Sunday, November 18th, 2018

പുലിവാല് പിടിച്ച വിശ്വരൂപം

പരാജയങ്ങളില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന കമലഹാസന്‍ വലിയ പ്രതീക്ഷയോടെയാണ് ‘വിശ്വരൂപം’ പുറത്തെടുത്തത്. ഹോളിവുഡ് സിനിമയോട് കിടപിടിക്കുന്ന രീതിയില്‍ നൂതന സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ ഒരുക്കിയ വിശ്വരൂപത്തിന് ഇന്ത്യയിലെ മാധ്യമങ്ങള്‍ ഗംഭീര വരവേല്‍പ്പും നല്‍കി. സിനിമയുടെ പരസ്യ പ്രചരണം കൊഴുക്കുന്നതിനിടയിലാണ് കമലഹാസന്‍ പുലിവാല് പിടിച്ചത്. വിശ്വരൂപം പുറത്തിറങ്ങുന്നതിന് മുമ്പ് ഡി.ടി.എച്ച് വഴി സംപ്രേഷണം ചെയ്ത് നേരിട്ട് വീടുകളിലെത്തിക്കുന്ന പുതിയ സംവിധാനം കൊണ്ടു വന്നു. ഒരു ടിക്കറ്റിന് 1000 രൂപ വിലയും തീരുമാനിച്ചു. വീടുകളിലെത്തിയ ശേഷമായിരിക്കും സിനിമ തിയറ്ററുകളിലെത്തുക. കുടുംബങ്ങള്‍ കണ്ടിട്ട് … Continue reading "പുലിവാല് പിടിച്ച വിശ്വരൂപം"

Published On:Jan 15, 2013 | 4:26 am

പരാജയങ്ങളില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന കമലഹാസന്‍ വലിയ പ്രതീക്ഷയോടെയാണ് ‘വിശ്വരൂപം’ പുറത്തെടുത്തത്. ഹോളിവുഡ് സിനിമയോട് കിടപിടിക്കുന്ന രീതിയില്‍ നൂതന സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ ഒരുക്കിയ വിശ്വരൂപത്തിന് ഇന്ത്യയിലെ മാധ്യമങ്ങള്‍ ഗംഭീര വരവേല്‍പ്പും നല്‍കി. സിനിമയുടെ പരസ്യ പ്രചരണം കൊഴുക്കുന്നതിനിടയിലാണ് കമലഹാസന്‍ പുലിവാല് പിടിച്ചത്.
വിശ്വരൂപം പുറത്തിറങ്ങുന്നതിന് മുമ്പ് ഡി.ടി.എച്ച് വഴി സംപ്രേഷണം ചെയ്ത് നേരിട്ട് വീടുകളിലെത്തിക്കുന്ന പുതിയ സംവിധാനം കൊണ്ടു വന്നു. ഒരു ടിക്കറ്റിന് 1000 രൂപ വിലയും തീരുമാനിച്ചു. വീടുകളിലെത്തിയ ശേഷമായിരിക്കും സിനിമ തിയറ്ററുകളിലെത്തുക. കുടുംബങ്ങള്‍ കണ്ടിട്ട് മതി നാട്ടുകാര്‍ കണ്ടാല്‍ എന്ന് പറഞ്ഞാല്‍ എതിര്‍ക്കാന്‍ പറ്റുമോ? പക്ഷെ അതംഗീകരിച്ചു കൊടുക്കാന്‍ തിയറ്ററുകള്‍ക്ക് മനസില്ലെങ്കിലോ? കളിച്ച സിനിമ ഞങ്ങള്‍ക്ക് വേണ്ടെന്ന് പഹയന്‍മാര്‍ സംഘമായി ചേര്‍ന്ന് പ്രഖ്യാപിച്ചതോടെ കമലഹാസന്റെ നെഞ്ചിടിപ്പ് കൂടി. തമിഴ്‌നാട്ടില്‍ മാത്രമല്ല ഇന്ത്യയിലൊരിടത്തും വിശ്വരൂപം കളിക്കില്ലെന്നാണ് പറഞ്ഞിരിക്കുന്നത്.
സിനിമയെടുക്കുന്നത് തിയറ്ററുകളില്‍ കളിക്കാനാണ്. അതു കഴിഞ്ഞ് മതി ഡി.ടി.എച്ചിലെ കളിയെന്ന് തിയറ്ററുകാര്‍. ഞങ്ങള്‍ കോടികള്‍ മുടക്കി തിയറ്റര്‍ പണിതിരിക്കുന്നത് സിനിമ കളിക്കാനാണ്. അല്ലെങ്കില്‍ ഷോപ്പിംഗ് കോംപ്ലക്‌സാക്കിയാല്‍ പോരെ. ചോദ്യം ന്യായമല്ലേ? ഡി.ടി.എച്ചില്‍ കളിക്കുന്ന സിനിമയുടെ വിധി അപ്പോള്‍ തന്നെ തീരുമാനിക്കപ്പെട്ടു. നല്ലതാണെങ്കില്‍ മാത്രം തിയറ്ററുകളില്‍ ആള് വരും. അങ്ങിനെയൊരു പരീക്ഷണത്തിന് തയാറല്ലെന്ന് എക്‌സിബിറ്റേഴ്‌സ് സംഘടനകള്‍ വ്യക്തമാക്കിക്കഴിഞ്ഞു. അതോടെ വിശ്വരൂപം തലയും കുത്തിവീണു.
തമിഴ്‌നാട്ടില്‍ ഫാന്‍സില്ലാത്ത നടനെന്ന വിശേഷണം പണ്ടേ കമലഹാസനുണ്ട്. അതിന്റെ കൂടെ എക്‌സിബിറ്റേഴ്‌സ് ബഹിഷ്‌കരണവും കൂടിയാവുമ്പോള്‍ സംഗതി കലക്കും.
1000 രൂപ വെച്ച് പിരിച്ച് പ്രീമിയര്‍ റിലീസ് നടത്താനൊരുങ്ങി അതു മാറിപ്പോയി. തിയറ്ററുകളില്‍ പടം കളിക്കില്ലെന്ന് ഭീഷണിമുഴക്കിയപ്പോള്‍ റിലീസും നിന്നു. പിടിച്ചിടത്തു കിട്ടാതെ വന്നതിന്റെ രോഷം കമലഹാസന്‍ പറഞ്ഞു തീര്‍ത്തത് പത്രസമ്മേളനം നടത്തിയാണ്. തിയറ്ററുകാരെ നിശിതമായി വിമര്‍ശിക്കുകയും ആക്ഷേപിക്കുകയും ചെയ്തു ശ്വാസം നേരെ വിട്ടപ്പോഴാണ് അതിന്റെ പ്രത്യാഘാതത്തെക്കുറിച്ചോര്‍ത്തത്. ഉടനെ തന്നെ പ്രസ്താവന പിന്‍വലിക്കുകയും തിയറ്ററുകാര്‍ നല്ലവരാണെന്നും സ്‌നേഹമുള്ളവരാണെന്നും പറഞ്ഞു തടിയൂരി. നോക്കണേ! ഓരോ പൊല്ലാപ്പ്.
ഒത്തു തീര്‍പ്പിന്റെ ഭാഗമായി എക്‌സിബിറ്റേഴ്‌സ് മുന്നോട്ടു വെച്ചിരിക്കുന്ന നിബന്ധനകള്‍ ലളിതമാണ്. ജനുവരി 25ന് തമിഴ്‌നാട്ടിലെ 450 തിയറ്ററുകളില്‍ വിശ്വരൂപം കളിക്കാം. ഇതു പ്രകാരം കേരളം ഉള്‍പ്പെടെ ഇന്ത്യയിലും പുറത്തുമായി മൊത്തം 2000 തിയറ്ററുകളിലെങ്കിലും സിനിമ റിലീസ് ചെയ്യാന്‍ സാധിക്കും. തിയറ്ററില്‍ പടം റിലീസ് ചെയ്ത് മൂന്നാഴ്ച കഴിഞ്ഞ് ഡി.ടി.എച്ചില്‍ പടം സംപ്രേഷണം ചെയ്യാമെന്ന് എക്‌സിബിറ്റേഴ്‌സ് പറഞ്ഞതായിട്ടാണ് ഏറ്റവും പുതിയ വാര്‍ത്ത.
തിയറ്ററുകാരുടെ അഭിപ്രായത്തോട് കമലഹാസന് യോജിക്കാം വിയോജിക്കാം. രണ്ടായാലും അതിന്റെ ഗുണവും ദോഷവും കമലഹാസനുതന്നെ.
നിക്കണോ…
പോണോ…
ആലോചിച്ചു തീരുമാനിച്ചാല്‍ മതി.

LIVE NEWS - ONLINE

 • 1
  20 mins ago

  കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

 • 2
  14 hours ago

  ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

 • 3
  14 hours ago

  കെ.പി ശശികലയ്ക്ക് ജാമ്യം

 • 4
  18 hours ago

  ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

 • 5
  22 hours ago

  ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

 • 6
  23 hours ago

  ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

 • 7
  1 day ago

  ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

 • 8
  1 day ago

  തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

 • 9
  2 days ago

  നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു