Monday, February 18th, 2019

പുന്നാട് മുഹമ്മദ് വധം : വിധി ഇന്ന് ; കോടതിക്ക് കനത്ത സുരക്ഷ

തലശ്ശേരി : പുന്നാട് ജുമാഅത്ത് പള്ളി പ്രസിഡന്റും എന്‍.ഡി.എഫ് ഇരിട്ടി സബ്ഡിവിഷന്‍ മുന്‍ കണ്‍വീനറുമായിരുന്ന ഇരിട്ടി പുന്നാട്ടെ ഫിര്‍ദൗസ് മന്‍സിലില്‍ പി.വി മുഹമ്മദി(45)നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഒമ്പത് പ്രതികള്‍ക്കുള്ള ശിക്ഷ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഇന്ന് പ്രഖ്യാപിക്കും. ആര്‍.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകരായ തില്ലങ്കേരി പടിക്കച്ചാലിലെ വഞ്ഞേരി വീട്ടില്‍ എം. ചന്ദ്രന്‍(33)കീഴൂര്‍ എടവന രത്‌നാകരന്‍(42) തില്ലങ്കേരി കാരക്കുന്നിലെ പുത്തന്‍പറമ്പത്ത് വീട്ടില്‍ ഷൈജു(31) തില്ലങ്കേരി പറയങ്ങാട്ടെ പയ്യമ്പള്ളി പ്രദീപന്‍(39) പടിക്കച്ചാലിലെ പാറമേല്‍ വീട്ടില്‍ ബൈജു … Continue reading "പുന്നാട് മുഹമ്മദ് വധം : വിധി ഇന്ന് ; കോടതിക്ക് കനത്ത സുരക്ഷ"

Published On:Apr 23, 2012 | 6:59 am

തലശ്ശേരി : പുന്നാട് ജുമാഅത്ത് പള്ളി പ്രസിഡന്റും എന്‍.ഡി.എഫ് ഇരിട്ടി സബ്ഡിവിഷന്‍ മുന്‍ കണ്‍വീനറുമായിരുന്ന ഇരിട്ടി പുന്നാട്ടെ ഫിര്‍ദൗസ് മന്‍സിലില്‍ പി.വി മുഹമ്മദി(45)നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഒമ്പത് പ്രതികള്‍ക്കുള്ള ശിക്ഷ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഇന്ന് പ്രഖ്യാപിക്കും. ആര്‍.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകരായ തില്ലങ്കേരി പടിക്കച്ചാലിലെ വഞ്ഞേരി വീട്ടില്‍ എം. ചന്ദ്രന്‍(33)കീഴൂര്‍ എടവന രത്‌നാകരന്‍(42) തില്ലങ്കേരി കാരക്കുന്നിലെ പുത്തന്‍പറമ്പത്ത് വീട്ടില്‍ ഷൈജു(31) തില്ലങ്കേരി പറയങ്ങാട്ടെ പയ്യമ്പള്ളി പ്രദീപന്‍(39) പടിക്കച്ചാലിലെ പാറമേല്‍ വീട്ടില്‍ ബൈജു എന്ന വിജേഷ്(31) പറയങ്ങാട്ടെ കിഴക്കെ വീട്ടില്‍ ബാബു(34) കാരക്കുന്നിലെ കെ.കെ പത്മനാഭന്‍ എന്ന പപ്പന്‍(40) തില്ലങ്കേരി പുത്തന്‍വീട് വിനീഷ് ഭവനില്‍ വി. വിനീഷ്(31) ചാളപ്പറമ്പിലെ പുഞ്ചയില്‍ ഷൈജു എന്ന ഉണ്ണി(30) എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിത്.ഗൂഢാലോചനകുറ്റത്തിന് പ്രതിചേര്‍ക്കപ്പെട്ട ആര്‍.എസ്.എസ് നേതാക്കളായ വല്‍സന്‍ തില്ലങ്കേരി, വിലങ്ങേരി ശങ്കരന്‍ ഉള്‍പ്പെടെ 16 പേരെ കുറ്റക്കാരല്ലെന്ന് കണ്ട് കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു. മാനസിക രോഗത്തിന് ചികില്‍സയില്‍ കഴിയുന്ന പതിനാലാം പ്രതി തില്ലങ്കേരി ചാളപ്പറമ്പിലെ അനന്തോത്ത് സതീശന്റെ(33) കേസ് കോടതി പരിഗണനക്കെടുത്തിരുന്നില്ല.
ഇന്ന് രാവിലെ കോടതി ചേര്‍ന്നപ്പോള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളോട് ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോയെന്ന് ചോദിച്ചപ്പോള്‍ തങ്ങള്‍ കുടുംബങ്ങളോടൊത്ത് താമസിക്കുന്നവരാണെന്നും ശിക്ഷയില്‍ പരമാവധി ഇളവ്‌ചെയ്യണമെന്നും ആവശ്യപ്പെട്ടു.
2004 ജൂണ്‍ ഏഴിന് പുലര്‍ച്ചെ അഞ്ചരക്കാണ് കേസിനാസ്പദമായ സംഭവം. പുന്നാട് ടൗണിലെ പള്ളിയില്‍ സുബ്ഹ് നിസ്‌കാരത്തിന് പോവുകയായിരുന്ന മുഹമ്മദിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊല്ലുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ മുഹമ്മദിന്റെ മൂത്തമകന്‍ ഫിറോസ്(18)പിതാവിനെ വെട്ടിക്കൊല്ലരുതെ എന്ന് പറഞ്ഞ് നിലവിളിച്ചെങ്കിലും മൂന്നാം പ്രതി ഫിറോസിനെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. മറ്റൊരു മകന്‍ ഫായിസിനെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി.ഇവരടക്കം 22 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സി.കെ ശ്രീധരന്‍, സി.പി നൗഷാദ് എന്നിവര്‍ ഹാജരായി. വിധികേള്‍ക്കാനായി കോടതി പരിസരത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകരടക്കം നിരവധി പേര്‍ തടിച്ചു കൂടിയിരുന്നു. സുരക്ഷ കണക്കിലെടുത്ത് സ്ഥലത്ത് കനത്ത പോലീസ് കാവലും ഏര്‍പ്പെടുത്തി. തലശ്ശേരി സി.ഐ എം.പി വിനോദ്, എസ്.ഐ ബിജുജോണ്‍ ലൂക്കോസ് എന്നിവരാണ് സുരക്ഷാ നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്.

LIVE NEWS - ONLINE

 • 1
  30 mins ago

  പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

 • 2
  2 hours ago

  കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റുമരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

 • 3
  14 hours ago

  പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

 • 4
  17 hours ago

  പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

 • 5
  22 hours ago

  ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

 • 6
  1 day ago

  നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

 • 7
  1 day ago

  വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

 • 8
  2 days ago

  പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

 • 9
  2 days ago

  സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു