Saturday, September 22nd, 2018

പാമോലിന്‍ കേസില്‍ തന്റെ പങ്ക് അറിയാമെങ്കില്‍ വി എസ് എന്തുകൊണ്ട് വെളിപ്പെടുത്തിയില്ല : ഉമ്മന്‍ചാണ്ടി

തിരു : പാമോലിന്‍ അഴിമതിയില്‍ താന്‍ പങ്കാളിയാണെന്ന കാര്യം അറിയാമായിരുന്നെങ്കില്‍ വി എസ് എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചോദിച്ചു. തിരുവനന്തപുരത്ത് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. 1994ല്‍ വി എസ് അച്യുതാനന്ദന്‍ എഴുതിയ പാമോലിന്‍ കരുണാകരന്‍ ഒന്നാം പ്രതിയെന്ന പുസ്തകവും ഉയര്‍ത്തിപ്പിടിച്ചാണ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. വി എസിന് നേരത്തെ തന്നെ ഇക്കാര്യം അറിയാമായിരുന്നെങ്കില്‍ എന്തുകൊണ്ട് അദ്ദേഹം 94ല്‍ എഴുതിയ പുസ്‌കത്തില്‍ തന്റെ പങ്ക് രേഖപ്പെടുത്തിയില്ലെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. ‘പാമോലിന്‍ കേസുമായി … Continue reading "പാമോലിന്‍ കേസില്‍ തന്റെ പങ്ക് അറിയാമെങ്കില്‍ വി എസ് എന്തുകൊണ്ട് വെളിപ്പെടുത്തിയില്ല : ഉമ്മന്‍ചാണ്ടി"

Published On:Feb 22, 2012 | 11:43 am

തിരു : പാമോലിന്‍ അഴിമതിയില്‍ താന്‍ പങ്കാളിയാണെന്ന കാര്യം അറിയാമായിരുന്നെങ്കില്‍ വി എസ് എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചോദിച്ചു. തിരുവനന്തപുരത്ത് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
1994ല്‍ വി എസ് അച്യുതാനന്ദന്‍ എഴുതിയ പാമോലിന്‍ കരുണാകരന്‍ ഒന്നാം പ്രതിയെന്ന പുസ്തകവും ഉയര്‍ത്തിപ്പിടിച്ചാണ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. വി എസിന് നേരത്തെ തന്നെ ഇക്കാര്യം അറിയാമായിരുന്നെങ്കില്‍ എന്തുകൊണ്ട് അദ്ദേഹം 94ല്‍ എഴുതിയ പുസ്‌കത്തില്‍ തന്റെ പങ്ക് രേഖപ്പെടുത്തിയില്ലെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. ‘പാമോലിന്‍ കേസുമായി ബന്ധപ്പെട്ട് അച്യുതാനന്ദന്‍ ഒരു എക്‌സ്‌ക്ലൂസീവ് പത്രസമ്മേളനം നടത്തിയിരുന്നല്ലോ. അതുകൊണ്ട് എനിക്കുണ്ടായ ഏക ഗുണം ഈ പുസ്തകം വായിക്കാനായി എന്നതാ’ണെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. പാമോലിന്‍ കേസിനായി രാഷ്ട്രീയമായി നിയോഗിച്ച ആളായിരുന്നു പബ്ലിക് പ്രോസിക്യൂട്ടറെന്നും മുഖ്യമന്ത്രി ആരോപിച്ചു.
കടലിലെ വെടിവെപ്പുമായി ബന്ധപ്പെട്ട് തീരദേശസുരക്ഷാ അവലോകനം ചെയ്യാന്‍ ഉന്നതതല യോഗം വിളിച്ചുചേര്‍ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യോഗത്തില്‍ കോസ്റ്റ് ഗാര്‍ഡ്, നേവി, പോലീസ്, ഫിഷറീസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുമെന്നും തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളുടെ സുരക്ഷക്കാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഇറ്റലിയുടെ വാദങ്ങള്‍ അംഗീകരിക്കാന്‍ പറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തളിപ്പറമ്പില്‍ പി ജയരാജന് നേരെയുണ്ടായ അക്രമത്തെ ആരും ന്യായീകരിക്കില്ല. എന്നാല്‍ അതിന് ശേഷം നടന്ന കൊലപാതകം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും സിപിഎം പോലുള്ള ഒരു പാര്‍ട്ടി നിയമം കയ്യിലെടുക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി മുഖ്യമന്ത്രി പറഞ്ഞു.

LIVE NEWS - ONLINE

  • 1
    6 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    7 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    10 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    12 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    12 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    12 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    15 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    15 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    15 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള