Thursday, September 20th, 2018

പാമോലിന്‍ കേസില്‍ വി എസിന്റെ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി : വിവാദമായ പാമോലിന്‍ കേസില്‍ മുഖ്യമന്ത്രിക്ക് ആശ്വാസമായി ഹൈക്കോടതി വിധി. ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനായ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി വി എസ് നല്‍കിയ ഹരജിയാണ് ഹൈക്കോടതി തള്ളിയത്. ഇതേ ആവശ്യം ഉന്നയിച്ച് വി എസിനെ കൂടാതെ മുന്‍ എം എല്‍ എ അല്‍ഫോന്‍സ് കണ്ണന്താനം നല്‍കിയ ഹരജിയും ജസ്റ്റിസ് സതീഷ് ചന്ദ്രന്‍ തള്ളിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് കേസില്‍ പങ്കുണ്ടെന്ന് വരുത്തി ചില രാഷ്ട്രീയലാഭം നേടുകയെന്ന ഉദ്ദേശം ഹരജിക്ക് പിന്നിലുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന ഗുരുതരമായ നിരീക്ഷണവും ഹരജി … Continue reading "പാമോലിന്‍ കേസില്‍ വി എസിന്റെ ഹരജി ഹൈക്കോടതി തള്ളി"

Published On:Jun 25, 2013 | 10:47 am

കൊച്ചി : വിവാദമായ പാമോലിന്‍ കേസില്‍ മുഖ്യമന്ത്രിക്ക് ആശ്വാസമായി ഹൈക്കോടതി വിധി. ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനായ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി വി എസ് നല്‍കിയ ഹരജിയാണ് ഹൈക്കോടതി തള്ളിയത്. ഇതേ ആവശ്യം ഉന്നയിച്ച് വി എസിനെ കൂടാതെ മുന്‍ എം എല്‍ എ അല്‍ഫോന്‍സ് കണ്ണന്താനം നല്‍കിയ ഹരജിയും ജസ്റ്റിസ് സതീഷ് ചന്ദ്രന്‍ തള്ളിയിട്ടുണ്ട്.
മുഖ്യമന്ത്രിക്ക് കേസില്‍ പങ്കുണ്ടെന്ന് വരുത്തി ചില രാഷ്ട്രീയലാഭം നേടുകയെന്ന ഉദ്ദേശം ഹരജിക്ക് പിന്നിലുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന ഗുരുതരമായ നിരീക്ഷണവും ഹരജി തള്ളിക്കൊണ്ട് ഹൈക്കോടതി നടത്തി. ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്ന് നേരത്തെ രണ്ട് തവണ കണ്ടെത്തിയതാണ്. അപ്പോഴൊന്നും വി എസോ അല്‍ഫോന്‍സ് കണ്ണന്താനമോ കോടതിയെ സമീപിച്ചിട്ടില്ല. ഇത് അവഗണിക്കാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഉമ്മന്‍ചാണ്ടിയെ കേസില്‍ പ്രതിചേര്‍ക്കാനുള്ള തെളിവുകള്‍ ഇല്ലെന്ന് കാട്ടി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ വിജിലന്‍സ് കോടതി മുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കിയത്. ഇതിനിടെതിരെ വി എസ് നല്‍കിയ ഹരജി വിജിലന്‍സ് കോടതി തള്ളിയിരുന്നു. ഈ വിധിക്കെതിരെയാണ് വി എസ് ഹൈക്കോടതിയെ സമീപിച്ചത്. പാമോലിന്‍ ഇടപാട് നടക്കുന്ന കാലത്ത് ധനകാര്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയാല്‍ മറ്റുള്ള പ്രതികളും രക്ഷപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് വി എസ് വിജിലന്‍സ് കോടതിയില്‍ ഹരജി നല്‍കിയത്.
1991ല്‍ കെ കരുണാകരന്‍ മുഖ്യമന്ത്രിയായ കാലഘട്ടത്തില്‍ സിംഗപ്പൂരില്‍ നിന്ന് 15000 മെട്രിക് ടണ്‍ പാമോലിന്‍ ഇറക്കുമതി ചെയ്ത വകയില്‍ സംസ്ഥാന ഖജനാവിന് 2.32 കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന സി എ ജിയുടെ കണ്ടെത്തലാണ് കേസിന് ആധാരം. കെ കരുണാകരന്‍ ഒന്നാം പ്രതിയായ കേസില്‍ അന്ന് ഭക്ഷ്യ മന്ത്രിയായിരുന്ന ടി എച്ച് മുസ്തഫ ഉള്‍പ്പെടെ എട്ട് പ്രതികളാണ് ഉണ്ടായിരുന്നത്.
ഹൈക്കോടതി വിധിയോടെ ദീര്‍ഘകാലമായി വേട്ടയാടുന്ന പാമോലിന്‍ അഴിമതി ആരോപണത്തില്‍ നിന്ന് ഉമ്മന്‍ചാണ്ടിക്ക് താല്‍ക്കാലികമായ ആശ്വാസം ലഭിച്ചിരിക്കുകയാണ്.

LIVE NEWS - ONLINE

  • 1
    6 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    7 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    10 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    10 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    12 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    13 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    13 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    14 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    14 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല