Tuesday, July 16th, 2019

പിണറായി ഹിറ്റ്‌ലറുടെ ആള്‍രൂപം : ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍

കണ്ണൂര്‍ : ഗോര്‍ബച്ചേവിന്റെ പ്രത്യയ ശാസ്ത്ര പാപ്പരത്തവും ക്രൂഷ്‌ചേവിന്റെ തിരുത്തല്‍വാദവും ഹിറ്റ്‌ലറുടെ ഏകാധിപത്യവും കൂടിച്ചേര്‍ന്ന ആള്‍രൂപമാണു പിണറായി വിജയനെന്ന് പ്രമുക മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. പിണറായി ഇന്നത്തെ നിലയില്‍ മുന്നോട്ടുപോയാല്‍ പാര്‍ട്ടി മാത്രം ശേഷിക്കുകയും പ്രവര്‍ത്തകരും ജനങ്ങളും പാര്‍ട്ടിക്കൊപ്പമില്ലാതാവുകയുമായിരിക്കും അന്തിമഫലമെന്നും ബര്‍ലിന്‍ പറഞ്ഞു. ഇടതുമുന്നണിയില്‍ ശേഷിക്കുന്ന സി പി ഐയടക്കമുള്ള മറ്റ് ഇടതുകക്ഷികളെ കൂടി ഒഴിവാക്കാനാണു പിണറായിയുടെ നീക്കം. മേധാവിത്വം നേടാനുള്ള ഈ നീക്കം മുന്നണിയില്‍നിന്ന് ജനങ്ങളെ അകറ്റുമെന്നും ബര്‍ലിന്‍ പറഞ്ഞു. മാര്‍ക്‌സിസ്റ്റ് അന്തസത്ത … Continue reading "പിണറായി ഹിറ്റ്‌ലറുടെ ആള്‍രൂപം : ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍"

Published On:Feb 13, 2012 | 9:48 am

കണ്ണൂര്‍ : ഗോര്‍ബച്ചേവിന്റെ പ്രത്യയ ശാസ്ത്ര പാപ്പരത്തവും ക്രൂഷ്‌ചേവിന്റെ തിരുത്തല്‍വാദവും ഹിറ്റ്‌ലറുടെ ഏകാധിപത്യവും കൂടിച്ചേര്‍ന്ന ആള്‍രൂപമാണു പിണറായി വിജയനെന്ന് പ്രമുക മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. പിണറായി ഇന്നത്തെ നിലയില്‍ മുന്നോട്ടുപോയാല്‍ പാര്‍ട്ടി മാത്രം ശേഷിക്കുകയും പ്രവര്‍ത്തകരും ജനങ്ങളും പാര്‍ട്ടിക്കൊപ്പമില്ലാതാവുകയുമായിരിക്കും അന്തിമഫലമെന്നും ബര്‍ലിന്‍ പറഞ്ഞു.
ഇടതുമുന്നണിയില്‍ ശേഷിക്കുന്ന സി പി ഐയടക്കമുള്ള മറ്റ് ഇടതുകക്ഷികളെ കൂടി ഒഴിവാക്കാനാണു പിണറായിയുടെ നീക്കം. മേധാവിത്വം നേടാനുള്ള ഈ നീക്കം മുന്നണിയില്‍നിന്ന് ജനങ്ങളെ അകറ്റുമെന്നും ബര്‍ലിന്‍ പറഞ്ഞു.
മാര്‍ക്‌സിസ്റ്റ് അന്തസത്ത സി പി എമ്മില്‍ ഇല്ല. ഇത് വീണ്ടെടുക്കാന്‍ വി എസിന്് ഇനി കഴിയില്ല. സംസ്ഥാന സമ്മേളനത്തിനും ജില്ലാ സമ്മേളനങ്ങള്‍ക്കുമായി 35 കോടി രൂപയാണ് സി പി എം ചെലവഴിച്ചത്. ഈവന്റ് മാനേജ്‌മെന്റിനു പണം നല്‍കിയതിന്റെ കണക്കുകള്‍ പലര്‍ക്കും ലഭിച്ചിട്ടുണ്ട്. വന്‍കിട പണക്കാരില്‍നിന്നു കോടികള്‍ സംഭാവന വാങ്ങിയാണു സമ്മേളനങ്ങള്‍ നടത്തുന്നത്. ഗള്‍ഫിലും മുംബൈ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലുമുള്ള 14 വന്‍കിട മുതലാളിമാര്‍ കോടികള്‍ സമ്മേളനഫണ്ടിലേക്ക് അയച്ചുകൊടുത്തതായി വിവരമുണ്ടെന്നും ബര്‍ലിന്‍ കൂട്ടിച്ചേര്‍ത്തു.

LIVE NEWS - ONLINE

  • 1
    2 mins ago

    ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍

  • 2
    6 mins ago

    നീലേശ്വരം ക്ഷേത്രത്തിലെ കവര്‍ച്ച; ഒരാള്‍കൂടി അറസ്റ്റില്‍

  • 3
    22 mins ago

    ഉത്തരക്കടലാസും വ്യാജസീലും;ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

  • 4
    3 hours ago

    ധോണി വിരമിക്കുമോ ?

  • 5
    3 hours ago

    കനത്തമഴ; കണ്ണൂരില്‍ ജാഗ്രതാ നിര്‍ദേശം

  • 6
    3 hours ago

    കൊച്ചി- ദുബായ് സ്‌പൈസ് ജെറ്റ് റദ്ദാക്കി

  • 7
    3 hours ago

    അടച്ചിട്ട വ്യോമ പാത പാക്കിസ്ഥാന്‍ തുറന്നുകൊടുത്തു

  • 8
    3 hours ago

    തീര്‍ഥാടകര്‍ക്ക് 70 ലക്ഷം കുപ്പി സംസം തീര്‍ത്ഥജലം വിതരണം ചെയ്യും: സൗദി

  • 9
    3 hours ago

    പൂജാ സൗന്ദര്യത്തിന്റെ രഹസ്യം