Thursday, November 15th, 2018

പാരാഗ്ലൈഡിംഗിനിടെ കടലില്‍ വീണ നൗഷാദിന്റെ ജഡം കരക്കെത്തിച്ചു

തിരു : പാരാഗ്ലൈഡിംഗിനിടെ എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് കടലില്‍ വീണ് കാണാതായ തിരുവനന്തപുരം വലിയ വിളാകം സ്വദേശി നൗഷാദിന്റെ ജഡം നാലു ദിവസത്തിനു ശേഷം കണ്ടെടുത്തു. പുതുക്കുറിച്ചി അഴിമുഖത്തുനിന്നാണ് ജഡം കിട്ടിയത്. നാവികസേനയുടെ മുങ്ങല്‍വിദഗ്ദ്ധരും മീന്‍പിടിത്തക്കാരും ചേര്‍ന്നാണ് ജഡം കരക്കെത്തിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം. പാരാഗ്ലൈഡിംഗ് വിദഗ്ധനായ നൗഷാദ് ബന്ധുക്കളും മറ്റും നോക്കിനില്‍ക്കെയാണ് അപകടത്തില്‍ പെട്ടത്. എഞ്ചിന് തകരാറിനെ തുടര്‍ന്ന് അദ്ദേഹം കടലില്‍ വീഴുകയായിരുന്നു. 45 കിലോ ഗ്രാം ഭാരംവരുന്ന ഗ്ലൈഡിങ് ഉപകരണം ദേഹത്തുനിന്ന് അഴിച്ചുമാറ്റാന്‍ കഴിയാത്തതാണ് … Continue reading "പാരാഗ്ലൈഡിംഗിനിടെ കടലില്‍ വീണ നൗഷാദിന്റെ ജഡം കരക്കെത്തിച്ചു"

Published On:Jun 29, 2013 | 11:23 am

തിരു : പാരാഗ്ലൈഡിംഗിനിടെ എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് കടലില്‍ വീണ് കാണാതായ തിരുവനന്തപുരം വലിയ വിളാകം സ്വദേശി നൗഷാദിന്റെ ജഡം നാലു ദിവസത്തിനു ശേഷം കണ്ടെടുത്തു. പുതുക്കുറിച്ചി അഴിമുഖത്തുനിന്നാണ് ജഡം കിട്ടിയത്. നാവികസേനയുടെ മുങ്ങല്‍വിദഗ്ദ്ധരും മീന്‍പിടിത്തക്കാരും ചേര്‍ന്നാണ് ജഡം കരക്കെത്തിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം. പാരാഗ്ലൈഡിംഗ് വിദഗ്ധനായ നൗഷാദ് ബന്ധുക്കളും മറ്റും നോക്കിനില്‍ക്കെയാണ് അപകടത്തില്‍ പെട്ടത്. എഞ്ചിന് തകരാറിനെ തുടര്‍ന്ന് അദ്ദേഹം കടലില്‍ വീഴുകയായിരുന്നു. 45 കിലോ ഗ്രാം ഭാരംവരുന്ന ഗ്ലൈഡിങ് ഉപകരണം ദേഹത്തുനിന്ന് അഴിച്ചുമാറ്റാന്‍ കഴിയാത്തതാണ് മരണത്തിന് ഇടയാക്കിയത്. രക്ഷപ്പെടുത്താന്‍ നൗഷാദ് അഭ്യര്‍ത്ഥിക്കുന്നുണ്ടായിരുന്നെങ്കിലും ശക്തമായ ഒഴുക്കുള്ള പ്രദേശമായതിനാല്‍ എല്ലാവര്‍ക്കും നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. 15വര്‍ഷമായി ഗള്‍ഫില്‍ ജോലിചെയ്ത നൗഷാദ് റാസല്‍ഖൈമയിലുള്ള അല്‍ ജസീറ പവര്‍ പാരാ ഗ്ലൈഡിങ് ഇന്‍സ്റ്റിറ്റിറ്റിയൂട്ടില്‍ നിന്നാണ് പരിശീലനം നേടിയത്. നാട്ടില്‍ തിരിച്ചെത്തി വിനോദസഞ്ചാരികള്‍ക്കായി ഒരു പാരാ ഗ്ലൈഡിങ് പരിശീലന കേന്ദ്രം തുടങ്ങാന്‍ നൊഷാദ് ഗള്‍ഫിലെ സമ്പാദ്യം മുഴുവന്‍ ചെലവാക്കിയിരുന്നു.
ഷീജയാണ് ഭാര്യ. മക്കള്‍ : നജദമ, മുഹചമ്മദ്, നാജി, നൗഫിയ.

LIVE NEWS - ONLINE

  • 1
    7 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    8 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    9 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    12 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    13 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    15 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    16 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    16 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    16 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി