Tuesday, November 20th, 2018

പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നു : മുഖ്യമന്ത്രി ; രാജി അനിവാര്യമെന്ന് പ്രതിപക്ഷം

തിരു : ഗണേഷ് കുമാര്‍ വിഷയത്തില്‍ നേരത്തെ സഭയില്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെക്കുന്നതിനിടെയാണ് തന്റെ വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. ഗണേഷ്, യാമിനി തര്‍ക്കവുമായി ബന്ധപ്പെട്ട് വഴിവിട്ട് ഒന്നും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തന്നെക്കാണാന്‍ മാര്‍ച്ച് ആറിന് യാമിനി ആദ്യമെത്തിയപ്പോള്‍ ഒരു കുടുംബപ്രശ്‌നമായതിനാല്‍ വിഷയം രമ്യമായി പരിഹരിക്കാനാണ് ശ്രമിച്ചത്. മിതത്വത്തിന്റെ പാതയാണ് സ്വീകരിച്ചത്. അത്തരമൊരു നിലപാടിനോട് യാമിനി തങ്കച്ചിക്കും സമ്മതമായിരുന്നു. അന്ന് യാമിനി തനിക്ക് രേഖാമൂലം … Continue reading "പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നു : മുഖ്യമന്ത്രി ; രാജി അനിവാര്യമെന്ന് പ്രതിപക്ഷം"

Published On:Apr 2, 2013 | 11:32 am

തിരു : ഗണേഷ് കുമാര്‍ വിഷയത്തില്‍ നേരത്തെ സഭയില്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെക്കുന്നതിനിടെയാണ് തന്റെ വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. ഗണേഷ്, യാമിനി തര്‍ക്കവുമായി ബന്ധപ്പെട്ട് വഴിവിട്ട് ഒന്നും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തന്നെക്കാണാന്‍ മാര്‍ച്ച് ആറിന് യാമിനി ആദ്യമെത്തിയപ്പോള്‍ ഒരു കുടുംബപ്രശ്‌നമായതിനാല്‍ വിഷയം രമ്യമായി പരിഹരിക്കാനാണ് ശ്രമിച്ചത്. മിതത്വത്തിന്റെ പാതയാണ് സ്വീകരിച്ചത്. അത്തരമൊരു നിലപാടിനോട് യാമിനി തങ്കച്ചിക്കും സമ്മതമായിരുന്നു. അന്ന് യാമിനി തനിക്ക് രേഖാമൂലം പരാതി എഴുതി നല്‍കിയിരുന്നില്ല. യാമിനി തങ്കച്ചി കൊണ്ടുവന്നുവെന്ന് ഇപ്പോള്‍ പറയുന്ന പരാതി കാറില്‍ വെച്ചിരിക്കുകയാണെന്നായിരുന്നു അന്ന് അവര്‍ എന്നോട് പറഞ്ഞിരുന്നത്.
തുടര്‍ന്ന് സഹപ്രവര്‍ത്തകരുടെ സഹായത്തോടെ നടത്തിയ അനുരഞ്ജന നീക്കം ഏകദേശം വിജയത്തിലേക്ക് എത്തുകയും ചെയ്തു. എന്നാല്‍ കരാറിലെ ഒരു ഭാഗത്തെച്ചൊല്ലിയുണ്ടായ തര്‍ക്കംമൂലം പ്രശ്‌നങ്ങള്‍ കൈവിട്ടുപോയി. ഇതിനു കാരണം എന്താണെന്ന് വ്യക്തമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നലെ യാമിനി തങ്കച്ചി രേഖാമൂലം പരാതി തന്നപ്പോള്‍ താന്‍ അത് സ്വീകരിച്ചു. ഇതിനു പിന്നാലെ മന്ത്രിയുടെ രാജി ആവശ്യപ്പെടുകയും ചെയ്തു. ഇന്നലെ തനിക്ക് ലഭിച്ചത് രണ്ട് പരാതികളാണ്. ഒന്ന് ഗാര്‍ഹിക പീഡനം സംബന്ധിച്ച് തിങ്കളാഴ്ചത്തെ തീയതിയില്‍ നല്‍കിയ പരാതിയും ഒന്ന് മാര്‍ച്ച് ഏഴ് തീയതി വച്ച പരാതിയും. മാര്‍ച്ച് ആറിന് യാമിനി തന്നെ കാണാന്‍ വന്നിരുന്നു. അന്നാണ് പരാതി കാറിലുണ്ടെന്ന് പറഞ്ഞത്. എന്നാല്‍ മാര്‍ച്ച് ഏഴിന് അവര്‍ തന്നെ കാണാന്‍ എത്തിയിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി സഭയെ അറിയിച്ചു.
എന്നാല്‍ മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്തരാകാതെ പ്രതിപക്ഷം ബഹളം തുടര്‍ന്നു. മുഖ്യമന്ത്രി ഗണേഷിനേക്കാള്‍ മികച്ച നടനാണെന്ന് പരിഹസിച്ചാണ് പിന്നീട് സംസാരിച്ച പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയത്. ഇപ്രാവശ്യത്തെ ഓസ്‌കര്‍ അവാര്‍ഡ് അദ്ദേഹത്തിനു നല്‍കാന്‍ പ്രതിപക്ഷം ശുപാര്‍ശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ചെയ്ത നടപടികള്‍ സഭയെ ബോധ്യപ്പെടുത്തേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. അതിനു കഴിഞ്ഞില്ലെങ്കില്‍ രാജിവെക്കണം. പരാതി പറയാനെത്തിയ സ്ത്രീയെ മടക്കി അയച്ചതു വഴി ഗാര്‍ഹിക പീഡന നിയമപ്രകാരം മുഖ്യമന്ത്രിയും കുറ്റം ചെയ്തിരിക്കുന്നു. വിഷയം പ്രതിപക്ഷമല്ല, സര്‍ക്കാര്‍ചീഫ് വിപ്പ് തന്നെയാണ് പുറത്തുകൊണ്ടുവന്നതെന്നും കോടിയേരി പറഞ്ഞു.
ഇതിനു പിന്നാലെ വിഷയത്തില്‍ തന്റെ പങ്കെന്തെന്ന് മന്ത്രി ഷിബു ബേബി ജോണും വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെയും ഗണേഷ് കുമാറിന്റെയും വിശദീകരണത്തോടെ പ്രതിപക്ഷം സമര്‍പ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. അംഗങ്ങള്‍ സ്പീക്കറുടെ കസേരയുടെ അടുത്തേക്ക് വരെ എത്തി ബഹളം അനിയന്ത്രിതമായപ്പോള്‍ സഭ പിരിയുന്നതായി സ്പീക്കര്‍ പറഞ്ഞു.
നേരത്തെ ഗണേഷ്‌കുമാര്‍ സഭയിലെത്തി മന്ത്രിയുടെ കസേരയില്‍ ഇരുന്നതിനെ ചൊല്ലി പ്രതിപക്ഷം നേരത്തെ ബഹളം നടത്തിയിരുന്നു. എന്നാല്‍ , ഗണേഷിന്റെ രാജിക്കത്ത് ഗവര്‍ണര്‍ സ്വീകരിച്ചിട്ടില്ലെന്നും അതുകൊണ്ട് ഗണേഷിന് നേരത്തെയുള്ള ഇരിപ്പിടത്തില്‍ ഇരിക്കുന്നതില്‍ തെറ്റില്ലെന്നും സ്പീക്കര്‍ റൂളിംഗ് നല്‍കിയ സ്പീക്കര്‍ സുനില്‍കുമാറിനെ ശാസിക്കുകയും ചെയ്തു.

LIVE NEWS - ONLINE

  • 1
    5 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    7 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    8 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    11 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    12 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    14 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    14 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    15 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    15 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല