Tuesday, September 18th, 2018

പുത്തൂരില്‍ ഗാതഗത പരിഷ്‌കരണം

കൊല്ലം: പുത്തൂര്‍ ടൗണില്‍ അനിയന്ത്രിതമായി വര്‍ധിക്കുന്ന ഗതാഗതത്തിരക്കിനു പരിഹാരം കാണാന്‍ ഗതാഗത പരിഷ്‌കരണം നടപ്പാക്കുന്നു. കഴിഞ്ഞ ദിവസം പബഌക് ലൈബ്രറി ഹാളില്‍ ചേര്‍ന്ന ട്രാഫിക് അവലോകന സമിതിയില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ചാണ് ഓണത്തിനു മുമ്പ് പരിഷ്‌കരണം നടപ്പാക്കുന്നത്. ഭാരം കയറ്റിയ വാഹനങ്ങള്‍ക്കു വണ്‍വേ സമ്പ്രദായമേര്‍പ്പെടുത്തും. കൊട്ടാരക്കര ഭാഗത്തു നിന്നും ശാസ്താംകോട്ട ഭാഗത്തേക്കു പോകുന്ന ഭാരം കയറ്റിയ വലിയ വാഹനങ്ങള്‍ വെണ്ടാറില്‍ തിരിഞ്ഞു കാഞ്ഞിരംവിള, ആറ്റുവാശ്ശേരി, ഞാങ്കടവ് വഴി പാങ്ങോട് കശുവണ്ടി ഫാക്ടറി ജംഗ്ഷനിലെത്തിയും തിരികെ ശാസ്താംകോട്ട ഭാഗത്തു … Continue reading "പുത്തൂരില്‍ ഗാതഗത പരിഷ്‌കരണം"

Published On:Sep 9, 2013 | 3:37 pm

കൊല്ലം: പുത്തൂര്‍ ടൗണില്‍ അനിയന്ത്രിതമായി വര്‍ധിക്കുന്ന ഗതാഗതത്തിരക്കിനു പരിഹാരം കാണാന്‍ ഗതാഗത പരിഷ്‌കരണം നടപ്പാക്കുന്നു. കഴിഞ്ഞ ദിവസം പബഌക് ലൈബ്രറി ഹാളില്‍ ചേര്‍ന്ന ട്രാഫിക് അവലോകന സമിതിയില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ചാണ് ഓണത്തിനു മുമ്പ് പരിഷ്‌കരണം നടപ്പാക്കുന്നത്. ഭാരം കയറ്റിയ വാഹനങ്ങള്‍ക്കു വണ്‍വേ സമ്പ്രദായമേര്‍പ്പെടുത്തും. കൊട്ടാരക്കര ഭാഗത്തു നിന്നും ശാസ്താംകോട്ട ഭാഗത്തേക്കു പോകുന്ന ഭാരം കയറ്റിയ വലിയ വാഹനങ്ങള്‍ വെണ്ടാറില്‍ തിരിഞ്ഞു കാഞ്ഞിരംവിള, ആറ്റുവാശ്ശേരി, ഞാങ്കടവ് വഴി പാങ്ങോട് കശുവണ്ടി ഫാക്ടറി ജംഗ്ഷനിലെത്തിയും തിരികെ ശാസ്താംകോട്ട ഭാഗത്തു നിന്നു കൊട്ടാരക്കര ഭാഗത്തേക്കു പോകുന്ന ബസുകള്‍ പഴയചിറയില്‍ തിരിഞ്ഞ് എസ്എന്‍ പുരം, ഐരിക്കുഴി മുക്ക്, പവിത്രേശ്വരം കളത്തട്ട് ജംഗ്ഷന്‍, തേവലപ്പുറം കല്ലേലി മുക്ക്, മൂന്നുമൂര്‍ത്തി ക്ഷേത്രം റോഡ് വഴി ചുങ്കത്തറ കല്ലുംമൂട് ജംക്ഷനിലെത്തിയും പോകണം.
ടൗണിനുള്ളില്‍ കൂടുതല്‍ സമയം ബസുകള്‍ നിര്‍ത്തിയിടാന്‍ അനുവദിക്കില്ല. വ്യാപാരസ്ഥാപനങ്ങളുടെ റോഡിലേക്കുള്ള അനധികൃത ഇറക്കുകള്‍ അനുവദിക്കില്ല. കടയുമടകളുടെ വാഹനങ്ങള്‍ കടക്കു മുന്നിലെ റോഡില്‍ പാര്‍ക്ക് ചെയ്യരുത്. പാര്‍ക്കിംഗ് നിരോധിച്ച ഭാഗങ്ങളില്‍ നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിക്കും.
പെര്‍മിറ്റും രേഖകളുമില്ലാതെ ഓടുന്ന എല്ലാ വാഹനങ്ങളെയും പിടിച്ചെടുക്കും. ടൗണ്‍ പെര്‍മിറ്റുള്ള ഓട്ടോറിക്ഷകള്‍ മാത്രമേ ഓടാന്‍ അനുവദിക്കൂ. പരിഷ്‌കാരങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇന്നു മുതല്‍ നടപ്പാക്കും.

LIVE NEWS - ONLINE

  • 1
    1 hour ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 2
    2 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 3
    5 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 4
    6 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 5
    8 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 6
    8 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 7
    9 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 8
    9 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍

  • 9
    9 hours ago

    ധനികന്‍ മുരളീധരന്‍; ദരിദ്രന്‍ വിഎസ്