Tuesday, November 20th, 2018

പെയ്ഡ് ന്യൂസ് : 167 സ്ഥാനാര്‍ത്ഥികള്‍ക്ക് തെരഞ്ഞടുപ്പ് കമ്മീഷന്റെ നോട്ടീസ്

ന്യൂഡല്‍ഹി : പത്രങ്ങള്‍ക്ക് പണം നല്‍കി വാര്‍ത്ത പ്രസിദ്ധപ്പെടുത്തിയെന്ന പരാതിയില്‍ 167 സ്ഥാനാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു. ഈയിടെ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കാണ് നോട്ടീസയച്ചിട്ടുള്ളത്. പഞ്ചാബിലെ 129 സ്ഥാനാര്‍ത്ഥികള്‍ക്കും വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കുന്ന ഉത്തര്‍പ്രദേശിലെ 38 സ്ഥാനാര്‍ത്ഥികള്‍ക്കുമാണ് നോട്ടീസയച്ചത്. പ്രദേശിക ചാനലുകളിലും പത്രങ്ങളിലും വന്ന വാര്‍ത്തകള്‍ക്കെതിരെയാണ് നടപടി. എന്നാല്‍ ഇത് സംബന്ധിച്ച പരാതികള്‍ തെളിയിക്കപ്പെട്ടിട്ടില്ലെന്നതിനാല്‍ സ്ഥാനാര്‍ത്ഥികളുടെ അഭിപ്രായം കൂടി പരിഗണിച്ചു മാത്രമേ കൂടുതല്‍ നടപടികളുണ്ടാവൂ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് 41പെയ്ഡ് ന്യൂസ് പരാതികളുണ്ടായിരുന്നതായി കമ്മീഷന്‍ … Continue reading "പെയ്ഡ് ന്യൂസ് : 167 സ്ഥാനാര്‍ത്ഥികള്‍ക്ക് തെരഞ്ഞടുപ്പ് കമ്മീഷന്റെ നോട്ടീസ്"

Published On:Feb 20, 2012 | 5:32 am

ന്യൂഡല്‍ഹി : പത്രങ്ങള്‍ക്ക് പണം നല്‍കി വാര്‍ത്ത പ്രസിദ്ധപ്പെടുത്തിയെന്ന പരാതിയില്‍ 167 സ്ഥാനാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു. ഈയിടെ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കാണ് നോട്ടീസയച്ചിട്ടുള്ളത്.
പഞ്ചാബിലെ 129 സ്ഥാനാര്‍ത്ഥികള്‍ക്കും വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കുന്ന ഉത്തര്‍പ്രദേശിലെ 38 സ്ഥാനാര്‍ത്ഥികള്‍ക്കുമാണ് നോട്ടീസയച്ചത്. പ്രദേശിക ചാനലുകളിലും പത്രങ്ങളിലും വന്ന വാര്‍ത്തകള്‍ക്കെതിരെയാണ് നടപടി. എന്നാല്‍ ഇത് സംബന്ധിച്ച പരാതികള്‍ തെളിയിക്കപ്പെട്ടിട്ടില്ലെന്നതിനാല്‍ സ്ഥാനാര്‍ത്ഥികളുടെ അഭിപ്രായം കൂടി പരിഗണിച്ചു മാത്രമേ കൂടുതല്‍ നടപടികളുണ്ടാവൂ.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് 41പെയ്ഡ് ന്യൂസ് പരാതികളുണ്ടായിരുന്നതായി കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. പണം നല്‍കി വാര്‍ത്ത വരുുത്തിയതുമായി ബന്ധപ്പെട്ട പരാതിയില്‍ 2011ല്‍ ഉത്തര്‍പ്രദേശിലെ എം എല്‍ എ ഉമലേഷ് യാദവിന്റെ സ്ഥാനാര്‍ത്ഥിത്വം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യമാക്കിയിരുന്നു.

LIVE NEWS - ONLINE

  • 1
    32 mins ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 2
    2 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 3
    4 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 4
    6 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 5
    8 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 6
    8 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 7
    8 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 8
    9 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 9
    9 hours ago

    ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി