Tuesday, September 25th, 2018

പിറവം ഉപതെരഞ്ഞെടുപ്പ് തീയ്യതി മാറ്റണം : മുഖ്യമന്ത്രി

തിരു : പിറവം ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തീയതി 17ലേക്കെങ്കിലും ആക്കണമെന്ന് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പിറവം തെരഞ്ഞെടുപ്പ് യു.ഡി.എഫ് ഭരണത്തിന്റെ വിലയിരുത്തലാവുമെന്നും അദ്ദേഹം അറിയിച്ചു. 24ന് പിറവത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തും. ഈ ഗവര്‍മെന്റ് അധികാരത്തില്‍ വന്നശേഷം രാഷ്ട്രീയമായ ഒരഭിപ്രായവ്യത്യാസവും സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കടലില്‍ മത്സ്യത്തൊഴിലാളെ വെടിവെച്ചു കൊന്ന സംഭവം മൃഗീയമായ കൊലപാതകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറ്റക്കാരെ രക്ഷപെടാന്‍ അനുവദിക്കില്ല. ഇന്ത്യന്‍ … Continue reading "പിറവം ഉപതെരഞ്ഞെടുപ്പ് തീയ്യതി മാറ്റണം : മുഖ്യമന്ത്രി"

Published On:Feb 18, 2012 | 8:12 am

തിരു : പിറവം ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തീയതി 17ലേക്കെങ്കിലും ആക്കണമെന്ന് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പിറവം തെരഞ്ഞെടുപ്പ് യു.ഡി.എഫ് ഭരണത്തിന്റെ വിലയിരുത്തലാവുമെന്നും അദ്ദേഹം അറിയിച്ചു. 24ന് പിറവത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തും. ഈ ഗവര്‍മെന്റ് അധികാരത്തില്‍ വന്നശേഷം രാഷ്ട്രീയമായ ഒരഭിപ്രായവ്യത്യാസവും സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കടലില്‍ മത്സ്യത്തൊഴിലാളെ വെടിവെച്ചു കൊന്ന സംഭവം മൃഗീയമായ കൊലപാതകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറ്റക്കാരെ രക്ഷപെടാന്‍ അനുവദിക്കില്ല. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് പുറത്തുവച്ചാണ് സംഭവം നടന്നതെന്ന ഇറ്റാലിയന്‍ അധികൃതരുടെയും കപ്പല്‍ അധികൃതരുടെയും വാദം അംഗീകരക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വെടിവെപ്പ് നടന്നത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് ഉള്ളിലാണെന്ന് തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് തന്നെ ഇക്കാര്യം തെളിയിക്കേണ്ടിവരും.
നാല് ദിവസമായിട്ടും വെടിവെച്ച കപ്പല്‍ ജീവനക്കാരെ അറസ്റ്റു ചെയ്യാത്തത് എന്താണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രശ്‌നത്തെ വികാരപരമായി സമീപിക്കാനാകില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. ഇത്തരമൊരു സംഭവം സംസ്ഥാനത്ത് ആദ്യമാണ്. പഴുതുകളുണ്ടാകാത്ത നിയമനടപടിയാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ സ്വാഗതാര്‍ഹമാണെന്നും കേസിന്റെ പുരോഗതിയെക്കുറിച്ച് അഡ്വക്കേറ്റ് ജനറലുമായും പോലീസ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച ചെയ്തതായും മറ്റൊരു ചോദ്യത്തിന് ഉത്തരമായി മുഖ്യമന്ത്രി പറഞ്ഞു.

LIVE NEWS - ONLINE

  • 1
    26 mins ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 2
    2 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 3
    2 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 4
    3 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 5
    3 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 6
    4 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 7
    5 hours ago

    ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 8
    5 hours ago

    ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്

  • 9
    6 hours ago

    മകളുടെ സുഹൃത്തിന് പീഡനം; ഓട്ടോഡ്രൈവര്‍ക്കെതിരെ കേസ്