Saturday, January 20th, 2018

പുതിയ 2018 ഡോമിനാര്‍ 400 ഇന്ത്യയില്‍ പുറത്തിറങ്ങി

3 പുത്തന്‍ നിറഭേദങ്ങളാണ് 2018 ഡോമിനാര്‍ 400 ന്റെ പ്രധാന വിശേഷം

Published On:Jan 12, 2018 | 10:03 am

പുതിയ 2018 ഡോമിനാര്‍ 400 സ്‌പോര്‍ട്‌സ് ക്രൂയിസര്‍ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. റോക്ക് മാറ്റ് ബ്ലാക്, കാന്യോണ്‍ റെഡ്, ഗ്ലേസിയര്‍ ബ്ലൂ എന്നീ പുതിയ മൂന്ന് നിറഭേദങ്ങളാണ് 2018 ഡോമിനാര്‍ 400 ന്റെ പ്രധാന വിശേഷം. പുതിയ ഡോമിനാര്‍ പതിപ്പിന്റെ വിലയില്‍ കാര്യമായ മാറ്റങ്ങളില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയം. 1.42 ലക്ഷം രൂപ എക്സ്ഷോറൂം പ്രൈസ്ടാഗിലാണ് എബിഎസ് ഇല്ലാത്ത ഡാമിനാര്‍ 400 ന്റെ വരവ്. പുതുതായി ഒരുങ്ങിയിരിക്കുന്ന ഗോള്‍ഡന്‍ അലോയ് വീലുകള്‍ സ്പോര്‍ട്സ് ക്രൂയിസറിന്റെ പ്രീമിയം പരിവേഷത്തിന്കരുത്ത് പകരുന്നുണ്ട്.
പുതിയ ഡോമിനാര്‍ 400 ന്റെ മെക്കാനിക്കല്‍ മുഖത്ത് ബജാജ് ഏറെ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. 34.5 bhp കരുത്തും 35 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്സാണ് ഇടംപിടിക്കുന്നത്. സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണയും ബജാജ് ഡോമിനാര്‍ 400 നുണ്ട്. പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, സെക്കന്‍ഡറി ഫ്യൂവല്‍ ടാങ്ക് ഡിസ്പ്ല, എല്‍ഇഡി ലൈറ്റുകളോടുള്ള ആകര്‍ഷകമായ ഹെഡ്ലാമ്പ്, എല്‍ഇഡി ടെയില്‍ ലൈറ്റ് എന്നിവ ഉള്‍പ്പെടുന്നതാണ് 2018 ബജാജ് ഡോമിനാര്‍ 400 ന്റെ പ്രീമിയം മുഖം.

LIVE NEWS - ONLINE

  • 1
    54 mins ago

    രക്തം പറ്റി കാറിനുള്‍വശം വൃത്തികേടാവുമെന്ന് പോലീസ്: അപടത്തില്‍പ്പെട്ട കൗമാരക്കാര്‍ രക്തം വാര്‍ന്ന മരിച്ചു

  • 2
    2 hours ago

    ശ്യാം പ്രസാദ് വധം: നാലുപേര്‍ പിടിയില്‍

  • 3
    3 hours ago

    മുഖത്തിന് അനുയോജ്യമായ കമ്മല്‍ വാങ്ങിക്കാം…..

  • 4
    15 hours ago

    കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍

  • 5
    16 hours ago

    ദോക് ലാം ചൈനയുടെ ആഭ്യന്തര കാര്യമാണ്, ഇന്ത്യ അതില്‍ ഇടപെടേണ്ട കാര്യമില്ല: ചൈന

  • 6
    17 hours ago

    കണ്ണൂരില്‍ എബിവിപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

  • 7
    20 hours ago

    മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ച് ഉമ്മന്‍ ചാണ്ടി

  • 8
    23 hours ago

    അന്ത്യകൂദാശ അടുത്തവര്‍ക്കുള്ള വന്റിലേറ്ററല്ല ഇടതുമുന്നണി; കാനം

  • 9
    23 hours ago

    ഇന്ധനവില ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു