Wednesday, June 19th, 2019

പന്തക്ക ഗോവിന്ദന്‍

തലശ്ശേരി: പ്രമുഖ സി.പി.ഐ.നേതാവ് വടക്കുമ്പാട് പുതിയ റോഡിനടുത്ത കുന്നുംപുറത്ത് വീട്ടില്‍ പന്തക്ക ഗോവിന്ദന്‍ (85) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ അവശനായ ഗോവിന്ദന്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകിട്ട് പിണറായി പന്തക്കപ്പാറയിലെ പ്രശാന്തി വാതകശ്മാനത്തില്‍ നടക്കും. സി.പി.ഐ.തലശ്ശേരി മണ്ഡലം മുന്‍ അസിസ്റ്റന്റ് സിക്രട്ടറി, കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ മുന്‍ അംഗം, അഖിലേന്ത്യാ കിസാന്‍ സഭ തലശ്ശേരി മണ്ഡലം സിക്രട്ടറി, കണ്ണൂര്‍ ജില്ലാ വൈസ് … Continue reading "പന്തക്ക ഗോവിന്ദന്‍"

Published On:Jun 7, 2019 | 1:22 pm

തലശ്ശേരി: പ്രമുഖ സി.പി.ഐ.നേതാവ് വടക്കുമ്പാട് പുതിയ റോഡിനടുത്ത കുന്നുംപുറത്ത് വീട്ടില്‍ പന്തക്ക ഗോവിന്ദന്‍ (85) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ അവശനായ ഗോവിന്ദന്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകിട്ട് പിണറായി പന്തക്കപ്പാറയിലെ പ്രശാന്തി വാതകശ്മാനത്തില്‍ നടക്കും. സി.പി.ഐ.തലശ്ശേരി മണ്ഡലം മുന്‍ അസിസ്റ്റന്റ് സിക്രട്ടറി, കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ മുന്‍ അംഗം, അഖിലേന്ത്യാ കിസാന്‍ സഭ തലശ്ശേരി മണ്ഡലം സിക്രട്ടറി, കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ്എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. സി.പി.ഐ. എരഞ്ഞോളി ലോക്കല്‍ കമ്മിറ്റി അംഗമായിരിക്കെയായിരുന്നു മരണം. 1956 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. ബീഡി തൊഴിലാളികളെ സംഘടിപ്പിച്ചാണ് പൊതുരംഗത്തേക്ക് കടന്നു വന്നത്. ദീര്‍ഘകാലം വടക്കുമ്പാട് സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടരായും പ്രവര്‍ത്തിച്ചു. പരേതയായ കാര്‍ത്ത്യായനിയാണ് ഭാര്യ. മക്കള്‍: എം.സുനില്‍കുമാര്‍ (എ.കെ.എസ്.ടി.യു.കണ്ണൂര്‍ ജില്ല സിക്രട്ടറി), എം.വിനീഷ് (കെ.എസ്.ആര്‍.ടി.സി. ഏറണാകുളം), എം.അനില്‍കുമാര്‍. മരുമക്കള്‍: കെ.കെ.ഷെമി, റിംഷ, വനജ.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ബിനോയിക്കെതിരായ ആരോപണം; ഡിഎന്‍എ ടെസ്റ്റ് നിര്‍ണായകമാവും

  • 2
    3 hours ago

    ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  • 3
    3 hours ago

    രാജസ്ഥാനിലെ കോട്ട മണ്ഡലം എംപിയാണ് ബിര്‍ള

  • 4
    3 hours ago

    ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  • 5
    3 hours ago

    കാര്‍ വയലിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്

  • 6
    3 hours ago

    ലോറി സ്‌കൂട്ടറിലിടിച്ച് രണ്ടു പേര്‍ മരിച്ചു

  • 7
    3 hours ago

    കോട്ടയത്ത് സ്വകാര്യ ബസ് പണിമുടക്ക്

  • 8
    5 hours ago

    ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതി;ചോദ്യം ചെയ്യലിനായി മുംബൈയിലേക്ക് വിളിപ്പിക്കും

  • 9
    5 hours ago

    ബിജെപിക്ക് ശബരിമലയുടെ ആവശ്യം കഴിഞ്ഞു: മന്ത്രി കടകം പള്ളി