Wednesday, January 16th, 2019

നേതൃസ്ഥാനം ഒഴിയുമെന്ന് വി എസ് പറഞ്ഞിട്ടില്ല : യെച്ചൂരി

ന്യൂഡല്‍ഹി : പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കുമെന്ന് വി എസ് അച്യുതാനന്ദന്‍ സി പി എം കേന്ദ്രനേതൃത്വത്തിന് അയച്ച കത്തില്‍ പറയുന്നില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. ഇത്തരം വാര്‍ത്തകള്‍ ശരിയല്ലെന്നും അടുത്ത കേന്ദ്ര കമ്മറ്റി യോഗത്തില്‍ വി എസിന്റെ കത്ത് വിശദമായി ചര്‍ച്ച ചെയ്യുമെന്നും യെച്ചൂരി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ അവൈലബിള്‍ പി ബി യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു യെച്ചൂരി. ചന്ദ്രശേഖരന്‍ വധത്തില്‍ ശരിയായ അന്വേഷണം നടത്തി യഥാര്‍ഥ കുറ്റവാളികളെ പിടികൂടണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. അന്വേഷണം വൈകിപ്പിക്കാനാണ് … Continue reading "നേതൃസ്ഥാനം ഒഴിയുമെന്ന് വി എസ് പറഞ്ഞിട്ടില്ല : യെച്ചൂരി"

Published On:May 22, 2012 | 2:41 pm

ന്യൂഡല്‍ഹി : പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കുമെന്ന് വി എസ് അച്യുതാനന്ദന്‍ സി പി എം കേന്ദ്രനേതൃത്വത്തിന് അയച്ച കത്തില്‍ പറയുന്നില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. ഇത്തരം വാര്‍ത്തകള്‍ ശരിയല്ലെന്നും അടുത്ത കേന്ദ്ര കമ്മറ്റി യോഗത്തില്‍ വി എസിന്റെ കത്ത് വിശദമായി ചര്‍ച്ച ചെയ്യുമെന്നും
യെച്ചൂരി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ അവൈലബിള്‍ പി ബി യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു യെച്ചൂരി.
ചന്ദ്രശേഖരന്‍ വധത്തില്‍ ശരിയായ അന്വേഷണം നടത്തി യഥാര്‍ഥ കുറ്റവാളികളെ പിടികൂടണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. അന്വേഷണം വൈകിപ്പിക്കാനാണ് യു ഡി എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പാര്‍ട്ടി സംസ്ഥാന ഘടകത്തില്‍ നേതൃമാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് കേരളത്തിലെ വിഷയത്തില്‍ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമുണ്ടാകുമെന്നും യെച്ചൂരി പറഞ്ഞു.

സി പി എം സംസ്ഥാന സിക്രട്ടറി സ്ഥാനത്തു നിന്ന് പിണറായി വിജയനെ മാറ്റണമെന്നാവശ്യപ്പെട്ട് വി എസ് കേന്ദ്രനേതൃത്വത്തിന് കത്തെഴുതിയതായി വാര്‍ത്തകളുണ്ടായിരുന്നു. കത്ത് അയച്ചുവെന്ന് വി എസും കത്ത് ലഭിച്ചെന്ന് കാരാട്ടും പറഞ്ഞിരുന്നു.

LIVE NEWS - ONLINE

  • 1
    9 hours ago

    നര്‍മ്മദാ നദിയില്‍ ബോട്ട് മറിഞ്ഞ് ആറുപേര്‍ മരിച്ചു

  • 2
    11 hours ago

    ശബരിമല; വിശ്വാസികള്‍ക്കൊപ്പം നിന്നത് ബിജെപി മാത്രം: നരേന്ദ്രമോദി

  • 3
    12 hours ago

    കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

  • 4
    14 hours ago

    അഡ്‌ലെയ്ഡില്‍ ഇന്ത്യ

  • 5
    14 hours ago

    പ്രധാനമന്ത്രി കേരളത്തിലെത്തി

  • 6
    15 hours ago

    കര്‍ണാടക; രണ്ട് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു

  • 7
    18 hours ago

    നമിക്കുന്നു ഈ പ്രതിഭയെ

  • 8
    19 hours ago

    ശബരിമല ഹര്‍ജികള്‍ 22ന് പരിഗണിക്കില്ല

  • 9
    19 hours ago

    മകരവിളക്ക് ദര്‍ശനം; കെ സുരേന്ദ്രന്റെ ഹരജി തള്ളി