Tuesday, September 25th, 2018

പെരിന്തല്‍മണ്ണ ബ്ലോക്ക്‌ പഞ്ചായത്തില്‍ 10.24 കോടിയുടെ പദ്ധതി

പെരിന്തല്‍മണ്ണ: ബ്ലോക്ക്‌ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ 10.24 കോടി രൂപയുടെ വികസനപദ്ധതികള്‍ക്ക്‌ അംഗീകാരം ലഭിച്ചതായി അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജനറല്‍ വിഭാഗത്തില്‍ 3.9 കോടി രൂപയും പ്രത്യേക ഘടകപദ്ധതിയില്‍ 1.83 കോടി രൂപയും പട്ടികവര്‍ഗ ഉപപദ്ധതിക്ക്‌ 71,000 രൂപയും മെയിന്റനന്‍സിനായി 81,25,254 രൂപയുമാണ്‌ കണക്കാക്കിയിരിക്കുന്നത്‌. ഗ്രാമജില്ലാപഞ്ചായത്തുകളുടെയും ശുചിത്വമിഷന്‍, വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെയും തുക അടക്കമാണ്‌ 110.24 കോടി രൂപയ്‌ക്ക്‌ അംഗീകാരം ലഭിച്ചത്‌. ഇതിന്‌ പുറമേ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഭാഗമായി 450 ഓളം വീടുകളും ബ്ലോക്ക്‌ പഞ്ചായത്തില്‍ നിന്നു … Continue reading "പെരിന്തല്‍മണ്ണ ബ്ലോക്ക്‌ പഞ്ചായത്തില്‍ 10.24 കോടിയുടെ പദ്ധതി"

Published On:Jul 9, 2013 | 10:52 am

പെരിന്തല്‍മണ്ണ: ബ്ലോക്ക്‌ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ 10.24 കോടി രൂപയുടെ വികസനപദ്ധതികള്‍ക്ക്‌ അംഗീകാരം ലഭിച്ചതായി അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജനറല്‍ വിഭാഗത്തില്‍ 3.9 കോടി രൂപയും പ്രത്യേക ഘടകപദ്ധതിയില്‍ 1.83 കോടി രൂപയും പട്ടികവര്‍ഗ ഉപപദ്ധതിക്ക്‌ 71,000 രൂപയും മെയിന്റനന്‍സിനായി 81,25,254 രൂപയുമാണ്‌ കണക്കാക്കിയിരിക്കുന്നത്‌.
ഗ്രാമജില്ലാപഞ്ചായത്തുകളുടെയും ശുചിത്വമിഷന്‍, വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെയും തുക അടക്കമാണ്‌ 110.24 കോടി രൂപയ്‌ക്ക്‌ അംഗീകാരം ലഭിച്ചത്‌.
ഇതിന്‌ പുറമേ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഭാഗമായി 450 ഓളം വീടുകളും ബ്ലോക്ക്‌ പഞ്ചായത്തില്‍ നിന്നു നിര്‍മിക്കുന്നുണ്ട്‌. ജനറല്‍ വിഭാഗത്തില്‍ ലഭ്യമായ സംഖ്യയില്‍ 16.2 ലക്ഷം രൂപ ഉത്‌പാദനമേഖലയ്‌ക്കും 15.90 ലക്ഷം രൂപ പശ്‌ചാത്തല മേഖലയ്‌ക്കുമാണ്‌ വകയിരുത്തിയിരുത്‌. ആകെ 237 പദ്ധതികളാണുള്ളത്‌.
പ്രത്യേക ഘടകപദ്ധതിക്ക്‌ വകയിരുത്തിയ തുകയില്‍ 11 ലക്ഷം രൂപയോളം പശ്‌ചാത്തല മേഖലയ്‌ക്കും 73 ലക്ഷം രൂപ സേവന ഉത്‌പ്പാദന മേഖലയ്‌ക്കുമാണ്‌.
ബ്ലോക്ക്‌ പഞ്ചായത്തിന്‌ ലഭ്യമായ മെയിന്റനന്‍സ്‌ ഫണ്ടില്‍ 30 ലക്ഷം രൂപ ബ്ലോക്ക്‌ പഞ്ചായത്തിന്റെ അടിസ്‌ഥാനസൗകര്യങ്ങള്‍ക്കും 7 ലക്ഷം രൂപ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിന്റെ എസ.്‌ജി.എസ്‌.വൈ. കെട്ടിടത്തിന്റെ അനുബന്ധസൗകര്യങ്ങള്‍ക്കും അഞ്ച്‌ ലക്ഷം രൂപ ബ്ലോക്ക്‌ റിസോഴ്‌സ്‌ സെന്ററിന്റെ അടിസ്‌ഥാന സൗകര്യ വികസനത്തിനും മേലാറ്റൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററിന്റെ അടിസ്‌ഥാന സൗകര്യ വികസനത്തിനുമാണ്‌ നീക്കിവെച്ചിട്ടുള്ളത്‌.
ബ്ലോക്ക്‌ പഞ്ചായത്തിന്‌ ആംബുലന്‍സ്‌ വാങ്ങുന്നതിനായി 10 ലക്ഷം രൂപയും വിവിധ ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ച്‌ കിടപ്പിലായ രോഗികള്‍ക്ക്‌ മരുന്നും അനുബന്ധസൗകര്യങ്ങളും നല്‍കുതിന്‌ 15 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്‌. അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തില്‍ മാതൃകാ ശിശുക്ഷേമകേന്ദ്രം നിര്‍മിക്കുതിന്‌ 50 ലക്ഷം രൂപയും അഗ്രോ സര്‍വീസ്‌ സെന്ററിന്‌ കൊയ്‌ത്ത്‌മെതി യന്ത്രം വാങ്ങുതിന്‌ 24 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്‌.

LIVE NEWS - ONLINE

  • 1
    4 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    6 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    7 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    10 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    11 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    13 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    13 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    13 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    14 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു