Wednesday, August 21st, 2019

പിറവം ഉപതെരഞ്ഞെടുപ്പ് മാര്‍ച്ച് 18ന് ; പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

ന്യൂഡല്‍ഹി : പിറവം ഉപതിരഞ്ഞെടുപ്പ് മാര്‍ച്ച് 18ന് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഇതോടെ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 22ന് ഇറക്കും. 29 വരെ പത്രിക നല്‍കാം. സൂക്ഷ്മ പരിശോധന മാര്‍ച്ച് മൂന്നിനാണ്. മാര്‍ച്ച് 21നാണ് വോട്ടെണ്ണല്‍ നടക്കുക. തിയ്യതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. മന്ത്രി ടി എം ജേക്കബിന്റെ മരണത്തെത്തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പിറവം മണ്ഡലത്തില്‍ ടി എം ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബാണ് യു ഡി എഫ് സ്ഥാനാര്‍ഥി. കഴിഞ്ഞ … Continue reading "പിറവം ഉപതെരഞ്ഞെടുപ്പ് മാര്‍ച്ച് 18ന് ; പെരുമാറ്റച്ചട്ടം നിലവില്‍ വന്നു"

Published On:Feb 16, 2012 | 5:19 pm

ന്യൂഡല്‍ഹി : പിറവം ഉപതിരഞ്ഞെടുപ്പ് മാര്‍ച്ച് 18ന് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഇതോടെ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 22ന് ഇറക്കും. 29 വരെ പത്രിക നല്‍കാം. സൂക്ഷ്മ പരിശോധന മാര്‍ച്ച് മൂന്നിനാണ്. മാര്‍ച്ച് 21നാണ് വോട്ടെണ്ണല്‍ നടക്കുക. തിയ്യതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.
മന്ത്രി ടി എം ജേക്കബിന്റെ മരണത്തെത്തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പിറവം മണ്ഡലത്തില്‍ ടി എം ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബാണ് യു ഡി എഫ് സ്ഥാനാര്‍ഥി. കഴിഞ്ഞ തവണ ഇവിടെ മത്സരിച്ച് ടി എം ജേക്കബ്ബിനോട് കേവലം 153 വോട്ടുകള്‍ക്ക് മാത്രം പരാജയപ്പെട്ട എം ജെ ജേക്കബ് തന്നെയാണ് ഇത്തവണയും എല്‍ ഡി എഫ് സ്ഥാനാര്‍ഥി. അനൂപ് വിജയിച്ചാല്‍ മന്ത്രിയായിരിക്കുമെന്ന് യു ഡി എഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമസഭയില്‍ യു.ഡി.എഫ് സര്‍ക്കാര്‍ നേരിയ ഭൂരിപക്ഷത്തിലാണെന്നിരിക്കെ പിറവം തിരഞ്ഞെടുപ്പിന് വലിയ പ്രസക്തിയാണുള്ളത്.
നേരത്തെ തന്നെ ഇരു മുന്നണികളും മണ്ഡലത്തില്‍ പ്രചാരണത്തിനു സജീവമായി ഇറങ്ങിക്കഴിഞ്ഞതാണ്.
പിറവത്തിനു പുറമെ ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കും 11 നിയമസഭാ മണ്ഡലങ്ങളിലേക്കും മാര്‍ച്ച് 18ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ ശങ്കരന്‍കോവില്‍, ആന്ധ്രയിലെ മഹ്ബൂബ് നഗര്‍, കര്‍ണൂല്‍, കൊവുര്‍, ഘന്‍പുര്‍, കൊല്ലാപുര്‍, ആദിലാബാദ്, കമറെഡി, ഗുജറാത്തിലെ മാന്‍സ, ഒഡിഷയിലെ അത്ഗഡ്, കര്‍ണാടകയിലെ ഉഡുപ്പി എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കും ചിക്മംഗലൂര്‍ ലോക്‌സഭാ മണ്ഡലത്തിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

LIVE NEWS - ONLINE

  • 1
    13 hours ago

    സംസ്ഥാനത്തെ ചില ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത

  • 2
    14 hours ago

    പാക് വെടിവെപ്പില്‍ ജവാന് വീരമൃത്യു

  • 3
    16 hours ago

    ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചു

  • 4
    19 hours ago

    കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

  • 5
    20 hours ago

    ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 6
    20 hours ago

    കവളപ്പാറ ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി

  • 7
    20 hours ago

    നടി മഞ്ജുവാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങി

  • 8
    21 hours ago

    ഇടിമിന്നലില്‍ മുന്നുപേര്‍ക്ക് പരിക്ക്

  • 9
    21 hours ago

    മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പെട്ട സംഭവം; പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു