍ക്കുകയാണെന്നാണ് ചെന്നിത്തലയുടെ ഓഫീസില്‍ നിന്ന് അറിയിച്ചതെങ്കിലും സംസ്ഥാനത്തെ കോണ്‍ഗ്രസ്സില്‍ നടക്കുന്ന ഗ്രൂപ്പ് പോരിന്റെ പ്രതിഫലനമാണ് ചെന്നിത്തലയുടെ ബഹിഷ്‌കരണത്തിന് പിന്നിലെന്നാണ് സൂചന. ഹൈക്കമാന്റ് നിര്‍ദ്ദേശപ്രകാരം പ്രശ്‌നപരിഹാരത്തിനായി ആന്റണി ഇന്നത്തെ സന്ദര്‍ശനം ഉപയോഗപ്പെടുത്തുമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന ധാരണ. എന്നാല്‍ സമ്മേളനത്തില്‍ ചെന്നിത്തല പങ്കെടുക്കാത്തത് ചര്‍ച്ചക്കുള്ള സാധ്യത ഇല്ലാതാക്കിയിരിക്കയാണ്. ആന്റണി മംഗലാപുരം വഴിയാണ് പയ്യന്നൂരിലെത്തുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാകട്ടെ ഇടുക്കി ജില്ലയിലാണുള്ളത്.
രമേശിനെ അവഹേളിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്വം എ വിഭാഗത്തിനാണെന്നും ഈ ഘട്ടത്തില്‍ ഒരു തരത്തിലുള്ള അനുനയത്തിനും വഴങ്ങേണ്ടതില്ലെന്നുമാണ് ഐ ഗ്രൂപ്പിന്റെ തീരുമാനം. തല്‍ക്കാലം ഒരു ചര്‍ച്ചകളിലും പങ്കെടുക്കേണ്ടതില്ലെന്നും സര്‍ക്കാരും പാര്‍ട്ടിയും രണ്ടുവഴിയില്‍ സഞ്ചരിക്കട്ടേയെന്നുമാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. ഉപമുഖ്യമന്ത്രി സ്ഥാനവും റവന്യു വകുപ്പും തരാമെന്ന് ഉമ്മന്‍ചാണ്ടി ഒടുവില്‍ നിലപാട് എടുത്തിട്ടുണ്ടെങ്കിലും ഇനി അത്തരം വാദങ്ങള്‍ വിശ്വസിച്ച് നീങ്ങേണ്ടതില്ലെന്നാണ് ഐ ഗ്രൂപ്പിന്റെ വിലയിരുത്തല്‍. രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകുമെന്ന കാരണത്താല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഉപമുഖ്യമന്ത്രിസ്ഥാനം വേണ്ടെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. മാത്രമല്ല ഉപമുഖ്യമന്ത്രി പദം കോണ്‍ഗ്രസ് എടുത്താല്‍ ഘടകക്ഷികള്‍ വന്‍ ഡിമാന്റുകള്‍ മുന്നോട്ടു വെക്കുമെന്നും ഐവിഭാഗം സംശയിക്കുന്നു. ക എം മാണിയും കുഞ്ഞാലിക്കുട്ടിയും ഈ സ്ഥാനത്തേക്കുള്ള തങ്ങളുടെ താല്‍പര്യം ഭംഗ്യന്തരേണ സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ എ വിഭാഗം വെച്ചു നീട്ടുന്ന ഉപമുഖ്യമന്ത്രി പദത്തിന് യാതൊരു ഉറപ്പുമില്ലെന്നും ഐ വിഭാഗം കരുതുന്നു. ഇതിന് സമ്മതം മൂളുകയും എ വിഭാഗത്തിനന്റെ സ്വാധീനത്താല്‍ ഹൈക്കമാന്റ് ഉപമുഖ്യമന്ത്രി പദത്തിന് എതിരായ നിലപാട് കൈക്കൊള്ളുകയും ചെയ്താല്‍ ഒരിക്കല്‍ കൂടി ചെന്നിത്തല അപഹാസ്യനാകുമെന്നും ഇത് ഐ ഗ്രൂപ്പിന്റെ നിലനില്‍പ്പ് തന്നെ ഇല്ലാതാക്കുമെന്നും ഗ്രൂപ്പ് നേതാക്കള്‍ കരുതുന്നു.
കെ സുധാകരന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന ഐ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യയോഗത്തില്‍ ഇക്കാര്യങ്ങളെല്ലാം വിശദമായ ചര്‍ച്ചക്ക് വന്നുവെന്നാണ് സൂചന. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പാണ് അജണ്ടയെങ്കിലും ഇപ്പോഴത്തെ സ്ഥിതിഗതികളാണ് പ്രധാന ചര്‍ച്ചയായത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ചെന്നിത്തല വിട്ടുനില്‍ക്കുന്നതെന്നും സംശയമുണ്ട്. യൂത്ത്‌കോണ്‍ഗ്രസ് നേതൃത്വം ഐ വിഭാഗത്തിന് കിട്ടാവുന്ന രീതിയില്‍ അടിത്തട്ട് മുതല്‍ കരുക്കള്‍ നീക്കാനുള്ള തന്ത്രങ്ങളും കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം തയ്യാറാക്കിയിട്ടുണ്ട്. സമാന്തരമായി എ ഗ്രൂപ്പ് നേതാക്കളും രഹസ്യ യോഗം ചേരുന്നുണ്ട്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ്, ബെന്നിബഹനാന്‍ എന്നിവരാണ് എ ഗ്രൂപ്പിന്റെ കൂടിയാലോചനകള്‍ക്കും തന്ത്രങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത്.

LIVE NEWS - ONLINE

 • 1
  2 hours ago

  ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 2
  3 hours ago

  വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

 • 3
  4 hours ago

  മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

 • 4
  6 hours ago

  പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

 • 5
  7 hours ago

  ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

 • 6
  9 hours ago

  അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

 • 7
  9 hours ago

  കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

 • 8
  11 hours ago

  ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

 • 9
  11 hours ago

  പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം