Wednesday, September 19th, 2018

പരിയാരം മെഡിക്കല്‍ കോളേജിന്റെ എട്ടാം നിലയില്‍ നിന്ന് രോഗി വീണു മരിച്ചു

പരിയാരം : പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ എട്ടാംനിലയില്‍നിന്നു താഴെ വീണ് വൃദ്ധന്‍ മരണപ്പെട്ടു. ചക്കരക്കല്‍ ഇരിവേരി ശ്രീജ നിവാസില്‍ കുഞ്ഞിക്കണ്ണന്‍ (70)ആണ് മരിച്ചത്. രാവിലെ എട്ട് മണിയോടെയാണ് സംഭവം. എട്ടാംനിലയില്‍നിന്നു ആശുപത്രിയിുടെ നടുത്തളത്തിലേക്കു വീഴുകയായിരുന്നു. കുഞ്ഞിക്കണ്ണന്‍ സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടു. എന്നാല്‍ ഇദ്ദേഹം താഴേക്ക് ചാടുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. രാവിലെ ഡോക്ടറെ കാണാനാണെന്നു പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ കുഞ്ഞിക്കണ്ണന്‍ സംഭവത്തിനു തൊട്ടുമുമ്പ് സഹോദരന്റെ മകനായ മനോഹരനെ ഫോണില്‍ വിളിച്ച് ഉടന്‍ പരിയാരത്ത് എത്തണമെന്നു പറഞ്ഞിരുന്നുവത്രെ. പല … Continue reading "പരിയാരം മെഡിക്കല്‍ കോളേജിന്റെ എട്ടാം നിലയില്‍ നിന്ന് രോഗി വീണു മരിച്ചു"

Published On:Feb 20, 2012 | 5:16 am

പരിയാരം : പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ എട്ടാംനിലയില്‍നിന്നു താഴെ വീണ് വൃദ്ധന്‍ മരണപ്പെട്ടു. ചക്കരക്കല്‍ ഇരിവേരി ശ്രീജ നിവാസില്‍ കുഞ്ഞിക്കണ്ണന്‍
(70)ആണ് മരിച്ചത്. രാവിലെ എട്ട് മണിയോടെയാണ് സംഭവം. എട്ടാംനിലയില്‍നിന്നു ആശുപത്രിയിുടെ നടുത്തളത്തിലേക്കു വീഴുകയായിരുന്നു. കുഞ്ഞിക്കണ്ണന്‍ സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടു. എന്നാല്‍ ഇദ്ദേഹം താഴേക്ക് ചാടുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
രാവിലെ ഡോക്ടറെ കാണാനാണെന്നു പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ കുഞ്ഞിക്കണ്ണന്‍ സംഭവത്തിനു തൊട്ടുമുമ്പ് സഹോദരന്റെ മകനായ മനോഹരനെ ഫോണില്‍ വിളിച്ച് ഉടന്‍ പരിയാരത്ത് എത്തണമെന്നു പറഞ്ഞിരുന്നുവത്രെ.
പല അസുഖങ്ങള്‍ക്കായി കുഞ്ഞിക്കണ്ണന്‍ പരിയാരത്തുള്‍പ്പെടെ ചികിത്സ തേടിയിരുന്നുവെങ്കിലും രോഗം ഭേദമായിരുന്നില്ല.
ഭാര്യ: ഓമന. മക്കള്‍: സജീവന്‍, സിജീഷ്, ശ്രീജ.

LIVE NEWS - ONLINE

  • 1
    7 mins ago

    കാട്ടു പന്നിയുടെ കുത്തേറ്റ് കര്‍ക്ഷകന്‍ മരിച്ചു

  • 2
    31 mins ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

  • 3
    40 mins ago

    അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

  • 4
    45 mins ago

    പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍

  • 5
    47 mins ago

    റഷ്യയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

  • 6
    50 mins ago

    ഗള്‍ഫില്‍ വീണ്ടുമൊരു ഇന്ത്യ-പാക് ക്രിക്കറ്റ് യുദ്ധം

  • 7
    2 hours ago

    ബിഷപ് ഫ്രാങ്കോയെ ഇന്ന് തൃപ്പൂണിത്തുറയില്‍ വെച്ച് ചോദ്യം ചെയ്യും

  • 8
    12 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 9
    14 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍