Wednesday, April 24th, 2019

പെരുന്നാള്‍ മുന്നില്‍ കണ്ട് വിമാനക്കമ്പനികള്‍ നിരക്ക് വര്‍ധിപ്പിക്കുന്നു

        ആഘോഷങ്ങള്‍ മുന്നില്‍ കണ്ട് പ്രവാസികളെ കൊള്ളയടിക്കുന്ന പതിവ് രീതി ഇപ്രാവശ്യവും വിമാനക്കമ്പനികള്‍ തെറ്റിച്ചില്ല. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് റംസാന്‍, പെരുന്നാള്‍ ദിനങ്ങളില്‍ നാട്ടിലെത്താനൊരുങ്ങുന്ന മലയാളികളുടെ പോക്കറ്റടിക്കാന്‍ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കൂട്ടി. 20,000 മുതല്‍ 32,000 രൂപവരെയാണ് കേരളത്തിലേക്കുള്ള വിമാനടിക്കറ്റുകള്‍ക്ക് ഇപ്പോള്‍ ചാര്‍ജ്. പെരുന്നാളിനടുത്ത മാസങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ക്കാണ് ഭീമമായ രീതിയില്‍ ചാര്‍ജ് വര്‍ധിപ്പിച്ചിരിക്കുന്നത്. ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നതില്‍ എയര്‍ ഇന്ത്യയും സ്വകാര്യ കമ്പനികള്‍ക്കൊപ്പമാണ്. ദുബായില്‍നിന്ന് കോഴിക്കോട്ടേക്ക് 12,000 രൂപയാണ് നിലവില്‍ … Continue reading "പെരുന്നാള്‍ മുന്നില്‍ കണ്ട് വിമാനക്കമ്പനികള്‍ നിരക്ക് വര്‍ധിപ്പിക്കുന്നു"

Published On:Jun 17, 2016 | 2:31 pm

Indian Airlines image FUll 999

 

 

 

 

ആഘോഷങ്ങള്‍ മുന്നില്‍ കണ്ട് പ്രവാസികളെ കൊള്ളയടിക്കുന്ന പതിവ് രീതി ഇപ്രാവശ്യവും വിമാനക്കമ്പനികള്‍ തെറ്റിച്ചില്ല. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് റംസാന്‍, പെരുന്നാള്‍ ദിനങ്ങളില്‍ നാട്ടിലെത്താനൊരുങ്ങുന്ന മലയാളികളുടെ പോക്കറ്റടിക്കാന്‍ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കൂട്ടി. 20,000 മുതല്‍ 32,000 രൂപവരെയാണ് കേരളത്തിലേക്കുള്ള വിമാനടിക്കറ്റുകള്‍ക്ക് ഇപ്പോള്‍ ചാര്‍ജ്. പെരുന്നാളിനടുത്ത മാസങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ക്കാണ് ഭീമമായ രീതിയില്‍ ചാര്‍ജ് വര്‍ധിപ്പിച്ചിരിക്കുന്നത്. ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നതില്‍ എയര്‍ ഇന്ത്യയും സ്വകാര്യ കമ്പനികള്‍ക്കൊപ്പമാണ്. ദുബായില്‍നിന്ന് കോഴിക്കോട്ടേക്ക് 12,000 രൂപയാണ് നിലവില്‍ എയര്‍ ഇന്ത്യയുടെ യാത്രാക്കൂലി. എന്നാല്‍, ചെറിയ പെരുന്നാളിനോട് അടുത്ത ദിവസങ്ങളില്‍ നിരക്ക് 32,000രൂപയാണ് എയര്‍ ഇന്ത്യ ഈടാക്കുന്നത്. ദുബായില്‍ നിന്ന് കൊച്ചിക്ക് 31,000 രൂപയാണ് ഈടാക്കുന്നത്. സാധാരണ നിരക്ക് 13,000 മാത്രമാണ്. ഇക്കോണമി ക്ലാസിലും നിരക്ക് കുത്തനെ ഉയര്‍ന്നു. 20,000 രൂപവരെയാണ് എയര്‍ ഇന്ത്യ കൂട്ടിയിരിക്കുന്നത്. കുവൈത്ത്, ദോഹ, ഒമാന്‍ എന്നിവടങ്ങളില്‍ നിന്നുള്ള ടിക്കറ്റ് നിരക്കുകളിലും കാര്യമായ വര്‍ധനവുണ്ട്. പെരുന്നാളിനൊപ്പം ഗള്‍ഫില്‍ സ്‌കൂള്‍ അവധി ആരംഭിക്കുമെന്നതിനാല്‍ കുടുംബ സമേതം പ്രവാസികള്‍ നാട്ടിലെത്തും. ഇത് പരമാവധി മുതലെടുക്കാനാണ് വിമാനക്കമ്പനികളുടെ നീക്കം. എയര്‍ഇന്ത്യയെ കൂടാതെ എമിറേറ്റ്‌സ്, ജെറ്റ് എയര്‍വേയ്‌സ്, ഇത്തിഹാദ് തുടങ്ങിയ വിമാനക്കമ്പനികളും നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. നാട്ടിലേക്കുള്ള ടിക്കറ്റുകള്‍ക്ക് വരും ദിവസങ്ങളില്‍ ആവശ്യക്കാര്‍ കൂടുമെന്നതിനാല്‍ നിരക്ക് ഇനിയും വര്‍ധിക്കുമെന്നാണ് സൂചന.

LIVE NEWS - ONLINE

  • 1
    9 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    10 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    12 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    13 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    15 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    15 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    15 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    18 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    19 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം