കണ്ണൂര്‍ : കാമുകീ-കാമുകന്മാരുടെ ലീലാവിലാസങ്ങള്‍ പലയിടത്തും പോലീസിന് തലവേദനയാകുന്നു. ബീച്ചുകളിലും ഹോട്ടലുകളിലുമാണ് വീട്ടുകാരറിയാതെ ക്ലാസ്കട്ട് ചെയ്ത് സല്ലപിക്കാനായി കാമുകീകാമുകന്മാരെത്തുന്നത്. ഇവരുടെ ലീലാവിലാസങ്ങള്‍ പലപ്പോഴും അതിര്കടക്കുന്നതായി നേരത്തെയും പരാതി ഉയര്‍ന്നിട്ടുള്ളത് ചിലപ്പോള്‍ ക്ലാസ് കട്ട് ചെയ്ത് കൂട്ടമായും എത്താറുണ്ട്. സെക്യൂരിറ്റി ഉദ്യോഗസ്ഥരോടും ഡ്യൂട്ടിയിലുള്ള പോലീസുകാരോടും ജനം പരാതിപ്പെടുകയാണ് പതിവ്. ദിവസേന നിരവധി പേരെയാണ് പലയിടത്തും വിരട്ടിയോടിക്കുന്നത്. ചിലരെ പോലീസ് സ്റ്റേഷനിലെത്തിച്ച് ബന്ധുക്കളെ വരുത്തി വിട്ടയച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. നഗരത്തിലെ കോളേജുകളില്‍ നിന്ന് കട്ട് ചെയ്തെത്തുന്നവരാണ് കൂടുതലും. സ്കൂള്‍ കുട്ടികളടക്കമുള്ളവരെയും പോലീസ് … Continue reading "പരിധിവിടുന്ന പ്രണയസല്ലാപം ; കണ്ണൂരില്‍ പൂവാലന്മാര് പിടിയില്‍"
കണ്ണൂര്‍ : കാമുകീ-കാമുകന്മാരുടെ ലീലാവിലാസങ്ങള്‍ പലയിടത്തും പോലീസിന് തലവേദനയാകുന്നു. ബീച്ചുകളിലും ഹോട്ടലുകളിലുമാണ് വീട്ടുകാരറിയാതെ ക്ലാസ്കട്ട് ചെയ്ത് സല്ലപിക്കാനായി കാമുകീകാമുകന്മാരെത്തുന്നത്. ഇവരുടെ ലീലാവിലാസങ്ങള്‍ പലപ്പോഴും അതിര്കടക്കുന്നതായി നേരത്തെയും പരാതി ഉയര്‍ന്നിട്ടുള്ളത് ചിലപ്പോള്‍ ക്ലാസ് കട്ട് ചെയ്ത് കൂട്ടമായും എത്താറുണ്ട്. സെക്യൂരിറ്റി ഉദ്യോഗസ്ഥരോടും ഡ്യൂട്ടിയിലുള്ള പോലീസുകാരോടും ജനം പരാതിപ്പെടുകയാണ് പതിവ്. ദിവസേന നിരവധി പേരെയാണ് പലയിടത്തും വിരട്ടിയോടിക്കുന്നത്. ചിലരെ പോലീസ് സ്റ്റേഷനിലെത്തിച്ച് ബന്ധുക്കളെ വരുത്തി വിട്ടയച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. നഗരത്തിലെ കോളേജുകളില്‍ നിന്ന് കട്ട് ചെയ്തെത്തുന്നവരാണ് കൂടുതലും. സ്കൂള്‍ കുട്ടികളടക്കമുള്ളവരെയും പോലീസ് വിരട്ടിയോടിക്കുന്നുണ്ട്. ഇവിടങ്ങളില്‍ സല്ലപിക്കാനെത്തുന്നവരുടെ എണ്ണം കൂടിയതിനാല്‍ പോലീസ് നിരീക്ഷണം ശക്തമാക്കി. ഈമാസം 14ന് പ്രണയദിനമാണ്. ഈ ദിനം അടുക്കുന്നതോടെ ബീച്ചുകൡലും മറ്റും പ്രണയച്ചൂട് കൂടുമ്പോഴുണ്ടാകുന്ന പൊല്ലാപ്പ് പോലീസിനെ അലട്ടന്നുണ്ട്. അതിനിടെ ഇന്ന് കാലത്ത് പ്രഭാത് ജംഗ്ഷനടുത്ത്വെച്ച് അരഡസനോളം പൂവാലന്മാരെ സിറ്റി പോലീസ് പൊക്കി. ഇവര്‍ പെണ്‍കുട്ടികളെ കമന്റടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സ്കൂള്‍ വിദ്യാര്‍ത്ഥികളെ പോലീസ് പൊക്കിയത്. വിദ്യാര്‍ത്ഥികള്‍ പോലീസ് കസ്റ്റഡിയിലാണുള്ളത്.