Friday, November 16th, 2018

പനോളി വത്സനും കാരായി രാജനും സി പി എം ജില്ലാ സിക്രട്ടറിയേറ്റില്‍

കണ്ണൂര്‍ : സി.പി.എം കണ്ണൂര്‍ ജില്ലാ സിക്രട്ടേറിയറ്റില്‍ രണ്ടു പുതുമുഖങ്ങള്‍. കൂത്തുപറമ്പ് ഏരിയാസിക്രട്ടറിയായ പനോളി വല്‍സനും തലശ്ശേരി ഏരിയാ സിക്രട്ടറി കാരായി രാജനുമാണ് സിക്രട്ടേറിയറ്റിലെ പുതുമുഖങ്ങള്‍.പി.ജയരാജന്‍,ടി.കൃഷ്ണന്‍,കെ.എം ജോസഫ്,കെ.കെ.നാരായണന്‍ എം.എല്‍.എ, സി.കൃഷ്ണന്‍ എം.എല്‍.എ ,ഒ.വി നാരായണന്‍,എം.പ്രകാശന്‍ മാസ്റ്റര്‍ എം. സുരേന്ദ്രന്‍,വി.നാരായണന്‍ എന്നിവരാണ് 11 അംഗ സിക്രട്ടറിയേറ്റിലെ മറ്റ് മെമ്പര്‍മാര്‍. എം.വി. ജയരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കമ്മറ്റിയോഗമാണ് സിക്രട്ടേറിയറ്റ് മെമ്പര്‍മാരെ തെരഞ്ഞെടുത്തത്. ആര്‍.എസ്.എസുമായി സംഘര്‍ഷമുള്ള കൂത്തുപറമ്പ് തലശ്ശേരി മേഖലകളില്‍ സംഘടനയെ കരുത്തോടെ മുന്നോട്ടു നയിച്ചതിനുള്ള അംഗീകാരമായാണ് പനോളിയും കാരായിയും … Continue reading "പനോളി വത്സനും കാരായി രാജനും സി പി എം ജില്ലാ സിക്രട്ടറിയേറ്റില്‍"

Published On:Feb 18, 2012 | 8:22 am

കണ്ണൂര്‍ : സി.പി.എം കണ്ണൂര്‍ ജില്ലാ സിക്രട്ടേറിയറ്റില്‍ രണ്ടു പുതുമുഖങ്ങള്‍. കൂത്തുപറമ്പ് ഏരിയാസിക്രട്ടറിയായ പനോളി വല്‍സനും തലശ്ശേരി ഏരിയാ സിക്രട്ടറി കാരായി രാജനുമാണ് സിക്രട്ടേറിയറ്റിലെ പുതുമുഖങ്ങള്‍.പി.ജയരാജന്‍,ടി.കൃഷ്ണന്‍,കെ.എം ജോസഫ്,കെ.കെ.നാരായണന്‍ എം.എല്‍.എ, സി.കൃഷ്ണന്‍ എം.എല്‍.എ ,ഒ.വി നാരായണന്‍,എം.പ്രകാശന്‍ മാസ്റ്റര്‍ എം. സുരേന്ദ്രന്‍,വി.നാരായണന്‍ എന്നിവരാണ് 11 അംഗ സിക്രട്ടറിയേറ്റിലെ മറ്റ് മെമ്പര്‍മാര്‍. എം.വി. ജയരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കമ്മറ്റിയോഗമാണ് സിക്രട്ടേറിയറ്റ് മെമ്പര്‍മാരെ തെരഞ്ഞെടുത്തത്.
ആര്‍.എസ്.എസുമായി സംഘര്‍ഷമുള്ള കൂത്തുപറമ്പ് തലശ്ശേരി മേഖലകളില്‍ സംഘടനയെ കരുത്തോടെ മുന്നോട്ടു നയിച്ചതിനുള്ള അംഗീകാരമായാണ് പനോളിയും കാരായിയും സിക്രട്ടേറിയറ്റിലെത്തുന്നത്. മാസങ്ങള്‍ക്ക് മുമ്പ് സിക്രട്ടറി സ്ഥാനത്ത് നിന്നൊഴിഞ്ഞ പനോളി കര്‍ഷക സംഘത്തിന്റെ അമരത്ത് എത്തിയിരുന്നു. അറിയപ്പെടുന്ന സഹകാരികൂടിയാണ് വല്‍സന്‍. കൂത്തുപറമ്പ് സഹകരണാശുപത്രിയുടെ പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നു.
കാരായി രാജനെതിരെ ഏരിയ സമ്മേളനങ്ങളില്‍ പ്രചരിച്ച വാര്‍ത്തകള്‍ തള്ളിക്കൊണ്ടാണ് അദ്ദേഹം ജില്ലാ നേതൃത്വത്തിലേക്ക് ഉയര്‍ന്നത്. ഏറിയ സിക്രട്ടറി സ്ഥാനത്ത് നിന്ന് കാരായിയെ മാറ്റുമെന്ന അഭ്യൂഹം പ്രചരിച്ചു വെങ്കിലും കഴിഞ്ഞ ഏരിയാ സമ്മേളനം കാരായിയെ വീണ്ടും തലശ്ശേരി ഏരിയ സിക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ ദിവസം പിരിച്ചു വിട്ട ജില്ലാ ബാങ്ക് പ്രസിഡന്റ് പി. ഹരീന്ദ്രനെയായിരുന്നു സിക്രട്ടേറിയറ്റിലേക്ക് പറഞ്ഞ് കേട്ട പേര്‌

LIVE NEWS - ONLINE

  • 1
    4 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 2
    6 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 3
    6 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 4
    9 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 5
    12 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 6
    13 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 7
    14 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 8
    14 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 9
    15 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം