Thursday, April 25th, 2019

പാമോലിന്‍ കേസ് : സ്‌പെഷല്‍ പ്രസിക്യൂട്ടര്‍ രാജിവെച്ചു

തിരു : പാമോലിന്‍ കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പി എ അഹമ്മദ് രാജിവച്ചു. വിജിലസ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ തുടരന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളോട്‌യോജിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കാണ് രാജിക്കത്ത് നല്‍കിയിരിക്കുന്നത്. തുടരന്വേഷണ റിപ്പോര്‍ട്ട് ഈ മാസം 23 ന് തൃശ്ശൂര്‍ വിജിലന്‍സ് കോടതി പരിഗണിക്കാനിരിക്കെയാണ് പ്രൊസിക്യൂട്ടര്‍ നാടകീയമായി രാജിവെച്ചത്. 23 ന് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കേസ് വരുന്നതോടെ കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അവസാനിക്കുകയാണെന്ന രാജിക്കത്തില്‍ പറയുന്നതായി സൂചനയുണ്ട്. കഴിഞ്ഞ … Continue reading "പാമോലിന്‍ കേസ് : സ്‌പെഷല്‍ പ്രസിക്യൂട്ടര്‍ രാജിവെച്ചു"

Published On:Feb 16, 2012 | 7:37 am

തിരു : പാമോലിന്‍ കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പി എ അഹമ്മദ് രാജിവച്ചു. വിജിലസ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ തുടരന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളോട്‌യോജിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കാണ് രാജിക്കത്ത് നല്‍കിയിരിക്കുന്നത്. തുടരന്വേഷണ റിപ്പോര്‍ട്ട് ഈ മാസം 23 ന് തൃശ്ശൂര്‍ വിജിലന്‍സ് കോടതി പരിഗണിക്കാനിരിക്കെയാണ് പ്രൊസിക്യൂട്ടര്‍ നാടകീയമായി രാജിവെച്ചത്. 23 ന് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കേസ് വരുന്നതോടെ കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അവസാനിക്കുകയാണെന്ന രാജിക്കത്തില്‍ പറയുന്നതായി സൂചനയുണ്ട്.
കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരാണ് പാമോലിന്‍ കേസില്‍ അഹമ്മദിനെ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്. പിന്നീട് തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി പി കെ ഹനീഫ ഉമ്മന്‍ ചാണ്ടിയുടെ പങ്കും അന്വേഷിക്കാന്‍ ഉത്തരവിടുകയായിരുന്നു. ഇതിനു പിന്നാലെ വിജിലന്‍സിന്റെ ചുമതല മുഖ്യമന്ത്രി ഒഴിയുകയും ചെയ്തു. കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ച സ്‌പെഷല്‍ പ്രോസിക്യൂട്ടറെ മാറ്റില്ലെന്ന നിലപാടാണ് ഉമ്മന്‍ചാണ്ടി കൈക്കൊണ്ടത്. ഇതിനു പിന്നാലെ ജഡ്ജി ഹനീഫക്കെതിരെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് രംഗത്തെത്തിയതോടെ ഹനീഫ കേസ് പരിഗണിക്കുന്നതില്‍ നിന്ന് സ്വയംമാറി. തുടര്‍ന്നാണ് കേസ് തൃശ്ശൂര്‍ വിജിലന്‍സ് കോടതിയിലേക്ക് മാറ്റിയത്.

LIVE NEWS - ONLINE

  • 1
    2 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 2
    3 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 3
    5 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 4
    5 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 5
    6 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 6
    6 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 7
    6 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 8
    7 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 9
    7 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു