Monday, September 24th, 2018

പിറവത്ത് അധികാര ദുര്‍വിനിയോഗം : പിണറായി വിജയന്‍

പിറവം : മാനസിക വിഭ്രാന്തിയുള്ളവരെ പോലും യു ഡി എഫ് പിറവത്ത് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിരിക്കുകയാണെന്ന് സി പി എം സംസ്ഥാന സിക്രട്ടറി പിണറായി വിജയന്‍ പിറവത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. പിറവത്ത് നടക്കുന്നത് അധികാര ദുര്‍വിനിയോഗമാണ്. വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങളാണ് പിറവത്ത് നടക്കുന്നത്. തെരഞ്ഞെടുപ്പ് ചട്ടം പാലിക്കാന്‍ ഗവര്‍മെന്റ് തയാറാകണം. പിറവത്ത് എല്‍.ഡി.എഫിന് അനുകൂലമായ സാഹചര്യമാണുള്ളത്. ഇത് അട്ടിമറിക്കാനാണ് അര്‍ഹതയില്ലാത്തവരെ വോട്ടര്‍ പട്ടികയില്‍ വ്യാപകമായി ചേര്‍ത്തതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫ് കേന്ദ്രങ്ങളില്‍ നിന്നുമെത്തിക്കുന്ന ലിസ്റ്റ് ചില … Continue reading "പിറവത്ത് അധികാര ദുര്‍വിനിയോഗം : പിണറായി വിജയന്‍"

Published On:Feb 24, 2012 | 6:28 am

പിറവം : മാനസിക വിഭ്രാന്തിയുള്ളവരെ പോലും യു ഡി എഫ് പിറവത്ത് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിരിക്കുകയാണെന്ന് സി പി എം സംസ്ഥാന സിക്രട്ടറി പിണറായി വിജയന്‍ പിറവത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. പിറവത്ത് നടക്കുന്നത് അധികാര ദുര്‍വിനിയോഗമാണ്. വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങളാണ് പിറവത്ത് നടക്കുന്നത്. തെരഞ്ഞെടുപ്പ് ചട്ടം പാലിക്കാന്‍ ഗവര്‍മെന്റ് തയാറാകണം. പിറവത്ത് എല്‍.ഡി.എഫിന് അനുകൂലമായ സാഹചര്യമാണുള്ളത്. ഇത് അട്ടിമറിക്കാനാണ് അര്‍ഹതയില്ലാത്തവരെ വോട്ടര്‍ പട്ടികയില്‍ വ്യാപകമായി ചേര്‍ത്തതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫ് കേന്ദ്രങ്ങളില്‍ നിന്നുമെത്തിക്കുന്ന ലിസ്റ്റ് ചില ഉദ്യോഗസ്ഥര്‍ അതേപടി സ്വീകരിക്കുന്ന നിലപാടാണ് പിറവത്തുള്ളത്.
ജയിച്ചാല്‍ അനൂപ് ജേക്കബിനെ മന്ത്രിയാക്കുമെന്ന് പറയുന്നത് ചട്ടലംഘനാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. എന്‍.എസ്.എസിന്റെ വോട്ടുകളും എല്‍.ഡി.എഫിന് ലഭിക്കും. ശരിദൂരമേതെന്ന് പിറവം തെരഞ്ഞെടുപ്പില്‍ കാണാമെന്നും പിണറായി എന്‍.എസ്.എസിന് മറുപടി നല്‍കി. ഡാറ്റാ സെന്റര്‍ കൈമാറിയത് സി.ബി.ഐക്ക് വിട്ടതിനെയും പിണറായി സ്വാഗതം ചെയ്തു. വി.എസ് തന്നെ കേസ് നേരിടുമെന്ന് പറഞ്ഞ കാര്യവും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി പിണറായി പറഞ്ഞു.

LIVE NEWS - ONLINE

  • 1
    6 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    8 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    8 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    13 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    13 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    14 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    15 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    15 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    15 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു