Sunday, September 23rd, 2018

നൈജീരിയയില്‍ ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ച് നൂറിലേറെ മരണം

അബുജ : തെക്കന്‍ നൈജീരിയയിലെ എണ്ണ ഖനന പ്രദേശത്ത് ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ച് നൂറിലേറെ പേര്‍ മരണപ്പെട്ടതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. സതേണ്‍ റിവേഴ്‌സ് സംസ്ഥാനത്താണ് സംഭവം. ഒരു ബസ്സുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ ടാങ്കര്‍ ലോറി സമീപത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. ഇതിനു പിന്നാലെ ടാങ്കറില്‍ നിന്ന് ചോര്‍ന്ന എണ്ണ ശേഖരിക്കാന്‍ കുട്ടികളുള്‍പ്പെടെ നാറോളം പേര്‍ സ്ഥലത്തേക്ക് ഓടിയെത്തി. ഇതിനിടെയാണ് ടാങ്കറിന് തീപിടിച്ച് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ കൂടിന്നിവരുടെ ശരീരങ്ങള്‍ ഛിന്നഭിന്നമായി തെറിച്ചു പോയതായി റിപ്പോര്‍ട്ടില്‍ … Continue reading "നൈജീരിയയില്‍ ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ച് നൂറിലേറെ മരണം"

Published On:Jul 13, 2012 | 5:23 am

അബുജ : തെക്കന്‍ നൈജീരിയയിലെ എണ്ണ ഖനന പ്രദേശത്ത് ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ച് നൂറിലേറെ പേര്‍ മരണപ്പെട്ടതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. സതേണ്‍ റിവേഴ്‌സ് സംസ്ഥാനത്താണ് സംഭവം. ഒരു ബസ്സുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ ടാങ്കര്‍ ലോറി സമീപത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. ഇതിനു പിന്നാലെ ടാങ്കറില്‍ നിന്ന് ചോര്‍ന്ന എണ്ണ ശേഖരിക്കാന്‍ കുട്ടികളുള്‍പ്പെടെ നാറോളം പേര്‍ സ്ഥലത്തേക്ക് ഓടിയെത്തി. ഇതിനിടെയാണ് ടാങ്കറിന് തീപിടിച്ച് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ കൂടിന്നിവരുടെ ശരീരങ്ങള്‍ ഛിന്നഭിന്നമായി തെറിച്ചു പോയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുന്നൂറോളം പേര്‍ മരിച്ചതായും സൂചനകളുണ്ട്. 95 പേരുടെ മരണം നൈജീരിയന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു.

1998 ല്‍ നൈജീരിയയിലെ ജെസിയില്‍ എണ്ണ പൈപ്പ്‌ലൈന്‍ പൊട്ടിത്തെറിച്ച് ആയിരത്തോളം പേര്‍ മരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം അപകടത്തില്‍പ്പെട്ട പെട്രോള്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് 50 പേര്‍ മരിച്ചിരുന്നു. പെട്രോള്‍ ശേഖരിക്കാന്‍ എത്തിയവരാണ് ഈ രണ്ട് അപകടങ്ങളിലും മരിച്ചത്. എണ്ണ സമ്പന്നമായ ഈ പ്രദേശത്ത് വിദ്യാഭ്യാസ സൗകര്യങ്ങളോ ചികിത്സാ സൗകര്യങ്ങലോ ലഭ്യമല്ല. പാവങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ പണത്തിനായി എണ്ണ കമ്പനികള്‍ ആക്രമിക്കുന്നത് പതിവു സംഭവങ്ങളാണ്. ഇതാണ് ജീവന്‍ പണയം വെച്ചും മറിഞ്ഞ ടാങ്കറില്‍ നിന്ന് ചോരുന്ന എണ്ണ പോലും ശേഖരിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്.

<iframe width=”640″ height=”360″ src=”http://www.youtube.com/embed/mspoi5_3790?rel=0″ frameborder=”0″ allowfullscreen></iframe>

LIVE NEWS - ONLINE

  • 1
    46 mins ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    2 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    5 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    6 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    8 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    8 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    20 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    21 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    24 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി