Monday, February 18th, 2019

പര്‍ദ്ദ ധരിച്ച് മത്സരിക്കുന്നതില്‍ നിന്ന് സൗദി വനിതാ ജൂഡോ താരത്തിന് വിലക്ക്

ലണ്ടന്‍ : പര്‍ദ്ദ ധരിച്ച് മത്സരിക്കരുതെന്ന് സൗദി വനിതാ ജൂഡോ താരത്തോട് ഇന്‍ര്‍നാഷണല്‍ ജൂഡോ ഫെഡറേഷന്‍ നിര്‍ദ്ദേശിച്ചു. സൗദിയില്‍ നിന്നുള്ള ഹെവിവെയ്റ്റ് ജൂഡോ താരം വോഷ്ദാന്‍ ഷെഹര്‍ഖാനിയെയാണ് പര്‍ദ്ദ ധരിച്ച് മത്സരിക്കുന്നതില്‍ നിന്ന് ഇന്റര്‍നാഷണല്‍ ജൂഡോ ഫെഡറേഷന്‍ പ്രസിഡന്റ് മരിയസ് വൈസര്‍ വിലക്കിയത്. അത്യന്തം അപകടം നിറഞ്ഞ ജൂഡോ മത്സരങ്ങളില്‍ തലയില്‍ ഏതെങ്കിലും തരത്തിലുള്ള ആവരണം ധരിക്കുന്നത് മത്സരാര്‍ത്ഥിയുടെ അപകടസാധ്യത വര്‍ധിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്. ആഗസ്ത് മൂന്നിനാണ് ഷെഹര്‍ഖാനിയുടെ ആദ്യമത്സരം. അതേസമയം ശരി അത്ത് നിയമം അനുശാസിക്കുന്ന … Continue reading "പര്‍ദ്ദ ധരിച്ച് മത്സരിക്കുന്നതില്‍ നിന്ന് സൗദി വനിതാ ജൂഡോ താരത്തിന് വിലക്ക്"

Published On:Jul 27, 2012 | 5:48 am

ലണ്ടന്‍ : പര്‍ദ്ദ ധരിച്ച് മത്സരിക്കരുതെന്ന് സൗദി വനിതാ ജൂഡോ താരത്തോട് ഇന്‍ര്‍നാഷണല്‍ ജൂഡോ ഫെഡറേഷന്‍ നിര്‍ദ്ദേശിച്ചു. സൗദിയില്‍ നിന്നുള്ള ഹെവിവെയ്റ്റ് ജൂഡോ താരം വോഷ്ദാന്‍ ഷെഹര്‍ഖാനിയെയാണ് പര്‍ദ്ദ ധരിച്ച് മത്സരിക്കുന്നതില്‍ നിന്ന് ഇന്റര്‍നാഷണല്‍ ജൂഡോ ഫെഡറേഷന്‍ പ്രസിഡന്റ് മരിയസ് വൈസര്‍ വിലക്കിയത്. അത്യന്തം അപകടം നിറഞ്ഞ ജൂഡോ മത്സരങ്ങളില്‍ തലയില്‍ ഏതെങ്കിലും തരത്തിലുള്ള ആവരണം ധരിക്കുന്നത് മത്സരാര്‍ത്ഥിയുടെ അപകടസാധ്യത വര്‍ധിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്. ആഗസ്ത് മൂന്നിനാണ് ഷെഹര്‍ഖാനിയുടെ ആദ്യമത്സരം.
അതേസമയം ശരി അത്ത് നിയമം അനുശാസിക്കുന്ന വസ്ത്രം ധരിക്കാന്‍ അനുവദിച്ചാലേ തങ്ങളുടെ താരങ്ങളെ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയുള്ളൂവെന്നായിരുന്നു സൗദി അറേബ്യ മുന്നോട്ടു വെച്ച നിബന്ധന. കൂടാതെ താരങ്ങളുടെ പിതാവ് ഒപ്പമുണ്ടാകണമെന്നും നിബന്ധനയുണ്ട്. ഇത്തവണത്തെ ഒളിമ്പിക്‌സിന് എല്ലാ രാജ്യങ്ങളില്‍ നിന്നുള്ള വനിതകളുടെ പ്രാതിനിധ്യമെന്ന പ്രത്യേകതക്ക് ജൂഡോ ഫെഡറേഷന്റെ നിര്‍ദ്ദേശം തിരിച്ചടിയാകുമോയെന്നാണ് ആശങ്ക.

LIVE NEWS - ONLINE

  • 1
    2 mins ago

    ആലപ്പുഴയില്‍ മകളെ ശല്യംചെയ്ത യുവാവിനെ പിതാവ് കുത്തിക്കൊന്നു

  • 2
    4 hours ago

    മിന്നല്‍ ഹര്‍ത്താല്‍: ഡീന്‍ കുര്യക്കോസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

  • 3
    6 hours ago

    പാലക്കാട് പെട്രോള്‍ പമ്പിന് തീപ്പിടിച്ചു

  • 4
    7 hours ago

    പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

  • 5
    8 hours ago

    കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റുമരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

  • 6
    21 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 7
    23 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 8
    1 day ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 9
    1 day ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍