Thursday, September 20th, 2018

പിറവം : അനൂപ് ജേക്കബും എം ജെ ജേക്കബും പത്രിക സമര്‍പ്പിച്ചു

പിറവം : പിറവം ഉപതെരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം ജെ ജേക്കബും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. രാവിലെ 11 മണിക്ക് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറായ പാമ്പാക്കുടി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ മുമ്പാകെയാണ് അനൂപ് പത്രിക സമര്‍പ്പിച്ചത്. ഡി സി സി പ്രസിഡന്റ് വി ജെ പൗലോസ്, കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് നേതാവ് ജോണി നെല്ലൂര്‍, കേരള കോണ്‍ഗ്രസ്-എം നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അനൂപ് … Continue reading "പിറവം : അനൂപ് ജേക്കബും എം ജെ ജേക്കബും പത്രിക സമര്‍പ്പിച്ചു"

Published On:Feb 27, 2012 | 6:41 am

പിറവം : പിറവം ഉപതെരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം ജെ ജേക്കബും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. രാവിലെ 11 മണിക്ക് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറായ പാമ്പാക്കുടി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ മുമ്പാകെയാണ് അനൂപ് പത്രിക സമര്‍പ്പിച്ചത്.
ഡി സി സി പ്രസിഡന്റ് വി ജെ പൗലോസ്, കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് നേതാവ് ജോണി നെല്ലൂര്‍, കേരള കോണ്‍ഗ്രസ്-എം നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അനൂപ് എത്തിയത്. രാവിലെ പള്ളിയിലും പിതാവ് ടി എം ജേക്കബിന്റെ കുഴിമാടത്തിലും പ്രാര്‍ഥിച്ചാണ് അനൂപ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ പുറപ്പെട്ടത്.
എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് എം ജെ ജേക്കബ് പത്രിക സമര്‍പ്പിച്ചത്.
രാവിലെ 11മണിക്ക് ശേഷമേ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാവൂ എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു.

LIVE NEWS - ONLINE

  • 1
    9 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    10 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    11 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    14 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    15 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    16 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    18 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    19 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    20 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു