Saturday, July 20th, 2019

പുത്തന്‍ താരമായി ആക്ടീവഐ എത്തി.

ഹോണ്ട ആക്ടീവയുടെ പുത്തന്‍ മോഡലുമായി വിപണി കീഴടക്കാന്‍ ആക്ടീവഐ എത്തി. ആക്ടീവയുടെ വിജയത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഇതേ ബ്രാന്‍ഡില്‍ ഒരു പുതുമുഖത്തെ അവതരിപ്പിക്കുന്നത്. മികച്ച ഇന്ധനക്ഷമതയും ആകര്‍ഷകമായ രൂപകല്‍പനയുമാണ് ആക്ടീവയുടെ വില്‍പന വര്‍ദ്ധിപ്പിച്ചത്. ആക്ടീവയില്‍ നിന്ന് വ്യത്യസ്തമായുള്ള ഒതുങ്ങിയ രൂപകല്‍പനയും പുതിയ ഫീച്ചറുകളും ആക്ടീവഐയെ ആകര്‍ഷകമാക്കുന്നു. കൂടാതെ ആക്ടീവയുടെ സവിശേഷ ഗുണങ്ങള്‍ ആക്ടീവഐയിലും ഹോണ്ട നിലനിറുത്തിയിട്ടുണ്ട്. ആക്ടീവഐ പ്രധാനമായും യുവാക്കളെയാണ് ലക്ഷ്യമിടുന്നത്. ഒറ്റനോട്ടത്തില്‍ ആക്ടീവയോടും ഏവിയേറ്ററിനോടും സാദൃശ്യം തോന്നുന്ന രീതിയിലാണ് ആക്ടീവഐയുടെ രൂപകല്‍പന. മുന്നില്‍ ഹെഡ്‌ലാന്പിന കീഴിലായി … Continue reading "പുത്തന്‍ താരമായി ആക്ടീവഐ എത്തി."

Published On:Jun 17, 2013 | 12:39 pm

honda activa I Fullഹോണ്ട ആക്ടീവയുടെ പുത്തന്‍ മോഡലുമായി വിപണി കീഴടക്കാന്‍ ആക്ടീവഐ എത്തി. ആക്ടീവയുടെ വിജയത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഇതേ ബ്രാന്‍ഡില്‍ ഒരു പുതുമുഖത്തെ അവതരിപ്പിക്കുന്നത്. മികച്ച ഇന്ധനക്ഷമതയും ആകര്‍ഷകമായ രൂപകല്‍പനയുമാണ് ആക്ടീവയുടെ വില്‍പന വര്‍ദ്ധിപ്പിച്ചത്. ആക്ടീവയില്‍ നിന്ന് വ്യത്യസ്തമായുള്ള ഒതുങ്ങിയ രൂപകല്‍പനയും പുതിയ ഫീച്ചറുകളും ആക്ടീവഐയെ ആകര്‍ഷകമാക്കുന്നു. കൂടാതെ ആക്ടീവയുടെ സവിശേഷ ഗുണങ്ങള്‍ ആക്ടീവഐയിലും ഹോണ്ട നിലനിറുത്തിയിട്ടുണ്ട്. ആക്ടീവഐ പ്രധാനമായും യുവാക്കളെയാണ് ലക്ഷ്യമിടുന്നത്. ഒറ്റനോട്ടത്തില്‍ ആക്ടീവയോടും ഏവിയേറ്ററിനോടും സാദൃശ്യം തോന്നുന്ന രീതിയിലാണ് ആക്ടീവഐയുടെ രൂപകല്‍പന. മുന്നില്‍ ഹെഡ്‌ലാന്പിന കീഴിലായി താഴേക്ക് നീളുന്ന തൂവല്‍ പോലെ സജ്ജീകരിച്ച ഇന്‍ഡിക്കേറ്ററുകള്‍ ആക്ടീവഐയെ വ്യത്യസ്തമാക്കുന്നു. കോംബി ഡ്രം ബ്രേക്ക് സംവിധാനം മികച്ച വേഗതയിലും പെട്ടെന്നുള്ള ബ്രേക്കിംഗ് സാദ്ധ്യമാക്കും. ഇരട്ട നിറങ്ങളില്‍ തയ്യാറാക്കിയ ഇന്‍സ്ട്രുമെന്റ് പാനല്‍ പ്രത്യേകതയാണ്. 18 ലിറ്റര്‍ സ്‌റ്റോറേജ് സൗകര്യമുള്ളതാണ് സീറ്റിനടിഭാഗം. നീളം കൂടിയ സീറ്റുകള്‍ മികച്ച യാത്രാസുഖം നല്‍കും. ഇന്‍ഡിക്കേറ്ററും ടെയില്‍ലാന്പും ഒരേ നിരയില്‍ ആണ് ഇത് പിന്‍ഭാഗത്തെ ആകര്‍ഷണമാക്കി. കരുത്തുറ്റ എയര്‍ കൂളായ 4സ്‌ട്രോക്ക് എസ്.ഐ 109.2 സി.സി. എന്‍ജിനാണ് ആക്ടീവഐയിലുള്ളത്. 7500 ആര്‍.പി.എമ്മില്‍ എട്ട് ബി.എച്ച്.പി കരുത്തുള്ള എന്‍ജിനാണ് ഇത്. 5500 ആര്‍.പി.എമ്മില്‍ 8.74 ന്യൂട്ടണ്‍ മീറ്ററാണ് ഉയര്‍ന്ന ടോര്‍ക്ക്. 51,900 രൂപയാണ് ആക്ടീവഐയുടെ കൊച്ചി ഓണ്‍റോഡ് വില. മൈലേജ്; ലിറ്ററിന് 60 കിലോമീറ്റര്‍. പേള്‍ വൈറ്റ്, ബീജ്, ആല്‍ഫാ റെഡ്, മെറ്റാലിക് പര്‍പ്പിള്‍ എന്നീ നിറങ്ങളില്‍ ആക്ടീവഐ ലഭ്യമാണ്.

LIVE NEWS - ONLINE

  • 1
    12 hours ago

    കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

  • 2
    13 hours ago

    മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

  • 3
    15 hours ago

    കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

  • 4
    16 hours ago

    സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

  • 5
    20 hours ago

    യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

  • 6
    20 hours ago

    ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

  • 7
    20 hours ago

    പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

  • 8
    20 hours ago

    ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

  • 9
    21 hours ago

    ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം