Thursday, July 18th, 2019

പാപ്പിനിശ്ശേരി വീണ്ടും തീവെപ്പ് ; ഹര്‍ത്താല്‍

പാപ്പിനിശ്ശേരി : ചുങ്കത്ത് ബേക്കറി, ഫ്രൂട്‌സ് കടക്ക് തീവെച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ചുങ്കം മുതല്‍ കീച്ചേരി വരെ വ്യാപാരി ഹര്‍ത്താല്‍. മുസ്ലിംലീഗ് പ്രവര്‍ത്തകനായ സി.എച്ച് അബ്ദുള്‍ സലാമിന്‍രെ ഉടമസ്ഥതയിലുള്ള ഷോപ്പിന് നേരെയാണ് ഇന്ന് പുലര്‍ച്ചെ അക്രമമുണ്ടായത്. പഴവര്‍ഗങ്ങള്‍ വെക്കുന്ന തട്ടുകടകള്‍ക്ക് തീയിടുകയായിരുന്നു. മേശ തകര്‍ത്തിട്ടുണ്ട്. പാപ്പിനിശ്ശേരി മൂന്നുപെറ്റുമ്മാ ഉറൂസ് നടക്കുന്നതിനാല്‍ രാത്രി 12 മണിയോടെയാണ് ഷോപ്പ് പൂട്ടിയത്. ഉറൂസിനോടനുബന്ധിച്ച് ചന്തവെക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നമാണ് തീവെപ്പിന് കാരണമായതെന്ന് ആരോപണമുണ്ട്. എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ലീഗ് കേന്ദ്രങ്ങള്‍ ആരോപിക്കുന്നു. … Continue reading "പാപ്പിനിശ്ശേരി വീണ്ടും തീവെപ്പ് ; ഹര്‍ത്താല്‍"

Published On:Feb 13, 2012 | 8:46 am

പാപ്പിനിശ്ശേരി : ചുങ്കത്ത് ബേക്കറി, ഫ്രൂട്‌സ് കടക്ക് തീവെച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ചുങ്കം മുതല്‍ കീച്ചേരി വരെ വ്യാപാരി ഹര്‍ത്താല്‍. മുസ്ലിംലീഗ് പ്രവര്‍ത്തകനായ സി.എച്ച് അബ്ദുള്‍ സലാമിന്‍രെ ഉടമസ്ഥതയിലുള്ള ഷോപ്പിന് നേരെയാണ് ഇന്ന് പുലര്‍ച്ചെ അക്രമമുണ്ടായത്. പഴവര്‍ഗങ്ങള്‍ വെക്കുന്ന തട്ടുകടകള്‍ക്ക് തീയിടുകയായിരുന്നു. മേശ തകര്‍ത്തിട്ടുണ്ട്.
പാപ്പിനിശ്ശേരി മൂന്നുപെറ്റുമ്മാ ഉറൂസ് നടക്കുന്നതിനാല്‍ രാത്രി 12 മണിയോടെയാണ് ഷോപ്പ് പൂട്ടിയത്. ഉറൂസിനോടനുബന്ധിച്ച് ചന്തവെക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നമാണ് തീവെപ്പിന് കാരണമായതെന്ന് ആരോപണമുണ്ട്.
എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ലീഗ് കേന്ദ്രങ്ങള്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം പ്രവാസി ലീഗ് നേതാവിന്റെ റെയില്‍വെ ഗേറ്റിനടുത്ത വീടിന് നേരെ കല്ലേറും സി.പി.എം നേതൃത്വത്തിലുള്ള ഒരു ഓഫീസിന് നേരെ തീവെപ്പുമുണ്ടായിരുന്നു. സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. മൂന്നുപെറ്റുമ്മാ നേര്‍ച്ചക്ക് വന്‍ ജനാവലിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പങ്കെടുത്തത്.

LIVE NEWS - ONLINE

  • 1
    12 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    13 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    16 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    16 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    17 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    19 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    19 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    19 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    20 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ