Monday, February 18th, 2019

പണ്ഡിറ്റുകളേ.. ഇതിലേ… ഇതിലേ…

ഫേസ്ബുക്ക് പണ്ഡിറ്റ് കണ്ണൂര്‍ : ഒടുവില്‍ തൊലിക്കട്ടിക്കും ഡ്യൂപ്പെത്തി! സന്തോഷ് പണ്ഡിറ്റിന് പാരപണിയാന്‍ മറ്റൊരു പണ്ഡിതന്‍ ഇറങ്ങി. സതീഷ് പണ്ഡിറ്റ് എന്ന ഷാനവാസ് പണ്ഡിറ്റാണ് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അവതരിച്ച പുതിയ ആള്‍രൂപം. ‘ഷുക്കൂര്‍ സുന്ദരനാണ് ‘ എന്ന ആല്‍ബത്തിലൂടെ ഷാനവാസ് ഇതിനോടകം പ്രശസ്തനായി കഴിഞ്ഞു. ലഫ്റ്റനന്റ് കേണല്‍ സതീഷ് പണ്ഡിറ്റ് എന്ന ചിത്രത്തില്‍ സിനിമയിലെ 21 വിഭാഗങ്ങള്‍ സ്വയം കൈകാര്യം ചെയ്യുകയാണു ഷാനവാസ് ഇപ്പോള്‍. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, ഗാനരചന, സംഗീതം, ആലാപനം, കലാസംവിധാനം, … Continue reading "പണ്ഡിറ്റുകളേ.. ഇതിലേ… ഇതിലേ…"

Published On:Feb 23, 2012 | 6:22 pm

ഫേസ്ബുക്ക് പണ്ഡിറ്റ്
കണ്ണൂര്‍ : ഒടുവില്‍ തൊലിക്കട്ടിക്കും ഡ്യൂപ്പെത്തി! സന്തോഷ് പണ്ഡിറ്റിന് പാരപണിയാന്‍ മറ്റൊരു പണ്ഡിതന്‍ ഇറങ്ങി. സതീഷ് പണ്ഡിറ്റ് എന്ന ഷാനവാസ് പണ്ഡിറ്റാണ് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അവതരിച്ച പുതിയ ആള്‍രൂപം. ‘ഷുക്കൂര്‍ സുന്ദരനാണ് ‘ എന്ന ആല്‍ബത്തിലൂടെ ഷാനവാസ് ഇതിനോടകം പ്രശസ്തനായി കഴിഞ്ഞു. ലഫ്റ്റനന്റ് കേണല്‍ സതീഷ് പണ്ഡിറ്റ് എന്ന ചിത്രത്തില്‍ സിനിമയിലെ 21 വിഭാഗങ്ങള്‍ സ്വയം കൈകാര്യം ചെയ്യുകയാണു ഷാനവാസ് ഇപ്പോള്‍. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, ഗാനരചന, സംഗീതം, ആലാപനം, കലാസംവിധാനം, കോസ്റ്റിയൂം, മേക്കപ്പ്, ഹെയര്‍ ഡ്രസിംഗ്, കൊറിയോഗ്രാഫി, സംഘട്ടനം, പ്രൊഡക്ഷന്‍ മാനേജിംഗ് കണ്‍ട്രോളിംഗ്, ഫിനാന്‍സ് കണ്‍ട്രോളിംഗ്, പോസ്റ്റര്‍ ഡിസൈനിംഗ്, ഗതാഗതം, സ്റ്റില്‍സ്, എഡിറ്റിംഗ്, അഭിനയം തുടങ്ങി 21 വിഭാഗങ്ങളാണ് ഇഷ്ടന്‍ ഒറ്റയ്ക്കു കൈകാര്യം ചെയ്യുന്നത്. (സിനിമ കാണാനും ഒറ്റക്കായിപ്പോകുമോ എന്തോ..? ). ഇതിനും പുറമെ സിനിമയിലെ നായക കഥാപാത്രത്തെ ഡബിള്‍ റോളില്‍ അവതരിപ്പിച്ചും ഇദ്ദേഹം ‘മഹാനാ’വുകയാണ്. ഇതുവഴി ഗിന്നസുകാര്‍ക്കും പണി കൊടുക്കുമെന്നുറപ്പ് !
ശ്രീ രാജാസ് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ലഫ്റ്റനന്റ് കേണല്‍ സതീഷ് പണ്ഡിറ്റ് ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുകയാണ്.
ഷാനവാസ് ഗാനരചനയും സംഗീതവും നിര്‍വഹിച്ച ചിത്രത്തിലെ ‘കരളേ കരളിന്റെ കുളിരേ’ ‘സിനിമ സിനിമ’ എന്നു തുടങ്ങുന്ന ഗാനങ്ങള്‍ ഇന്റര്‍നെറ്റിലൂടെ ഇതിനോടകം പ്രശസ്തമായിക്കഴിഞ്ഞു. ഷാനവാസിനു പുറമെ നിരവധി തരുണീമണികളും ലലനാമണികളും ആടിത്തിമര്‍ക്കുന്ന സിനിമ ഏത് റെക്കോഡിലേക്കാണെന്നേ ഇനി അറിയാനുള്ളൂ. ഒരാള്‍ മൂത്രമൊഴിക്കാന്‍ പോയാല്‍ പിന്നാലെ മൂത്രമൊഴിച്ച് ശീലമുള്ള മലയാളികള്‍ക്ക് ഇനി യൂട്യൂബില്‍ ഞെക്കിത്തുടങ്ങാം.. ഈ പണ്ഡിറ്റിനെയും കരകയറ്റേണ്ടേ… ചര്‍ച്ചകള്‍ക്ക് വിളിച്ച് മലയാളത്തിന്റെ പ്രതിബിംബമാക്കേണ്ടേ.. സമയം കളയരുതേ…

LIVE NEWS - ONLINE

 • 1
  51 mins ago

  പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

 • 2
  2 hours ago

  കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റുമരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

 • 3
  14 hours ago

  പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

 • 4
  17 hours ago

  പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

 • 5
  23 hours ago

  ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

 • 6
  1 day ago

  നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

 • 7
  1 day ago

  വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

 • 8
  2 days ago

  പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

 • 9
  2 days ago

  സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു