Thursday, April 25th, 2019

പാഠപുസ്തകത്തില്‍ അല്‍ ഖ്വെയ്ദ കവിത ; ദുരൂഹത അന്വേഷിക്കണം

കോഴിക്കോട് :അല്‍ ഖ്വെയ്ദ തീവ്രവാദി ഇബ്രാഹിം സുലൈമാന്‍ അല്‍ റുബായിഷിന്റെ കവിത ബിരുദ വിദ്യാര്‍ഥികള്‍ക്കുള്ള പാഠപുസ്തകത്തില്‍ ഉള്‍പ്പെട്ടതിലെ ദുരൂഹത അന്വേഷിക്കണമെന്ന് വിദ്യാഭ്യാസ സംരക്ഷണ സമിതി സംസ്ഥാന സംയോജകന്‍ എ വിനോദ് പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ ബിരുദവിദ്യാര്‍ഥികള്‍ക്കുള്ള കണ്ടംപററി ആന്‍ഡ് ലിറ്ററേച്ചര്‍ എന്ന ഇംഗ്ലീഷ് പുസ്തകത്തിലാണ് അല്‍ റുബായിഷിന്റെ ഓഡ് ടു ദ സീ എന്ന കവിത ഉള്‍പ്പെട്ടത്. കവിതയുടെ ഗുണനിലവാരം പരിശോധിച്ച സര്‍വകലാശാല കവിയെക്കുറിച്ച് അന്വേഷിച്ചില്ലെന്നണ് വിശദീകരിച്ചിരിക്കുന്നത്. എന്നാല്‍, പാഠപുസ്തകത്തില്‍ അല്‍ റുബായിഷിന്റെ … Continue reading "പാഠപുസ്തകത്തില്‍ അല്‍ ഖ്വെയ്ദ കവിത ; ദുരൂഹത അന്വേഷിക്കണം"

Published On:Jul 24, 2013 | 6:37 am

കോഴിക്കോട് :അല്‍ ഖ്വെയ്ദ തീവ്രവാദി ഇബ്രാഹിം സുലൈമാന്‍ അല്‍ റുബായിഷിന്റെ കവിത ബിരുദ വിദ്യാര്‍ഥികള്‍ക്കുള്ള പാഠപുസ്തകത്തില്‍ ഉള്‍പ്പെട്ടതിലെ ദുരൂഹത അന്വേഷിക്കണമെന്ന് വിദ്യാഭ്യാസ സംരക്ഷണ സമിതി സംസ്ഥാന സംയോജകന്‍ എ വിനോദ് പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ ബിരുദവിദ്യാര്‍ഥികള്‍ക്കുള്ള കണ്ടംപററി ആന്‍ഡ് ലിറ്ററേച്ചര്‍ എന്ന ഇംഗ്ലീഷ് പുസ്തകത്തിലാണ് അല്‍ റുബായിഷിന്റെ ഓഡ് ടു ദ സീ എന്ന കവിത ഉള്‍പ്പെട്ടത്. കവിതയുടെ ഗുണനിലവാരം പരിശോധിച്ച സര്‍വകലാശാല കവിയെക്കുറിച്ച് അന്വേഷിച്ചില്ലെന്നണ് വിശദീകരിച്ചിരിക്കുന്നത്. എന്നാല്‍, പാഠപുസ്തകത്തില്‍ അല്‍ റുബായിഷിന്റെ തീവ്രവാദ ബന്ധം ഒഴികെയുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതാണ് ദുരൂഹത വര്‍ധിപ്പിക്കാനുള്ള കാരണം.

അല്‍ഖ്വെയ്ദ തീവ്രവാദിയുടെ കവിത ബിരുദ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത് ഗുരുതരമായ കുറ്റമാണെന്ന് പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. പുസ്തകം ഉടന്‍ പിന്‍വലിക്കണമെന്നും കവിത പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിന്റെ പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും സമിതി ആവശ്യപ്പെട്ടു.

LIVE NEWS - ONLINE

  • 1
    5 hours ago

    കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • 2
    7 hours ago

    നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

  • 3
    8 hours ago

    ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

  • 4
    11 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 5
    12 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 6
    14 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 7
    14 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 8
    15 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 9
    15 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍