Friday, July 19th, 2019

പൂജ്യന്‍മാര്‍ ഒമ്പത് ; ഒമ്പത് റണ്‍സിന് ഓള്‍ ഔട്ടായി ചൈന ചരിത്രത്തിലേക്ക്

ബാങ്കോക്ക് : പത്തൊമ്പത് വയസ്സില്‍ താഴെയുള്ളവരുടെ ചലഞ്ച് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കൂറ്റന്‍ തോല്‍വിയുമായി ചൈനീസ് ടീം ചരിത്രത്തിലേക്ക്. വടക്കന്‍ തായ്‌ലന്റിലെ ചിയാങ് മായില്‍ നടന്ന മത്സരത്തില്‍ അഫ്ഘാനിസ്ഥാനെതിരെ 360 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ചൈനക്ക് ക്രീസില്‍ ഒരു മണിക്കൂറോളം തികച്ചു നില്‍ക്കാന്‍ ഭാഗ്യമുണ്ടായില്ല. ചൈനീസ് കുട്ടിത്താരങ്ങള്‍ പവലിയനിലേക്ക് മാര്‍ച്ചു ചെയ്തത് ഒമ്പത് ഓവറിനിടെ!. 9 പേര്‍ ;പൂജ്യന്‍മാരാ’യി മടങ്ങിയപ്പോള്‍ ഗായോഫെങ് ഹു 2 റണ്‍സുമായി ടീമിന്റെ ‘മാനം’ കാത്തു. ഒപ്പം ഒരു റണ്ണുമായി ജിയാജി ഷെന്നും. … Continue reading "പൂജ്യന്‍മാര്‍ ഒമ്പത് ; ഒമ്പത് റണ്‍സിന് ഓള്‍ ഔട്ടായി ചൈന ചരിത്രത്തിലേക്ക്"

Published On:Mar 8, 2012 | 5:53 am

ബാങ്കോക്ക് : പത്തൊമ്പത് വയസ്സില്‍ താഴെയുള്ളവരുടെ ചലഞ്ച് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കൂറ്റന്‍ തോല്‍വിയുമായി ചൈനീസ് ടീം ചരിത്രത്തിലേക്ക്. വടക്കന്‍ തായ്‌ലന്റിലെ ചിയാങ് മായില്‍ നടന്ന മത്സരത്തില്‍ അഫ്ഘാനിസ്ഥാനെതിരെ 360 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ചൈനക്ക് ക്രീസില്‍ ഒരു മണിക്കൂറോളം തികച്ചു നില്‍ക്കാന്‍ ഭാഗ്യമുണ്ടായില്ല. ചൈനീസ് കുട്ടിത്താരങ്ങള്‍ പവലിയനിലേക്ക് മാര്‍ച്ചു ചെയ്തത് ഒമ്പത് ഓവറിനിടെ!. 9 പേര്‍ ;പൂജ്യന്‍മാരാ’യി മടങ്ങിയപ്പോള്‍ ഗായോഫെങ് ഹു 2 റണ്‍സുമായി ടീമിന്റെ ‘മാനം’ കാത്തു. ഒപ്പം ഒരു റണ്ണുമായി ജിയാജി ഷെന്നും. ബാക്കി എട്ടു പേരില്‍ ആറു പേര്‍ റണ്ണൊന്നുമെടുക്കാതെ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. ചൈനീസ് ടീമിലെ രണ്ട് ഓപ്പണര്‍മാരും ഭാഗ്യത്തിന് പരിക്കേറ്റ് പുറത്തു പോയതിനാല്‍ ഔട്ടാകാതെ രക്ഷപ്പെട്ടു!. ആകെ കിട്ടിയ ഒമ്പതു റണ്‍സില്‍ ആറെണ്ണവും പിറന്നത് എക്‌സ്ട്രാ റണ്ണിലൂടെയായിരുന്നുവെന്നത് ചൈനീസ് നാണക്കേടിന്റെ ആക്കം കൂട്ടുന്നു. അഞ്ചു വിക്കറ്റെടുത്ത അഫ്ഘാന്‍ താരം നവീനുല്‍ ഹഖ് കരാഖില്‍ ആണ് ചൈനയുടെ നട്ടെല്ലൊടിച്ചത്.
ക്രീസില്‍ മാത്രമല്ല ചൈനീസ് താരങ്ങള്‍ ‘മിന്നുന്ന’ പ്രകടനം കാഴ്ചവെച്ചത്. ഫീല്‍ഡിംഗിനിടെ പത്തൊമ്പത് ക്യാച്ചുകളാണ് അവര്‍ വിട്ടുകളഞ്ഞത്. ഇതാണ് അഫ്ഘാനിസ്ഥാനെ പടുകൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സാഹചര്യമൊരുക്കിയത്.

LIVE NEWS - ONLINE

 • 1
  3 hours ago

  കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

 • 2
  4 hours ago

  മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

 • 3
  6 hours ago

  കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

 • 4
  7 hours ago

  സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

 • 5
  10 hours ago

  യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

 • 6
  11 hours ago

  ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

 • 7
  11 hours ago

  പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

 • 8
  11 hours ago

  ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

 • 9
  11 hours ago

  ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം