Saturday, September 22nd, 2018

ചെറുവത്തൂരില്‍ റെയില്‍ പാളത്തില്‍ വ്യാജബോംബുകള്‍

പയ്യന്നൂര്‍ : ചെറുവത്തൂര്‍ റെയില്‍വേ സ്‌റ്റേഷനു സമീപം റെയില്‍വെ പാളത്തില്‍ വ്യാജ പൈപ്പ് ബോംബുകള്‍ കണ്ടെത്തി. സ്‌റ്റേഷനിലെ നാലാമത്തെ പാളത്തില്‍ മൂന്ന് വ്യാജപൈപ്പ് ബോംബുകള്‍ ഇരുഭാഗത്തും സെലോടാപ്പ് ഒട്ടിച്ച നിലയിലും വയറും ബാറ്ററിയും ഘടിപ്പിച്ച നിലയിലുമാണെന്ന് പോലീസ് പറഞ്ഞു. ട്രെയിന്‍ അട്ടിമറിശ്രമത്തിന് മുന്നോടിയായി നടത്തിയ ട്രയല്‍ ആണോയെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. രാവിലെ 6.20ന് ചെറുവത്തൂര്‍ മംഗലാപുരം പാസഞ്ചര്‍ ട്രെയിന്‍ സ്‌റ്റേഷന്‍ വിട്ടതിനു പിന്നാലെയാണ് ബേംബുകള്‍ കണ്ടെത്തിയത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ഒരാള്‍ വിവരമറിയിച്ചതനുസരിച്ച് റെയില്‍വേസ്‌റ്റേഷന്‍ അധികൃതരും ചന്തേരപോലീസും … Continue reading "ചെറുവത്തൂരില്‍ റെയില്‍ പാളത്തില്‍ വ്യാജബോംബുകള്‍"

Published On:Mar 3, 2012 | 6:02 am

പയ്യന്നൂര്‍ : ചെറുവത്തൂര്‍ റെയില്‍വേ സ്‌റ്റേഷനു സമീപം റെയില്‍വെ പാളത്തില്‍ വ്യാജ പൈപ്പ് ബോംബുകള്‍ കണ്ടെത്തി. സ്‌റ്റേഷനിലെ നാലാമത്തെ പാളത്തില്‍ മൂന്ന് വ്യാജപൈപ്പ് ബോംബുകള്‍ ഇരുഭാഗത്തും സെലോടാപ്പ് ഒട്ടിച്ച നിലയിലും വയറും ബാറ്ററിയും ഘടിപ്പിച്ച നിലയിലുമാണെന്ന് പോലീസ് പറഞ്ഞു. ട്രെയിന്‍ അട്ടിമറിശ്രമത്തിന് മുന്നോടിയായി നടത്തിയ ട്രയല്‍ ആണോയെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
രാവിലെ 6.20ന് ചെറുവത്തൂര്‍ മംഗലാപുരം പാസഞ്ചര്‍ ട്രെയിന്‍ സ്‌റ്റേഷന്‍ വിട്ടതിനു പിന്നാലെയാണ് ബേംബുകള്‍ കണ്ടെത്തിയത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ഒരാള്‍ വിവരമറിയിച്ചതനുസരിച്ച് റെയില്‍വേസ്‌റ്റേഷന്‍ അധികൃതരും ചന്തേരപോലീസും സ്ഥലത്ത് കുതിച്ചെത്തി. പാലക്കാട്ട് റെയില്‍വേ ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥരും റെയില്‍വെ പോലീസിലെ ഉന്നതരും ചെറുവത്തൂരിരലെത്തിയിരുന്നു. ബോംബ്, ഡോഗ് സ്‌ക്വാഡകളും സ്ഥലത്തെത്തി. തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് വ്യാജ ബോംബുകളാണെന്ന് തിരിച്ചറിഞ്ഞത്.
‘ബോംബുകള്‍’ കണ്ടെത്തിയ ഉടന്‍ ചന്തേര എസ് ഐ എം.പി.വിനീഷിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. കാസര്‍ഗോഡ് ജില്ലാ പോലീസ് സൂപ്രണ്ട് എസ്. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് സംഘവും ചെറുവത്തൂരിലെത്തി.
നേരത്തെ മഞ്ചേശ്വരത്തും കുമ്പളയിലും ട്രെയിന്‍ അട്ടിമറിനീക്കം പരാജയപ്പെട്ട പശ്ചാത്തലത്തില്‍ ട്രെയിന്‍ അട്ടിമറിക്ക് മുന്നോടിയായി പരിശീലനത്തിന് സ്ഥാപിച്ചതാണോയെന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

LIVE NEWS - ONLINE

  • 1
    2 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 2
    2 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 3
    2 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 4
    2 hours ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

  • 5
    2 hours ago

    ലഹരി വിപത്തുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ‘ഫോളോയിംഗ്’

  • 6
    3 hours ago

    ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി

  • 7
    3 hours ago

    ബിഷപ്പിന്റെ അറസ്റ്റ്; ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കരുത്: മുല്ലപ്പള്ളി

  • 8
    3 hours ago

    മരക്കാറില്‍ കീര്‍ത്തി സുരേഷ് നായികയായേക്കും

  • 9
    3 hours ago

    സൗദി ദേശീയ ദിനം; വന്‍ ഓഫറുമായി കമ്പനികള്‍