Wednesday, April 24th, 2019

പാക്കിസ്ഥാനില്‍ ആക്രമണം : തീവ്രവാദികളടക്കം 33 പേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമബാദ് : പാക്കിസ്ഥാനിലെ വിവിധയിടങ്ങളിലുണ്ടായ ആക്രമണത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടു. തെക്കു പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ അഞ്ജാതരായ തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ 18 പേരും വടക്കു പടിഞ്ഞാറന്‍ ഗോത്രമേഖലയില്‍ അമേരിക്കയുടെ പൈലറ്റില്ലാ വിമാനം നടത്തിയ ആക്രമണത്തില്‍ 15പേരുമാണ് കൊല്ലപ്പെട്ടത്. ഇറാന്‍ അതിര്‍ത്തിക്ക് സമീപം ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റക്ക് സമീപം കെച്ച് ജില്ലയിലാണ് അജ്ഞാതര്‍ വെടിയുതിര്‍ത്തത്. നിയമവിരുദ്ധമായി അതിര്‍ത്തി കടന്ന് ഇറാനിലേക്ക് പോവുകയായിരുന്ന ആളുകള്‍ക്ക് നേരെയാണ് മോട്ടോര്‍സൈക്കിളിലെത്തിയ തോക്കുധാരികള്‍ വെടിയുതിര്‍ത്തത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. വടക്കന്‍ വസിരിസ്ഥാനിലെ മിറംഷായിലാണ് … Continue reading "പാക്കിസ്ഥാനില്‍ ആക്രമണം : തീവ്രവാദികളടക്കം 33 പേര്‍ കൊല്ലപ്പെട്ടു"

Published On:Jul 7, 2012 | 6:42 am

ഇസ്ലാമബാദ് : പാക്കിസ്ഥാനിലെ വിവിധയിടങ്ങളിലുണ്ടായ ആക്രമണത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടു. തെക്കു പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ അഞ്ജാതരായ തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ 18 പേരും വടക്കു പടിഞ്ഞാറന്‍ ഗോത്രമേഖലയില്‍ അമേരിക്കയുടെ പൈലറ്റില്ലാ വിമാനം നടത്തിയ ആക്രമണത്തില്‍ 15പേരുമാണ് കൊല്ലപ്പെട്ടത്.

ഇറാന്‍ അതിര്‍ത്തിക്ക് സമീപം ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റക്ക് സമീപം കെച്ച് ജില്ലയിലാണ് അജ്ഞാതര്‍ വെടിയുതിര്‍ത്തത്. നിയമവിരുദ്ധമായി അതിര്‍ത്തി കടന്ന് ഇറാനിലേക്ക് പോവുകയായിരുന്ന ആളുകള്‍ക്ക് നേരെയാണ് മോട്ടോര്‍സൈക്കിളിലെത്തിയ തോക്കുധാരികള്‍ വെടിയുതിര്‍ത്തത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

വടക്കന്‍ വസിരിസ്ഥാനിലെ മിറംഷായിലാണ് അമേരിക്കന്‍ ഡ്രോണ്‍ ആക്രമണമുണ്ടായത്. ഇവിടെ ഒരു വീടിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട 15 പേര്‍ തീവ്രവാദികളാണെന്നാണ് പാക് സൈനികര്‍ അറിയിച്ചത്.

LIVE NEWS - ONLINE

  • 1
    50 mins ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 2
    1 hour ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 3
    2 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 4
    4 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 5
    5 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം

  • 6
    5 hours ago

    ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരില്‍

  • 7
    6 hours ago

    ശ്രീലങ്ക സ്‌ഫോടനം; ഇന്ത്യ രണ്ടു മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു

  • 8
    6 hours ago

    തൃശൂരില്‍ രണ്ടുപേരെ വെട്ടിക്കൊന്നു

  • 9
    6 hours ago

    ഗംഭീറിന്റെ ആസ്തി 147