Thursday, September 20th, 2018

പെന്‍ഷന്‍ പ്രായം 56 ആക്കി

തിരു : സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56വയസ്സാക്കി നിജപ്പെടുത്തിക്കൊണ്ടുള്ള സുപ്രധാന നിര്‍ദ്ദേശവുമായി നിയമസഭയില്‍ ധനമന്ത്രി കെ എം മാണിയുടെ പത്താമത്തെ ബജറ്റ് അവതരണം പ്രതിപക്ഷ ബഹളത്തോടെ തുടങ്ങി. പെന്‍ഷന്‍ പ്രായം ഏകീകരണം പിന്‍വലിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതോടെ മുദ്രാവാക്യം വിളിയുമായി സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം കുത്തിയിരുന്നു മുദ്രാവാക്യം വിളിക്കുകയായിരുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ കേരളത്തിന് കഴിഞ്ഞതായി ആമുഖ പ്രസംഗത്തില്‍ മാണി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് പദ്ധതിയേതര ചെലവ് 30ശതമാനം ഉയര്‍ന്നുവെന്നും മന്ത്രി പറഞ്ഞു. യു ഡി … Continue reading "പെന്‍ഷന്‍ പ്രായം 56 ആക്കി"

Published On:Mar 19, 2012 | 4:36 am

തിരു : സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56വയസ്സാക്കി നിജപ്പെടുത്തിക്കൊണ്ടുള്ള സുപ്രധാന നിര്‍ദ്ദേശവുമായി നിയമസഭയില്‍ ധനമന്ത്രി കെ എം മാണിയുടെ പത്താമത്തെ ബജറ്റ് അവതരണം പ്രതിപക്ഷ ബഹളത്തോടെ തുടങ്ങി. പെന്‍ഷന്‍ പ്രായം ഏകീകരണം പിന്‍വലിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതോടെ മുദ്രാവാക്യം വിളിയുമായി സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം കുത്തിയിരുന്നു മുദ്രാവാക്യം വിളിക്കുകയായിരുന്നു.
ആഗോള സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ കേരളത്തിന് കഴിഞ്ഞതായി ആമുഖ പ്രസംഗത്തില്‍ മാണി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് പദ്ധതിയേതര ചെലവ് 30ശതമാനം ഉയര്‍ന്നുവെന്നും മന്ത്രി പറഞ്ഞു. യു ഡി എഫ് അവതരിപ്പിച്ച ധവളപത്രം ശരിയെന്ന് തെളിഞ്ഞു. റവന്യൂവരുമാനത്തില്‍ 19ശതമാനം വര്‍ധനവുണ്ടായി. ശമ്പളച്ചെലവ് കഴിഞ്ഞവര്‍ഷത്തേക്കാള്‍ 22ശതമാനം വര്‍ധിച്ചു. ശമ്പളം നല്‍കുന്നതിനായി കഴിഞ്ഞവര്‍ഷം 20539 കോടി രൂപ ചിലവഴിച്ചതായും മന്ത്രി അറിയിച്ചു.
കൃഷി, വ്യവസായം, ഗ്രാമവികസനം, സഹകരണം എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള ബജറ്റായിരിക്കും ഇത്തവണത്തേതെന്ന് മന്ത്രി പറഞ്ഞു.
മന്ത്രി മാണി അവതരിപ്പിക്കുന്ന ബജറ്റിലെ മറ്റു പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്:

പദ്ധതിയിതര ചിലവ് 30 ശതമാനം വര്‍ധിച്ചു
ശമ്പളം, പെന്‍ഷന്‍ ചിലവുകള്‍ കുതിച്ചുയര്‍ന്നു
റവന്യൂവരുമാനം കൂടി
മുന്‍ സര്‍ക്കാരിന്റെ ട്രഷറി മിച്ചമെന്ന അവകാശവാദം കളവ്
റവന്യൂ കമ്മി കുറയ്ക്കാനാകുമെന്ന് പ്രതീക്ഷ
റവന്യൂ വരുമാനം 19 ശതമാനം വര്‍ധിച്ചു
വികസനത്തിന് സപ്തതന്ത്രങ്ങള്‍
കൃഷി, മലയോരമേഖല, പിന്നാക്കസംരക്ഷണം എന്നിവയ്ക്ക് മുന്‍ഗണന
തിരുവനന്തപുരം, കോഴിക്കോട് മോണോ റെയില്‍ പദ്ധതി: പ്രാരംഭപ്രവര്‍ത്തനത്തിന് 20 കോടി
കൊച്ചി മെട്രോയ്ക്ക് 150 കോടി
വിഴിഞ്ഞം പദ്ധതിക്ക് 224 കോടി
കുട്ടനാട്, പാലക്കാട് എന്നിവിടങ്ങളില്‍ റൈസ് ബയോപാര്‍ക്ക്
തിരു കാസര്‍കോട് അതിവേഗ റെയില്‍: പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് 50 കോടി
ഹൈടെക് കൃഷിരീതി വ്യാപകമാക്കും
തൊഴില്‍ വൈദഗ്ധ്യം കൂട്ടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പദ്ധതി
പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധിക്കായി ഒരു കോടി രൂപ
പത്രപ്രവര്‍ത്തകരുടെ പെന്‍ഷന്‍ 4500 ആയി വര്‍ധിപ്പിച്ചു
കണ്ണൂര്‍ വിമാനത്താവളത്തിന് 50കോടി
വിധവാ പെന്‍ഷന്‍ 575രൂപയായും വികലാംഗ പെന്‍ഷന്‍ 700രൂപയാക്കി
വിവാഹസഹായം 20000രൂപയാക്കി
പെന്‍ഷന്‍ പ്രായം 56വയസ്സാക്കി
ശബരിമല വികസനത്തിന് 25കോടി രൂപ നീക്കിവെച്ചു

LIVE NEWS - ONLINE

 • 1
  8 hours ago

  ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

 • 2
  9 hours ago

  ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

 • 3
  11 hours ago

  ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

 • 4
  11 hours ago

  ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

 • 5
  13 hours ago

  ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

 • 6
  14 hours ago

  മുത്തലാഖ് തടയിടാന്‍ കേന്ദ്രം

 • 7
  15 hours ago

  പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

 • 8
  15 hours ago

  ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

 • 9
  15 hours ago

  ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല