Wednesday, November 14th, 2018

പരിശോധനക്കിടെ ട്രെയിനില്‍ പോലീസുകാരന് മോഷ്ടാവിന്റെ കുത്തേറ്റു

എറണാകുളം : ട്രെയിനിലെ പരിശോധനനടത്തുന്നതിനിടെ മോഷ്ടാവ് പോലീസുകാരനെ കുത്തി പരിക്കേല്‍പ്പിച്ചു. റെയില്‍വെ സംരക്ഷണ സേനയിലെ ഉദ്യോഗസ്ഥന്‍ എറണാകുളം സ്വദേശി എ വി ജോര്‍ജിനാണ് കുത്തേറ്റത്. ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രാവിലെ നാല് മണിയോടെ ബംഗലൂരു-കൊച്ചുവേളി എക്‌സ്പ്രസില്‍ ചാലക്കുടിക്കും അങ്കമാലിക്കും ഇടയിലായിരുന്നു സംഭവം. പരിശോധന നടത്തുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവാവിനെ ചോദ്യം ചെയ്യാനായി വിളിച്ചപ്പോള്‍ അരികലെത്തിയ ഇയാള്‍ കുത്തുകയായിരുന്നു. പിന്നീട് ടോയ്‌ലെറ്റില്‍ കയറി കതകടിച്ചിരുന്ന ഇയാളെ യാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വേ പോലീസെത്തി … Continue reading "പരിശോധനക്കിടെ ട്രെയിനില്‍ പോലീസുകാരന് മോഷ്ടാവിന്റെ കുത്തേറ്റു"

Published On:Apr 5, 2013 | 11:15 am

എറണാകുളം : ട്രെയിനിലെ പരിശോധനനടത്തുന്നതിനിടെ മോഷ്ടാവ് പോലീസുകാരനെ കുത്തി പരിക്കേല്‍പ്പിച്ചു. റെയില്‍വെ സംരക്ഷണ സേനയിലെ ഉദ്യോഗസ്ഥന്‍ എറണാകുളം സ്വദേശി എ വി ജോര്‍ജിനാണ് കുത്തേറ്റത്. ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രാവിലെ നാല് മണിയോടെ ബംഗലൂരു-കൊച്ചുവേളി എക്‌സ്പ്രസില്‍ ചാലക്കുടിക്കും അങ്കമാലിക്കും ഇടയിലായിരുന്നു സംഭവം.
പരിശോധന നടത്തുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവാവിനെ ചോദ്യം ചെയ്യാനായി വിളിച്ചപ്പോള്‍ അരികലെത്തിയ ഇയാള്‍ കുത്തുകയായിരുന്നു. പിന്നീട് ടോയ്‌ലെറ്റില്‍ കയറി കതകടിച്ചിരുന്ന ഇയാളെ യാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വേ പോലീസെത്തി അറസ്റ്റുചെയ്യുകയായിരുന്നു. നിരവധി മോഷണക്കേസുകളിലെ പ്രതിയായ ദിലീപ് എന്നയാളാണ് അക്രമിയെന്ന് പോലീസ് പറഞ്ഞു.

LIVE NEWS - ONLINE

  • 1
    21 mins ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 2
    4 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 3
    4 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 4
    4 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 5
    4 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 6
    6 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 7
    6 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി

  • 8
    6 hours ago

    ട്രെയിനില്‍ യുവാക്കളെ ആക്രമിച്ച കേസില്‍ അറസ്റ്റിലായവര്‍ റിമാന്‍ഡില്‍

  • 9
    7 hours ago

    ശബരിമല; സര്‍ക്കാര്‍ വിവേകപൂര്‍വം പ്രവര്‍ത്തിക്കണം: ചെന്നിത്തല