Friday, September 21st, 2018

പാമോലിന്‍ കേസ്: ഉമ്മന്‍ചാണ്ടിക്കെതിരായ ഹരജികള്‍ തള്ളണമെന്ന് സര്‍ക്കാര്‍

കൊച്ചി : പാമോലിന്‍ കേസില്‍ കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതി ചേര്‍ക്കണമെന്ന് കാണിച്ച് അല്‍ഫോന്‍സ് കണ്ണന്താനവും നല്‍കിയ ഹരജികള്‍ തള്ളണമെന്ന് അഭ്യര്‍ത്ഥിച്ച് സര്‍ക്കാര്‍ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹരജി നല്‍കി. സര്‍ക്കാറിനു വേണ്ടി തിരുവനന്തപുരം വിജിലന്‍സ് എസ് പി. വി.എന്‍ ശശിധരനാണ് കോടതിയില്‍ ഹരജി നല്‍കിയത്. പാമോലിന്‍ കേസില്‍ പരാതി നല്‍കിയത് വി എസ് ആണെന്ന് പറയാനാകില്ലെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ആദ്യപരാതിക്കാരനല്ലാത്തതില്‍ കേസില്‍ ഇടപെടാന്‍ വി എസിന് അവകാശമില്ല. എം … Continue reading "പാമോലിന്‍ കേസ്: ഉമ്മന്‍ചാണ്ടിക്കെതിരായ ഹരജികള്‍ തള്ളണമെന്ന് സര്‍ക്കാര്‍"

Published On:Mar 24, 2012 | 6:36 am

കൊച്ചി : പാമോലിന്‍ കേസില്‍ കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതി ചേര്‍ക്കണമെന്ന് കാണിച്ച് അല്‍ഫോന്‍സ് കണ്ണന്താനവും നല്‍കിയ ഹരജികള്‍ തള്ളണമെന്ന് അഭ്യര്‍ത്ഥിച്ച് സര്‍ക്കാര്‍ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹരജി നല്‍കി. സര്‍ക്കാറിനു വേണ്ടി തിരുവനന്തപുരം വിജിലന്‍സ് എസ് പി. വി.എന്‍ ശശിധരനാണ് കോടതിയില്‍ ഹരജി നല്‍കിയത്.
പാമോലിന്‍ കേസില്‍ പരാതി നല്‍കിയത് വി എസ് ആണെന്ന് പറയാനാകില്ലെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ആദ്യപരാതിക്കാരനല്ലാത്തതില്‍ കേസില്‍ ഇടപെടാന്‍ വി എസിന് അവകാശമില്ല. എം വിജയകുമാറാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയതെന്നും എസ് പി സമര്‍പ്പിച്ച സ്‌റ്റേറ്റ്‌മെന്റില്‍ പറയുന്നു.
അതിനിടെ വി എസിന്റെയും കണ്ണന്താനത്തിന്റെയും ഹരജികള്‍ തള്ളണമെന്ന് ആവശ്യപ്പെട്ട് തൃശ്ശൂരിലെ അഭിഭാഷകയായ അഞ്ജുവും കോടതിയെ സമീപിച്ചിട്ടുണ്ട്.
ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിജിലന്‍സിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ കേസിലെ എല്ലാ പ്രതികളും രക്ഷപ്പെടുമെന്നായിരുന്നു വി എസ് നല്‍കിയ ഹരജിയില്‍ പറഞ്ഞിരുന്നത്. നിലവിലുള്ള തെളിവുകളുടേയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ തന്നെ ഉമ്മന്‍ ചാണ്ടിക്കെതിരെ കേസെടുക്കണമെന്നായിരുന്നു കണ്ണന്താനത്തിന്റെ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഹരജികള്‍ പരിഗണിക്കുന്നതിനായി കേസ് അടുത്തമാസം 24ലേക്ക് മാറ്റി.

LIVE NEWS - ONLINE

  • 1
    1 hour ago

    ബിഷപ്പിനെ ഉടന്‍ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കും

  • 2
    2 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 3
    4 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 4
    5 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 5
    9 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 6
    9 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 7
    10 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 8
    10 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 9
    10 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി